അടിയന്തര ഘട്ടങ്ങളും പ്രാഥമിക ചികിത്സകളും
text_fieldsദൈനംദിന ജീവിതത്തിൽ നമുക്കോ മറ്റുള്ളവർക്കോ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ചെറുതും വലുതുമായ അപകടങ്ങളിൽ ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ പിന്നീടുള്ള വലിയ വിപത്തുകളെ ഒഴിവാക്കാൻ കാരണമായേക്കാം.
മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രഥമ ശുശ്രൂഷകൊണ്ട് ഉദ്ദേശിക്കുന്നത്.
1. ജീവൻ രക്ഷിക്കുക.
2. കൂടുതൽ അപകടം ഒഴിവാക്കുക.
3. സുഖപ്പെടുത്തുക.
സാധാരണയായി കാണപ്പെടുന്ന ചില അപകടങ്ങളും അതിനു നമുക്കു ചെയ്യാൻ പറ്റുന്ന ഫസ്റ്റ് എയ്ഡുകളും:
1. മുറിവുകള്
തൊലിപ്പുറത്തു മാത്രമുള്ള പോറലുകൾ ആണെങ്കിൽ ടാപ്പ് വെള്ളത്തിൽ നല്ലപോലെ കഴുകി വൃത്തിയാക്കുക. ആൻറിബയോട്ടിക് ഒായിൻമെൻറ് ഉണ്ടെങ്കിൽ അത് പുരട്ടാവുന്നതാണ്. ഇതുപോലുള്ള ചെറിയ മുറിവുകൾ ഡ്രസ് ചെയ്യാതെ വെക്കുന്നതാണ് നല്ലത്. കണ്ടാമിനേറ്റ് ആകുമെന്ന സംശയമുണ്ടെങ്കിൽ ഡ്രസ് ചെയ്യാം. ആഴത്തിലുള്ള മുറിവുകളാണെങ്കിൽ രക്തസ്രാവം നിൽക്കാൻ മുറിവിെൻറ പുറത്ത് പത്തു മിനിറ്റ് അമർത്തിപ്പിടിക്കുക (Continuous pressure). ഇതുമൂലം രക്തസ്രാവം കുറഞ്ഞില്ലെങ്കിൽ മുറിവിനു മുകളിലായി ഒരു തുണികൊണ്ട് ഇറുക്കിക്കെട്ടുക. ഇതിനെ ടൂർണിക്കെറ്റ് (Tourniquet) എന്ന് പറയുന്നു. ഇതുപോലുള്ള കെട്ടലുകൾ 10 മിനിറ്റിലധികം വെക്കാൻ പാടില്ല. ആഴത്തിലുള്ള മുറിവുകൾ മിക്കവാറും ആർട്ടറീസിൽ നിന്നുള്ളതാവാൻ സാധ്യതയുണ്ട്. ഇത് നിർത്താനാണ് ടൂർണിക്കെറ്റ് നമ്മൾ ഉപയോഗിക്കുന്നത്. അധികനേരം ഇങ്ങനെ കെട്ടിവെച്ചാൽ അങ്ങോട്ടുള്ള രക്തയോട്ടം തടസ്സപ്പെടാൻ സാധ്യതയുണ്ട്. മുറിവിനുമേൽ െഎസ്പാക്ക് വെക്കുന്നതും രക്തസ്രാവം നിർത്താൻ സഹായിക്കുന്നു.
2. പൊള്ളൽ
ചെറിയ പൊള്ളലാണെങ്കിൽ 10 മിനിറ്റ് തുടർച്ചയായി ടാപ്പ് വെള്ളത്തിൽ കഴുകുക. കുമിളകൾ (Blister) വന്നിട്ടുണ്ടെങ്കിൽ അത് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊള്ളലേറ്റ ഭാഗം വൃത്തിയായി വെക്കണം. ഡോക്ടർ നൽകുന്ന മരുന്നുകൾ മാത്രം പുരട്ടുക. വേറെ ഒന്നും പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. വസ്ത്രത്തിനു തീപിടിച്ചാൽ പുതപ്പിൽ പൊതിഞ്ഞോ നിലത്തു കിടന്ന് ഉരുണ്ടോ തീകെടുത്താൻ ശ്രമിക്കുക. തീവ്രമായ പൊള്ളലാണെങ്കിൽ എത്രയുംപെെട്ടന്ന് വൈദ്യസഹായം തേടുക.
3. ഒടിവ്
എല്ലിന് പരിക്കുപറ്റിയിട്ടുണ്ടെങ്കിൽ നല്ല വേദനയും നീരും ഉണ്ടാവും. അവയവത്തിെൻറ ആകൃതിയിൽ വ്യത്യാസം കാണും. ആ ഭാഗം അനക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഒടിവുള്ള ഭാഗം അനങ്ങാതിരിക്കാനായി ചെറിയ തടിക്കഷണമോ ലോഹമോ ഉപയോഗിച്ച് കെട്ടണം (splint). അതായത് ആ ഭാഗം അനക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ സഹായിക്കുന്ന സംവിധാനമാണ് സ്പ്ലിൻറിങ്. ഉറപ്പുള്ള എന്നാൽ, അധികം ഭാരമില്ലാത്ത സാധനങ്ങൾകൊണ്ടാണ് സ്പ്ലിൻറിങ് ചെയ്യേണ്ടത്. സ്പ്ലിൻറിങ് ചെയ്യുേമ്പാൾ മുറിവിെൻറ മുകളിലെയും താഴത്തെയും സന്ധികൾകൂടി േചർത്ത് കെട്ടിവെക്കുക. സ്കെയിൽ, കുട, ചുരുട്ടിവെച്ച പത്രം എന്നിവകൊണ്ട് ചെയ്യാവുന്നതാണ്. എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കുക.
4. അപസ്മാരം
പല കാരണങ്ങൾെകാണ്ട് അപസ്മാരം വരാം. അഞ്ചു മാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളിൽ പനി കൂടുേമ്പാൾ അപസ്മാരം വരാം. തലക്കു പരിക്കുപറ്റിയാലും ഷുഗർ കുറഞ്ഞാലും സോഡിയം കുറഞ്ഞാലും അപസ്മാര രോഗികൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വിട്ടുപോയാലും അപസ്മാരം വന്നേക്കാം. ഇങ്ങനെ സംഭവിക്കുേമ്പാൾ ആ വ്യക്തിയെ ചരിച്ചുകിടത്തുക. വായിൽനിന്ന് വരുന്ന പത പുറത്തുപോകാൻ ഇതു സഹായിക്കും. അപസ്മാരം വന്നാൽ അത് നിർത്താൻ നമ്മൾ ബലംപിടിക്കരുത്. അതുകാരണം അവർക്ക് ഒടിവുണ്ടാവാൻ സാധ്യതയുണ്ട്. നാവ് കടിക്കാതിരിക്കാൻ അവരുടെ വായിൽ ഒന്നും വെച്ചുകൊടുക്കരുത്. അത് അവരുടെ ശ്വാസനാളത്തിൽ പോയി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. പൂർണമായി ബോധം വരുന്നതുവരെ വായിൽ കൂടി ഒന്നും കൊടുക്കരുത്. എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കുക. പനി കൂടിവരുന്ന അപസ്മാരം വന്നാൽ പാരസെറ്റമോൾ സപ്പോസിറ്ററി (ചികിത്സക്കായി ഗുഹ്യ ഭാഗങ്ങളിൽ തിരുകിവെക്കുന്ന മരുന്ന് കൂട്ട്) വെക്കുക. ദേഹം മുഴുവൻ ഇളം ചൂടുവെള്ളത്തിൽ നനച്ച തോർത്തുകൊണ്ട് തുടക്കുക. ഉടൻ വൈദ്യസഹായം നേടുക.
5. ഹാർട്ട് അറ്റാക്ക്
ഇടതുവശത്തെ നെഞ്ചുവേദന, ഭാരംവെച്ചപോലെ തോന്നുക, നന്നായി വിയർക്കുക, വേദന ഇടതുവശത്തെ തോളിലേക്കോ താടിയിലേക്കോ കഴുത്തിലേക്കോ പുറത്തോേട്ടാ അനുഭവപ്പെടാം. ഇത് കാണുേമ്പാൾ ആ വ്യക്തിയെ സമാധാനിപ്പിക്കുക. ബോധത്തിലാണെങ്കിൽ അവർക്ക് ഡോക്ടർ മുമ്പ് നൽകിയിട്ടുള്ള മരുന്ന് കൊടുക്കുക. എത്രയുംവേഗം ആശുപത്രിയിലെത്തിക്കുക. ബോധമില്ലാത്തവർക്ക് ഒന്നും വായിലൂടെ നൽകരുത്. അടിയന്തരമായി വൈദ്യസഹായം തേടുക.
6. മസ്തിഷ്ക്കാഘാതം
സംസാരിച്ചുകൊണ്ടിരിക്കുേമ്പാൾ സ്ഫുടത നഷ്ടപ്പെടുക, കാലിനോ കൈക്കോ ബലക്ഷയം സംഭവിക്കുക ഇങ്ങനെ കാണുേമ്പാൾ സമയം നോട്ട് ചെയ്യുക. എത്രയുംവേഗം വൈദ്യസഹായം തേടുക. നാലു മണിക്കൂറിനുള്ളിൽ വൈദ്യസഹായം ലഭിച്ചാൽ ആ വ്യക്തിക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കും.
7. റോഡപകടങ്ങൾ
സാഹചര്യം സുരക്ഷിതമാണെങ്കിൽ സ്വയരക്ഷ ഉറപ്പുവരുത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുക. ആശുപത്രിയിൽ എത്തുന്നതുവരെ അവർക്ക് കുടിക്കാനോ കഴിക്കാനോ കൊടുക്കരുത്. മുറിവോ ഒടിവോ ഉള്ളവരാണെങ്കിൽ ആശുപത്രിയിൽ എത്തുന്നതിനു മുേമ്പ ഫസ്റ്റ് എയ്ഡ് നൽകുക. ഇതിനുവേണ്ടി അധികം സമയം നഷ്ടപ്പെടുത്തരുത്. ബോധമില്ലാത്തവരാണെങ്കിൽ നെട്ടല്ല് മടങ്ങാതെവേണം ആശുപത്രിയിൽ എത്തിക്കാൻ. ഹെൽമറ്റ് ധരിച്ചവരാണെങ്കിൽ കഴിവതും അത് ഉൗരാതെ ആശുപത്രിയിൽ എത്തിക്കുക. ഉൗരാൻ ശ്രമിക്കുേമ്പാൾ ചിലപ്പോൾ കഴുത്തെല്ലിനു കൂടുതൽ പരിക്ക് പറ്റാൻ സാധ്യതയുണ്ട്.
മിക്ക ഫസ്റ്റ് എയ്ഡുകളും വളരെ ലളിതമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യ സന്ദർഭങ്ങളിൽ എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക ഉപകരണങ്ങളുടെ ആവശ്യം ഇല്ല. ആർക്കും എപ്പോഴും എവിടെവെച്ചും ചെയ്യാൻ പറ്റുന്ന കാര്യമാണ് പ്രഥമ ശുശ്രൂഷ. സമീപത്ത് ആശുപത്രികൾ ഇല്ലാത്ത സന്ദർഭങ്ങളിൽ പരിക്ക് പറ്റിയവർക്ക് നമ്മളാൽ ചെയ്യാൻ പറ്റുന്ന സഹായം ഫസ്റ്റ് എയ്ഡ് മാത്രമായിരിക്കും. അതിനാൽ, ഫസ്റ്റ് എയ്ഡിനെക്കുറിച്ച് കൂടുതൽ അറിയാനും അത് ജീവിതത്തിൽ പ്രയോഗിക്കാനും നമ്മൾ സന്നദ്ധരാവുക. ഇത്തരം ചെറിയ ഇടപെടലുകൾമൂലം ഒരുപക്ഷേ, ഒരു വിലപ്പെട്ട ജീവൻതന്നെ രക്ഷപ്പെേട്ടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.