രാജ്യത്ത് ഇൻഫ്ലുവൻസ വ്യാപിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ...
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ രോഗം വ്യാപിക്കുന്നു. നീണ്ട കാലം നിലനിൽക്കുന്ന ചുമയും അസുഖങ്ങളുമാണ് ലക്ഷണങ്ങൾ. പനിയും നിലക്കാത്ത ചുമയുമാണ് അധികപേരിലും കാണുന്നത്. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ബാധമൂലമുണ്ടാകുന്നതാണ്.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ വൈറസ് രാജ്യത്താകമാനം പടർന്നുപിടിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ലക്ഷണങ്ങൾ :
- ചുമ
- ഓക്കാനം
- ഛർദി
- തൊണ്ടവേദന
- ശരീരവേദന
- വയറിളക്കം
പലപ്പോഴും ലക്ഷണങ്ങൾ കുറേ ദിവസം നീണ്ടു നിൽക്കും. ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്നതിനെ കുറിച്ച് ഐ.സി.എം.ആർ നിർദേശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
പാലിക്കേണ്ടവ :
- പതിവായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
- മസ്ക് ധരിക്കുക, ആളുകൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
- മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
- ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയായി മറച്ചു പിടിക്കുക
- ധാരാളം വെള്ളം കുടിക്കുക
- പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കാം
അരുതാത്തവ:
- കൈകൊടുക്കുകയോ ദേഹത്തിൽ സ്പർശിക്കുകയോ ചെയ്യുന്ന തരത്തിലുള്ള അഭിവാദ്യങ്ങൾ ഒഴിവാക്കുക
- പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക
- സ്വയം ചികിത്സിക്കാതിരിക്കുക. ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക
- മറ്റുള്ളവർക്ക് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക
എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിനെതിരെ ഐ.എം.എ രംഗത്തു വന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഒരാഴ്ച നീണ്ടു നിൽക്കും. ചുമ മൂന്നാഴ്ച വരെയും നീളാം.ലക്ഷണങ്ങഹക്കുള്ള മരുന്ന് മാത്രം നൽകിയാൽ മതിയെന്നും ബാക്ടീരിയൽ അണുബാധയില്ലാതെ ആന്റിബയോട്ടിക് നൽകരുതെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.