റമദാനിലെ ഭക്ഷണവും വ്യായാമവും
text_fieldsഅന്യെൻറ വിശപ്പ് അറിയുന്നതിനും ഭക്ഷണത്തിെൻറ മൂല്യം മനസിലാക്കുന്നതിനുമുള്ളതാണ് വ്രതങ്ങൾ. വ്രതത്തിൽ മനസിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ശ്രദ്ധ െചലുത്തണം. നോമ്പുകാലം ആരോഗ്യകരമാകണമെങ്കിൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെള്ളവും ഭക്ഷണവും, വ്യായാമം, ഉറക്കം. ഇവ നന്നായാൽ ആരോഗ്യം നന്നായി.
ഭക്ഷണം
വ്രതസമയം കഴിഞ്ഞുള്ള ഭക്ഷണം ആരോഗ്യകരമായാൽ മാത്രമേ നോമ്പുെകാണ്ടുള്ള ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. സന്തുലിതമായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഇവയിൽ കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവയെല്ലാം ഉൾക്കൊള്ളണം.
പകൽ സമയം മുഴുവൻ വെള്ളം കുടിക്കാത്തതിനാൽ നോമ്പു തുറന്നാൽ അടുത്ത ദിനത്തിലേക്ക് ശരീരത്തിനാവശ്യമായ വെള്ളം സംഭരിച്ചുവെക്കുന്നതിനുതകുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. ആവശ്യത്തിന് വെള്ളം കുടിക്കണം. കാത്സ്യവും വൈറ്റമിനും ധാരാളമായി അടങ്ങിയ പാലുത്പന്നങ്ങൾ കഴികുന്നത് നല്ലതാണ്. വാനില- ഹണി മിൽക്ക് ഷേക്ക് ദിവസം മുഴുവൻ ശരീരത്തിെല ജലം നിലനിർത്താൻ സഹായിക്കുന്നതാണ്.
നാരംശം അടങ്ങിയ ഭക്ഷണമാണ് നോമ്പ് തുറന്ന ശേഷം കഴിക്കുന്നതിന് നല്ലത്. ഒാട്സ് കൊണ്ടുള്ള വിഭവങ്ങൾ നല്ലതാണ്. നാരംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുെട അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു. മുട്ട കഴിക്കുന്നത് ദിവസത്തേക്ക് വേണ്ട പ്രോട്ടീൻ ലഭ്യമാക്കുന്നതിനും വിശപ്പ് കുറക്കുന്നതിനും സഹായിക്കും.
മധുരം അധികം കഴിക്കാതിരിക്കുക. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. ഇത് ശരീരത്തിൽ ജലാംശം പെെട്ടന്ന് വലിച്ചെടുക്കുന്നതിനാൽ ക്ഷീണം വർധിക്കും. ചിപ്സ്, സോയസോസ് പോലുള്ളവ ഒഴിവാക്കാം. കാപ്പി പോലെ കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.
വ്യായാമം
മിതമായ വ്യായാമം വ്രതകാലത്ത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. നടത്തം, ചെറിയ തരത്തിലുള്ള ജോഗിങ്, മിതമായ എയറോബിക് എന്നിവ നല്ലതാണ്. കൂടുതൽ സമയം വ്യായാമം തുടരുന്നത് ശരീര ക്ഷീണത്തിനിടയാക്കും. അരമണിക്കൂറിൽ കൂടുതൽ വ്യായാമം അരുത്. രാവിലെ വയായാമം ചെയ്താൽ ദിവസം മുഴുവനും ആ ഉൗർജം നിലനിൽക്കും. എന്നാൽ ചിലർക്ക് രാവിെല വ്യായാമം ഫലം ചെയ്യില്ല. അവനവന് താത്പര്യമുള്ള സമയങ്ങളിൽ വ്യായാമം ചെയ്യാവുന്നതാണ്. എന്നാലും രാവിലെ അല്ലെങ്കിൽ വൈകീട്ട് ചെയ്യുന്നതാണ് നല്ലത്.
ഉറക്കം
വ്രതദിനങ്ങളിൽ നന്നായി ഉറങ്ങാൻ കഴിയാത്തത് പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് വീട്ടമ്മമാരിൽ. ഉറക്കം കുറയുന്നത് മൂലം വിശപ്പ് വർധിക്കുകയും ഇത് വ്രതാനുഷ്ഠാനം ബുദ്ധിമുേട്ടറിയതുമാക്കുന്നു. ഉറക്കക്കുറവ് അമിതവണ്ണത്തിന് ഇടവെക്കുകയും ചെയ്യും. വ്രതമെടുക്കുന്നവർ ആറുമണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.