ഭക്ഷണം കഴിച്ചും തടി കുറക്കാം...
text_fieldsതടി കുറക്കാൻ പല വഴികൾ നാം തോടാറുണ്ട്. പുലർച്ചെ എഴുേന്നറ്റ് നടത്തം മുതൽ വിശപ്പ് സഹിച്ചും ഭക്ഷണം കുറക്കൽ വരെ. ഇതൊക്കെ കുറച്ച് ദിവസം തുടരും. പിന്നീട് ഉപേക്ഷിക്കും. എന്നാൽ വലിയ ബുദ്ധിമുട്ടു കൂടാതെ, പട്ടിണി കിടക്കാതെ ഭാരം കുറക്കാൻ ചില വഴികൾ ഉണ്ടെങ്കിലോ... അത്തരം 10 വഴികൾ ഇതാ:-
1. കൂടുതൽ പ്രൊട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക : പ്രാതലിൽ പ്രോട്ടീൻ കുടുതലുണ്ടെങ്കിൽ അത് വിശപ്പ് കുറക്കും. ദിവസം മുഴുവൻ നാം ആഗിരണം ചെയ്യുന്ന കാലറിയുടെ അളവും അതുവഴി കുറക്കാൻ സാധിക്കും.
2. ഫ്രൂട്ട് ജ്യൂസുകൾ പോലെപഞ്ചസാരയുെട അളവ് കൂടുതലുള്ളവ ഒഴിവാക്കുക: ഏറ്റവും കൊഴുപ്പടങ്ങുന്നവയാണ് ഫ്രൂട്ട് ജ്യുസുകൾ. അവ ഒഴിവാക്കുന്നത് തടി കുറക്കാൻ വളരെ അധികം സഹായിക്കും. പഞ്ചസാരയുടെ അളവ് കുറക്കുകയും വേണം.
3. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുക. ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിച്ചാൽ മൂന്നു മാസത്തിനകം 44% ഭാരം കുറയുെമന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. ഭാരം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.
- മുട്ട മുഴുവനായും കഴിക്കുക: പുതിയ പഠനങ്ങൾ തെളിയിക്കുന്നത് ഭാരം കുറക്കുന്നതിന് ഏററവും നല്ല ഭക്ഷണം മുട്ടയാണെന്നാണ്. കൂടിയ അളവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, കാലറി വളരെ കുറവ് എന്നിവ ഇതിെൻറ ഗുണമാണ്. പ്രഭാത ഭക്ഷണം മുട്ടയാക്കുന്നത് ഭാരം കുറക്കാൻ സഹായിക്കും.
- പച്ചിലക്കറികൾ : കാബേജ്, ചീര തുടങ്ങിയ പച്ചിലകളിൽ കാലറിയും കാർബോഹൈഡ്രേറ്റും കുറവായിരിക്കും. എന്നാൽ നാരംശം വളരെ കൂടുതലുമായിരിക്കും. ഇത് കാലറി വർധിക്കാതെ തെന്ന ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ സാഹായിക്കുന്നു.
- സാമൻ (കോര)പോലുള്ള മത്സ്യങ്ങൾ: പ്രോട്ടീൻ, ആരോഗ്യദായകമായ കൊഴുപ്പ്, പ്രധാന ലവണങ്ങൾ എന്നിവ ധാരാളം അടങ്ങിയവയാണ് ഇത്തരം മത്സ്യങ്ങൾ. ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മെറ്റാരു മത്സ്യമാണ് ടൂണ.
- കാബേജ്, കോളിഫ്ലവർ, ബ്രോക്കാളി തുടങ്ങിയവ ധാരാളം നാരുകളും ആവശ്യത്തിന് പ്രോട്ടീനുമടങ്ങിയ ഭക്ഷണമാണ്.
- മധുരക്കിഴങ്ങ്, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, കൊഴുപ്പില്ലാത്ത മാംസം, ബീൻസ്, പയർ വർഗങ്ങൾ, കുരുമുളക്, പഴവർഗങ്ങൾ, മുന്തിരി, തൈര് തുടങ്ങിയവ ഭാരം കുറക്കുന്ന ഭക്ഷണ പദാർഥങ്ങളാണ്.
5.നാരംശം കുടിയ ഭക്ഷണങ്ങൾ കഴിക്കുക
6. ചായയോ കാപ്പിയോ കഴിക്കാം: ഇവയിലടങ്ങിയ കഫീൻ നിങ്ങളുെട മെറ്റേബാളിസത്തെ ഉത്തേജിപ്പിക്കുന്നു
7. വേവിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾെപ്പടുത്തുക
8. വളരെ സാവധാനം ഭക്ഷണം കഴിക്കുക: സാവധാനം ഭക്ഷണം കഴിക്കുേമ്പാൾ പെെട്ടന്ന് വയറു നിറഞ്ഞതായി തോന്നും. ഭാരം കുറക്കുന്ന ഹോർമോണുകളെ അത് ഉത്തേജിപ്പിക്കുകയും ചെയ്യും.
9. ഭക്ഷണം കഴിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക: വിചിത്രമെന്ന് തോന്നാമെങ്കിലും ഇത് പ്രാവർത്തികമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
10. രാത്രി നന്നായി ഉറങ്ങുക: ആവശ്യത്തിന് ഉറക്കമില്ലാത്തത് തടി കൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.