കീടങ്ങളെ തുരത്തണ്ടേ
text_fieldsകീടങ്ങളുടെ ശല്യം ചെറുതായൊന്നുമല്ല ഹോട്ടലുകാരെ വലക്കുന്നത്.
അധികൃതരിൽ നിന്ന് പിഴ ലഭിക്കുമെന്ന് മാത്രമല്ല, ഉപഭോക്താക്കൾ കൈയൊഴിയാനും കീടങ്ങൾ കാരണമാകുന്നു. എലി, ഇൗച്ച, പാറ്റ, പക്ഷികൾ എന്നിവയെല്ലാം ഈ ഗണത്തിൽപെടുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെ. ഹോട്ടൽ ജീവനക്കാരുടെ ആരോഗ്യത്തിനും ഇവ ഭീഷണിയാണ്.
ചില കാര്യങ്ങൾ സൂക്ഷിച്ചാൽ കീടങ്ങളെ തുരുത്തിയോടിക്കാം. ദുബൈ മുനിസിപ്പാലിറ്റി അധികൃതർ ഇതിനായി മൂന്ന് വഴികൾ പറഞ്ഞുതരുന്നുണ്ട്. ഇവ പാലിച്ചാൽ കീടങ്ങളെ മാത്രമല്ല, പിഴയും ഒഴിവായിക്കിട്ടും. ഒരു കാര്യം മറക്കരുത്, കീടനാശിനികൾ ഉപയോഗിക്കുന്നവർ അംഗീകൃതമായത് മാത്രമെ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയുണ്ടാകും.
ഇവ ശ്രദ്ധിക്കാം
പെസ്റ്റ് കോൺട്രാക്ടർ സ്ഥാപനത്തിൽ വരുേമ്പാൾ വിഷ വസ്തുക്കളുടെ ഉപയോഗം മാത്രമല്ല, അവരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചോ എന്ന് കൂടി പരിശോധിക്കും
പൊട്ടിത്തെറിക്കുന്ന ഈച്ചകൾ ഭക്ഷണത്തിൽ വീഴാതിരിക്കാൻ ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളുടെ മുകളിൽ ൈഫ്ല കില്ലറുകൾ സ്ഥാപിക്കരുത്.
ൈഫ്ല കില്ലറുകൾ മറ്റ് പ്രകാശ സ്രോതസുകളിൽ നിന്ന് അകറ്റിയും രണ്ട് മീറ്റർ ഉയരത്തിലും പുറത്തുനിന്ന് ദൃശ്യമാകാത്ത രീതിയിലും സ്ഥാപിക്കണം
പരിശോധിച്ച ശേഷം കീടങ്ങളെ കണ്ടാൽ ഫുഡ്വാച്ച് കണക്ട് ആപ്പ് വഴി റിപ്പോർട്ട് ചെയ്യുക. പെസ്റ്റ് കോൺട്രാക്ടർ ഉടൻ നടപടിയെടുക്കും
പ്രത്യേക സേവനങ്ങളും വിവരങ്ങളും ആവശ്യമെങ്കിൽ ദുബൈ മുനിസിപ്പാലിറ്റിയുടെ പെസ്റ്റ് നിയന്ത്രണ വിഭാഗവുമായി ബന്ധപ്പെടാം
കീടനാശിനികൾ പലവിധം
റോഡൻറിസൈഡുകൾ (rodenticide): എലികളെ നശിപ്പിക്കാൻ അവയുടെ ഭക്ഷണത്തിൽ കലർത്തിക്കൊടുക്കുന്ന പ്രത്യേക വിഷം.
സാധാരണ കീടനാശിനികൾ: ഇവ തളിക്കുകയോ ജെൽ ആയോ പൊടി രൂപത്തിലോ ഉപയോഗിക്കണം
കോൺടാക്ട് പൊടി: കീടങ്ങളുടെ ശരീരത്തിലും കാലിലും ഒട്ടിപ്പിടിക്കുകയും അവ ചർമ്മത്തിലൂടെ ശരീരത്തിൽ കടന്ന് നശിപ്പിക്കുകയും ചെയ്യുന്നു
പുകക്കൽ (fumigation): വലിയ പ്രാണികളെ നശിപ്പിക്കാൻ ഫ്യൂമിഗേഷൻ ആവശ്യമായി വന്നേക്കാം. എന്നാൽ, ഭക്ഷണം തയാറാക്കുന്ന സമയത്ത് ഇവ ഉപയോഗിക്കാൻ പാടില്ല
സ്റ്റോറേജിൽ കീടങ്ങളെ നിയന്ത്രിക്കാൻ
മാർക്കറ്റിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വരുന്ന ബോക്സും പാക്കറ്റും ഇതിെൻറ ഉറവിടങ്ങളാണ്, വൃത്തിയുള്ള ബോക്സ് മാത്രം സ്റ്റോറേജിലേക്ക് കടത്തിവിടുക
ഭക്ഷണം തറയിൽ സൂക്ഷിക്കാതിരുന്നാൽ പരിസരം ശുചിയാക്കാൻ സഹായിക്കും
ഡ്രൈ ഫുഡ്, പ്ലാസ്റ്റിക്, സ്റ്റൈൻലസ് സ്റ്റീൽ, പെസ്റ്റ് പ്രൂഫ് പോലുള്ള പാത്രങ്ങളിൽ സൂക്ഷികകുക
കീടങ്ങൾ കൂടുതൽ കാണാൻ ഇടയുള്ള സ്റ്റോറേജ് ഏരിയ പതിവായി പരിശോധിക്കുക
കീടശല്യം തടയാൻ മൂന്ന് വഴികൾ
1. പരിസര സംരക്ഷണം
പരിസരം നന്നായി ഡിസൈൻ ചെയ്തും വൃത്തിയായും സൂക്ഷിക്കണം
കീടങ്ങൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന ഇടുങ്ങിയ സ്ഥലങ്ങളും ഈർപ്പവും ഇരുട്ടും ഒഴിവാക്കിയാൽ പ്രജനനം തടയാം
ഭക്ഷണം എപ്പോഴും മൂടി വെക്കണം
വേസ്റ്റ് കൃത്യസമയത്ത് നീക്കണം
വേസ്റ്റ് ബിന്നുകൾ നന്നായി അടക്കണം, നിറഞ്ഞുകവിയരുത്
എലികൾക്ക് വെള്ളം ലഭിക്കാൻ സാധ്യതയുള്ള ബക്കറ്റുകൾ ഒഴിവാക്കണം
കീടങ്ങളുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വസ്തുക്കൾ അധിക നാൾ സൂക്ഷിക്കരുത്
പതിവായി ഉപയോഗിച്ചില്ലെങ്കിൽ ഉപകരണങ്ങളിൽ കീടങ്ങൾ പെരുകും
സീലിങ്ങിന് മുകളിൽ പതിവായി പരിശോധന നടത്തണം
2. കെമിക്കൽ പെസ്റ്റ് കൺട്രോൾ
കീടനാശിനി ഉപയോഗിച്ചുള്ള നിയന്ത്രണം
ദുബൈ മുനിസിപ്പാലിറ്റി അംഗീകാരമുള്ള, പരിശീലനം ലഭിച്ച പ്രൊഫഷനലുകളെ മാത്രമേ ഭക്ഷണ സ്ഥാപനങ്ങളിൽ കീടനാശിനി ഉപയോഗിക്കാൻ നിയോഗിക്കാവൂ
ഫുഡ്വാച്ച് പ്ലാറ്റ്ഫോമുകളിലെ സപ്ലയർ മാനേജ്മെൻറ് വഴി അംഗീകാരമുള്ള കമ്പനികളെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
3. ഫിസിക്കൽ പെസ്റ്റ് കൺട്രോൾ
കീടങ്ങളെ കെണിയിൽ വീഴ്ത്തി പുറത്താക്കുകയോ അവയെ വിരട്ടിയോടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം
ഭക്ഷണം മലിനമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഫിസിക്കൽ പെസ്റ്റ് കൺട്രോൾ ഉപയോഗിക്കേണ്ടത്
എലികൾക്ക് ഭക്ഷണം ഉപയോഗിച്ചുള്ള കെണികളും സ്റ്റിക്കി ബോർഡുമാണ് പ്രധാനമായും ഉപയോഗിക്കുക. പ്രാണികൾക്ക് സ്റ്റിക്കി പേപ്പറുകളും ഇലക്ട്രി ൈഫ്ല കില്ലറുകളും ഉപയോഗിക്കാം
പക്ഷികളെ തുരുത്താൻ നെറ്റ്, ശബ്ദം, വയർ, അവയെ ഭയപ്പെടുത്തുന്ന ഉപകരണങ്ങൾ ഉപയോഗിക്കാം
പാഴ്വസ്തുക്കൾ അടിഞ്ഞുകൂടാതിരിക്കാൻ സ്റ്റോക്ക് എപ്പോഴും െചക്ക് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.