സംസ്ഥാനം എച്ച്1 എൻ1 ഭീഷണിയിൽ
text_fieldsതിരുവനന്തപുരം: പനിയും പകർച്ചവ്യാധികളും സംസ്ഥാനത്തെ പിടിച്ചുലക്കുന്നു. എച്ച്1 എൻ1പനിയും ഡെങ്കിയുമാണ് മിക്കയിടങ്ങളിലും ഭീഷണിയായി വ്യാപിക്കുന്നത്. മൂന്നരമാസത്തിനടെ എച്ച് 1 എൻ1 പനിബാധിച്ച് 17 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 250 ഒാളം പേർക്ക് രോഗം സ്ഥിരീകരിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നു.
മഴക്കാലത്തോടനുബന്ധിച്ചാണ് പനിയും പകർച്ചരോഗങ്ങളും പടർന്നുപിടിച്ചിരുന്നതെങ്കിൽ ഇേപ്പാൾ സ്ഥിതി വ്യത്യസ്തമാണ്. 6.5 ലക്ഷത്തോളം പേർക്ക് ഇൗ വർഷം ഇതുവരെ പകർച്ചപ്പനി സ്ഥിരീകരിച്ചതിൽ എട്ട് മരണവും സംഭവിച്ചു. എച്ച്1 എൻ1 ഉൾപ്പെടെ ബാധിച്ച് മെഡിക്കൽകോളജുകളുൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി നിരവധി പേർ ചികിത്സയിലാണ്. സ്വകാര്യആശുപത്രികളിലും ഒേട്ടറെപേർ ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് എച്ച് 1 എൻ 1 ഉൾപ്പെടെ രൂക്ഷമാെണന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി. അടിയന്തരസാഹചര്യം നേരിടാനാവശ്യമായ സജ്ജീകരണങ്ങളും മരുന്നും ഉറപ്പാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പകർച്ചരോഗം കൂടി ആയതിനാൽ എച്ച് 1 എൻ 1ൽ കൂടുതൽ ജാഗ്രതപുലർത്തണമെന്നാണ് നിർേദശം. തലസ്ഥാനത്ത് അറുപത് എച്ച് 1 എൻ1 കേസുകളാണ് നാല് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേർ മരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച ഒമ്പത് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒരാൾക്കുവീതവും കൊല്ലം, വയനാട് ജില്ലകളിൽ മൂന്നുപേർക്കുവീതവുമാണിത്.
ചെറുതായി ഉണ്ടാകുന്ന ജലദോഷം, പനി എന്നിവ ദിവസങ്ങൾ കൊണ്ട് ശക്തിപ്രാപിക്കും. പനിബാധിതരായി സർക്കാർ--സ്വകാര്യആശുപത്രികളിൽ എത്തുന്ന രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിൾ മണിപ്പാലിലെ വൈറോളജി ലാബിൽ അയച്ചാണ് രോഗനിർണയം നടത്തുന്നത്. നാല് മാസത്തിനിടയിൽ എച്ച് 1 എൻ 1 ലക്ഷണങ്ങളുമായി എത്തിയവരിൽ നിരവധിപേരുടെ പരിശോധനഫലം ഇനിയും ലഭിക്കാനുണ്ട്. ഇൗ വർഷം മരണനിരക്ക് കുറവാണെങ്കിലും ഡെങ്കിപ്പനി സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനജില്ലയിലാണ് സ്ഥിതി രൂക്ഷം.
ദിനംപ്രതി 30 ലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയാണ്. ഇൗ വർഷം ഇതുവരെ സംസ്ഥാനത്ത് 1554 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ് തിട്ടുണ്ട്. കൂടാതെ 332 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. അതിൽ അഞ്ചുമരണവും സംഭവിച്ചു. സംസ്ഥാനത്ത് െഹപ്പെറ്റെറ്റിസ് എ, ബി, സി, ഇ എന്നിവ ബാധിച്ച് 829 പേർ ചികിത്സതേടിയതിൽ ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട് രണ്ടുപേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.