തൈറോയിഡ് കലകളെ നശിപ്പിക്കുന്ന ഹാഷിമോേട്ടാസിനെ അറിയുമോ
text_fieldsശരീരോഷ്മാവിനെയും പേശീബലെത്തയുമുൾപ്പെടെ ശരീരത്തിെൻറ വിവിധ പ്രവർത്തികെള നിയന്ത്രിക്കുന്ന തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖമാണ് ഹാഷിമോേട്ടാസ് ഡിസീസ് അഥവാ ക്രോണിക് തൈറോയിഡിറ്റീസ്. ആവശ്യത്തിന് തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കാത്ത ൈഹപ്പോതൈറോയിഡിസത്തിെൻറ പ്രധാന കാരണവും ഹാഷിമോേട്ടാസ് ഡിസീസാണ്.
സ്വയംപ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഹാഷിമോേട്ടാസ് ഡിസീസിലേക്ക് നയിക്കുന്നത്. തൈറോയിഡ് ഗ്രന്ഥി അന്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച് ശരീരം തന്നെ അതിനെ പ്രതിരോധിക്കാൻ പ്രതിദ്രവ്യങ്ങളെ (ആൻറി ബോഡി) ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ജനിതക പ്രശ്നങ്ങളാകാം ഇതിന് ഇടയാക്കുന്നതെന്ന് കരുതപ്പെടുന്നു. സ്ത്രീകൾക്ക് രോഗം വരാൻ പുരുഷൻമാരേക്കൾ ഏഴുമടങ്ങ് സാധ്യത കൂടുതലാണ്. ഗർഭിണികൾക്ക് പ്രത്യേകിച്ചും.
ഹൈപ്പർ ൈതറോയിഡിസത്തിനു കാരണമാകുന്ന ഗ്രേവ്സ് ഡിസീസ് പോലുള്ള രോഗങ്ങൾ, ടൈപ്പ് 1 പ്രമേഹം, ലുപസ് (രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീര കലകളെ തന്നെ നശിപ്പിക്കുന്ന രോഗം), ആമവാതം, വെള്ളപ്പാണ്ട്, അഡ്രിനൽ ഗ്രന്ഥിയുെട പ്രവർത്തന ക്ഷമത കുറയുന്ന അഡിസൺ രോഗം എന്നീ രോഗങ്ങളുെട കുടംബ പശ്ചാത്തലമുള്ളവർക്ക് ഹാഷിമോേട്ടാസ് വരാൻ സാധ്യത കുടുതലാണ്.
ലക്ഷണങ്ങൾ
ഹാഷിമോേട്ടാസിന് മാത്രമായി ലക്ഷണങ്ങളില്ല. തൈറോയിഡ് ഹോർമോൺ കുറയുന്ന ഹൈപ്പോതൈറോയിഡിെൻറ ലക്ഷണങ്ങളാണ് ഇൗ രോഗം കാണിക്കുക.
മലബന്ധം, വരണ്ട - വിളർച്ച ബാധിച്ച തൊലി, ഒച്ചയടപ്പ്, വർധിച്ച കൊളസ്ട്രോൾ, വിഷാദം, ശരീരപേശികൾ ദുർബലമാവുക, ക്ഷീണം, അലസത, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, മുടി കൊഴിയുക, ക്രമം തെറ്റിയതും കൂടിയതുമായ ആർത്തവം, വന്ധ്യത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ നിങ്ങൾക്ക് രോഗം ആരംഭിച്ചിരിക്കും.
തൈറോയിഡ് ഗ്രന്ഥിയെ ആക്രമിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ രോഗം വളർന്നിരിക്കും. ചിലർക്ക് ഇൗ അവസ്ഥയിൽ ൈതറോയിഡ് ഗ്രന്ഥി വികസിച്ച് തൊണ്ടമുഴ ആകുന്നതിനും സാധ്യതയുണ്ട്.
രോഗം കണ്ടെത്തുന്നതെങ്ങനെ
വേണ്ടത്ര ൈതറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടാതിരിക്കുേമ്പാഴാണ് ഹാഷിമോേട്ടാസ് ശ്രദ്ധയിൽ െപടുക. രക്തത്തിലെ ൈതറോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) പരിശോധനയാണ് സാധാരണ നടത്തുക. TSH ഹോർമോൺ കൂടിയ അളവ് കാണിക്കുന്നത് തൈേറായിഡ് ഹോർമോൺ കുറവാണ് എന്നതാണ്. കൂടുതൽ തൈറോയിഡ് ഉത്പാദിപ്പിക്കുന്നതിനായി ശരീരം തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ കഠിന ശ്രമം നടത്തുന്നതുകൊണ്ടാണ് TSH കൂടുന്നത്. തൈറോയിഡിെൻറ മറ്റു േഹാർമോണുകൾ, ആൻറി ബോഡികൾ, കൊളസ്ട്രോൾ എന്നിവ രക്തപരിശോധനയിലൂടെ നിരീക്ഷിച്ചും ഹാഷിമോേട്ടായെ കണ്ടുപിടിക്കാം.
ഹാഷിമോേട്ടാസ് ബാധിച്ച എല്ലാവർക്കും ചികിത്സ ആവശ്യമില്ല. നിങ്ങളിലെ തൈറോയിഡ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ നിരീക്ഷിക്കുകയാണ് ഡോക്ടർമാർ െചയ്യാറുള്ളത്. തൈറോയിഡ് ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ മരുന്ന് കഴിക്കേണ്ടി വരും. അത് കൂടുതൽ കാലം തുടരേണ്ടതായും വരും. ക്രമമായ പരിശോധനകൾ നടത്തി ൈതറോയിഡിെൻറ പ്രവർത്തനം വിലയിരുത്തുകയും അതനുസരിച്ച് മരുന്നിെൻറ ഡോസിൽ വ്യത്യാസം വരുത്തുകയും വേണം. ഡോക്ടറുെട നിർദേശ പ്രകാരം മാത്രം ചികിത്സ നടത്തുക.
ചികിത്സിക്കാതിരുന്നാൽ ഹാഷിമോേട്ടാസ് ഗുരുതരാവസ്ഥയാകും
വിളർച്ച, വർധിച്ച കൊളസ്ട്രോൾ, ലൈംഗിക തൃഷ്ണ കുറയുക, വിഷാദം, മനോവിഭ്രമം, ബോധം നശിക്കുക, ഹൃദ്രോഗങ്ങൾ എന്നിവക്ക് ഇത് ഇടയാക്കും.
ഗർഭിണികളിലെ ഹാഷിമോേട്ടാസ് കുഞ്ഞിനെയും ബാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദയം, തലച്ചോർ, വൃക്കകൾ എന്നിവക്ക് തകരാറുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തൈറോയിഡ് പ്രശ്നങ്ങളുള്ളവർ നിരന്തരം ൈതറോയിഡ് നിരീക്ഷിച്ചുകൊണ്ടിരിക്കണം. എന്നാൽ ഗർഭാവസ്ഥയിൽ തൈറോയിഡ് പ്രശ്നങ്ങളൊന്നും ഇല്ലാത്തവർ ആശങ്കപ്പെടേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.