ദിവസം മുട്ട കഴിക്കൂ; ഭാരം കുറക്കൂ
text_fieldsരുചിയോടുമൊപ്പം ആരോഗ്യകരമായ ഭക്ഷണം കൂടിയാണ് മുട്ട. ദിവസം മുഴുവൻ ഉൗർജ്ജസ്വലമായി നിൽക്കാനും ശരീരഭാരം കുറക്കാനും മുട്ട സഹായിക്കും. അതേസമയ, ദിവസം രണ്ടു മുട്ടയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യകരമായിരിക്കില്ല. ഒരു മുട്ടയും ഒരു മുട്ടയുടെ വെള്ളയുമാണ് ഡയറ്റീഷ്യൻമാർ നിർദേശിക്കുന്നത്. ഏത് തരത്തിൽ കഴിക്കുന്നതും നല്ലതാണെങ്കിലും പുഴുങ്ങിക്കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ പറയുന്നു. മുട്ടയെ ഭക്ഷണത്തിലുൾപ്പെടുത്താനുള്ള എട്ടു ഗുണങ്ങൾ :
പ്രോട്ടീനിെൻറ ഉറവിടം
എന്തുകൊണ്ടാണ് ഫിറ്റ്നസ് ഇൻസ്ട്രക്ടർമാർ മുട്ടയെ പ്രോത്സാഹിപ്പിക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? മുട്ടയിലടങ്ങിയ പ്രോട്ടീനാണ് അതിനു കാരണം. പ്രോട്ടീൻ പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയിടെ അളവ് ക്രമീകരിക്കുന്നു. പേശീബലവും പ്രതിരോധ ശക്തിയും നൽകുന്നു. ഭാരം കുറക്കുന്നതിന് സഹായിക്കുന്നു. പേശികളുെട രൂപീകരണത്തിന് മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും സഹായിക്കും.
എല്ലുകളുെട ബലത്തിന്
എല്ലുകളുെട ബലത്തിന് ആവശ്യമായ വൈറ്റമിൻ ഡിയുെട നല്ല ഉറവിടമാണ് മുട്ട. ഫോസ്ഫറസും മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലിെൻറയും പല്ലിെൻറയും ആരോഗ്യത്തിനും സഹായിക്കും.
ബുദ്ധിവികാസത്തിന്
വൈറ്റമിൻ ബി, മോണോ- പോളിസാറ്റ്േച്വർഡ് ഫാറ്റ് എന്നിവയുടെ കലവറയാണ് മുട്ട. ആരോഗ്യമുള്ള നാഡീ ഞരമ്പുകൾക്കും തലച്ചോറിനും ഇവ അത്യാവശ്യമാണ്.
ആൻറി ഒാക്സിഡൻറ്സ്
ആൻറി ഒാക്സിഡൻറുകളായ ലുട്ടീൻ, സിയക്സാന്തിൻ എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിെൻറ പേശികൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഇവ സംരക്ഷിക്കും. ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ട്രിപ്റ്റോഫൻ, ട്രൈയോസിൻ, അമിനോ ആസിഡ്സ് എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ഭാരം കുറക്കും
ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർഥമാണ് മുട്ട. പ്രോട്ടീൻ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ കുറേ സമയത്തേക്ക് വിശക്കുകയില്ല.
മെറ്റബോളിക് പ്രവർത്തനങ്ങെള ഉത്തേജിപ്പിക്കും
ദഹന സമയത്ത് മുട്ടയിലെ പ്രോട്ടീൻ പെപ്റ്റൈഡുകളായി മാറി രക്തസമ്മർദം കുറക്കുന്നു.
കുറഞ്ഞ കാലറി
മുട്ടയിൽ വളെര കുറഞ്ഞ കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മഞ്ഞക്കരുവോടു കൂടിയ വലിയ മുട്ടയിൽ 78 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് അമേരിക്കയിലെ ഡിപ്പാർട്ട്മെൻറ് ഒാഫ് അഗ്രിക്കൾച്ചർ പറയുന്നു. ഭാരം നന്നായി കുറക്കണമെന്ന് ആഗ്രഹിക്കുന്നവർ മഞ്ഞക്കരു ഒഴിവാക്കി കഴിച്ചാൽ മതി.
നല്ല കൊളസ്ട്രോൾ (എച്ച്.ഡി.എൽ) നില ഉയർത്തും
കൊളസ്ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണമാണ് മുട്ട. രക്തത്തിെല കൊളസ്ട്രോളിെൻറ അളവായി ട്രാൻസ് ഫാറ്റ് (ചീത്ത കൊളസ്ട്രോൾ) ആണ് കണക്കിലെടുക്കുക. മുട്ടയിൽ കൊളസ്ട്രോൾ നില ഉയർത്തുന്ന ഭാഗം മഞ്ഞക്കരുവാണ്. കൊളസ്ട്രോൾ കുറച്ചുകൊണ്ട് ദിവസത്തേക്ക് ആവശ്യമായ പ്രോട്ടീൻ കണ്ടെത്താൻ മഞ്ഞക്കരു കഴിക്കാതെ രണ്ട് മുട്ടയുടെ വെള്ള മാത്രം കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.