ആരോഗ്യവാന്മാരായിരിക്കാം; അഞ്ചുമാർഗങ്ങളുമായി ലോകാരോഗ്യ സംഘടന
text_fieldsകോവിഡ് വ്യാപനം ലോകത്തെ ലോക്ഡൗണിലാക്കിയതോടെ മനസ്സും ശരീരവും തളർന്ന് മനുഷ് യർ കൂടുതൽ രോഗികളാകാതിരിക്കാൻ അഞ്ചിന ജീവിതക്രമങ്ങൾ നിർദേശിച്ച് ലോകാരോഗ്യ സ ംഘടന. വൈറസ് വ്യാപനം അവസാനിച്ച് ലോകം സാധാരണ നിലയിലേക്ക് മാറുേമ്പാഴും ആരോഗ്യ മുള്ള സമൂഹത്തെ തിരിച്ചുകിട്ടാൻ ഇതു സഹായകമാകുമെന്ന് സംഘടന ഡയറക്ടർ ജനറൽ ഡോ. തെദ്റൂസ് അദനം ഗബ്രിയൂസസ് പറയുന്നു. നിർദേശങ്ങൾ ഇവയാണ്:
ഭക്ഷണം
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പ്രതിരോധ സംവിധാനം ചടുലമായി നിലനിർത്താൻ അതു സഹായിക്കും.
മദ്യം വേണ്ട
മദ്യത്തിെൻറ ഉപഭോഗം നിയന്ത്രിക്കുക. പഞ്ചസാരയുടെ സാന്നിധ്യമുള്ള ശീതള പാനീയങ്ങൾ ഒഴിവാക്കുക.
പുകവലി
അരുതേ...
ഒരിക്കലും പുകവലിക്കരുത്. പുകവലിക്കാരെങ്കിൽ കോവിഡ് ബാധ നിങ്ങളെ വളരെയെളുപ്പം ഗുരുതര രോഗങ്ങളുടെ അടിമയാക്കും.
വ്യായാമം
മുതിർന്നവർ ദിവസവും അരമണിക്കൂറും കുട്ടികൾ ഒരു മണിക്കൂറും നിർബന്ധമായും വ്യായാമം ചെയ്യണം. പുതിയ സാഹചര്യത്തിൽ നിയന്ത്രണം അനുവദിക്കുെന്നങ്കിൽ നടത്തം, ഓട്ടം, ൈസക്കിൾ സവാരി എന്നിവക്കായി പുറത്തിറങ്ങാം. അപ്പോഴും മറ്റുള്ളവരുമായി അകന്നു കഴിയണം. സാധ്യമായില്ലെങ്കിൽ വ്യായാമ വിഡിയോകൾ അനുകരിക്കാം. ഡാൻസ്, യോഗ തുടങ്ങിയവയും ഒന്നുമില്ലെങ്കിൽ കോണിപ്പടി കയറിയിറങ്ങിയും വ്യായാമമാകാം. വീട്ടിലിരുന്ന് ജോലിയെടുക്കുന്നവരാണെങ്കിൽ തുടർച്ചയായ മണിക്കൂറുകൾ ഒരേ ഇരിപ്പിലാകാതെ ശ്രദ്ധിക്കണം. അവർ 30 മിനിറ്റ് ഇടവേളയിൽ മൂന്നു മിനിറ്റ് വിശ്രമിക്കണം.
മാനസികാരോഗ്യം
പ്രതിസന്ധി കാലത്ത് വിഷാദവും ഉത്കണ്ഠയും അസ്വസ്ഥതയും സ്വാഭാവികം. വിശ്വാസം തോന്നുന്നവരുമായി സംസാരിക്കുന്നത് ഗുണകരമാകും. സമൂഹത്തിലെ മറ്റുള്ളവർക്ക് തുണയാകുന്നത് അവർക്കു മാത്രമല്ല, നിങ്ങൾക്കും സഹായമാണ്. അയൽക്കാർ, കുടുംബം, സുഹൃത്തുക്കൾ എന്നിവരെ കുറിച്ച് അന്വേഷിക്കുക. സഹാനുഭൂതി ഒരു മരുന്നാണ്.
സംഗീതം ആസ്വദിക്കാം, പുസ്തകം വായിക്കാം, ഗെയിം കളിക്കാം, പക്ഷേ, പരിധിവിട്ട് വാർത്തകൾ കാണരുത്- ആശങ്ക കൂടും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വിശ്വസ്ത കേന്ദ്രങ്ങളിൽനിന്ന് വാർത്തകൾ അറിയുക. കോവിഡ് പലതും നമ്മിൽനിന്ന് കൊണ്ടുപോകുേമ്പാഴും അത്രതന്നെ മൂല്യമുള്ള ചിലത് നമുക്ക് തിരിച്ചുനൽകുന്നുണ്ട് -ഒറ്റ മാനുഷിക കുലമായി ഒന്നിച്ചുകഴിയാനും ഒന്നിച്ച് പാഠങ്ങൾ തിരിച്ചറിയാനും വളരാനുമുള്ള അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.