ഹൃദയാഘാതം: ഗള്‍ഫ് മലയാളികളിൽ മരണസംഖ്യ ഉയരുന്നു
text_fieldsമനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള പ്രവാസി മലയാളികളുടെ മരണം ബഹ്റൈനിൽ തുടർസംഭവമായി മാറുന്നു. ജൂലൈയിൽ ഇതുവരെ പത്തോളം പേരാണ് മരിച്ചത്. മരണ നിരക്ക് കൂടുന്നത് മലയാളി സമൂഹത്തിലും സാമൂഹിക പ്രവർത്തകരിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം ആേരാഗ്യത്തിലുള്ള അമിതമായ ആത്മവിശ്വാസവും ആരോഗ്യ പരിശോധനക്കുള്ള മടിയും ഉൾപ്പെടെയുള്ളവ ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്നു എന്നാണ് കണ്ടെത്തൽ.
ആശുപത്രിയിൽ പോയി മതിയായ പരിശോധന നടത്താൻ തയ്യാറാകാത്ത നിരവധി മലയാളികൾ ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അടുത്ത അസുഖങ്ങൾ അനുഭവപ്പെടുേമ്പാൾ പോലും സ്വയം രോഗ നിർണ്ണയം നടത്തുന്നവരാണ് പലരും. തുടർന്ന് സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് ഗുരുതരമായി ദോഷം ചെയ്യുന്നുണ്ട്. ഭക്ഷണക്രമീകരണമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവും പാതിരാത്രി യഥേഷ്ടം മാംസാഹാരം കഴിക്കുന്നതും ഹൃദയത്തിെൻറ താളം തെറ്റിക്കുന്നു.
മനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾക്ക് ഒരുപരിധി വരെയുള്ള കാരണം മാനസിക സംഘർഷമാെണന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാനസിക സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാര മാർഗങ്ങൾ ലഭിക്കുന്നുമില്ല. പ്രവാസിയുടെ വേദനപൂർണ്ണമായ ഏടുകളിലൊന്ന് സ്വന്തം മനസിലെ കാര്യങ്ങൾ തുറന്ന് പറയാൻ ആളെ കിട്ടുന്നില്ല എന്ന വസ്തുതയാണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. സമകാലിക ലോകത്ത് എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് മുഴുകുകയാണ് പതിവ്. കുടുംബ ബന്ധങ്ങൾ മുതൽ പ്രവാസ ലോകത്ത് ഒരു മുറിയിൽ പാർക്കുന്നവർ വരെ ഒറ്റപ്പെട്ട തുരുത്തുകളായി മാറുേമ്പാൾ, കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് വിഷമങ്ങൾ പറയാനോ ആശ്വാസിപ്പിക്കപ്പെടാനോ സാഹചര്യം ഉണ്ടാകുന്നില്ല. അതിെൻറ ഫലമായി അനുഭവിക്കുന്ന വിഷമതകളുടെ പേരിൽ നീറി കഴിയുകയും അതൊടുവിൽ ഹൃദയാഘാതമായി പരിണമിക്കപ്പെടുകയോ ചെയ്യുന്നു. ഇതിന് ആവശ്യമായ ബോധവത്കരണം പ്രവാസിയുടെ വിവിധ ജീവിത തുറകളിൽ ഉണ്ടാകണമെന്നും നിർദേശം ഉയരുന്നുണ്ട്. ജോലി സ്ഥലം, താമസിക്കുന്ന സ്ഥലം, കുടുംബം എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ആശ്വാസകരമായ സമീപനങ്ങൾ ഒരാളുടെ ഹൃദയത്തെയും ജീവിതത്തെയും കൂടുതൽ മെച്ചപ്പെടുത്തും. ദയനീയവശാൽ ഇതിൽ എവിടെനിന്നെങ്കിലും വിഷമതകൾ ഉണ്ടാകുേമ്പാൾ അതിെൻറ പ്രത്യാഘാതങ്ങൾ ക്രമേണെ ആ ജീവിതത്തിെൻറ ഉടമയുടെ പ്രാണൻ തന്നെ കൊത്തിപ്പറിക്കുന്നു. വിഷമതകൾ അനുഭവിക്കുന്നുണ്ട് എന്ന് മനസിലാകുേമ്പാൾ അയ്യാളെ കേൾക്കാനും കൂടുതൽ ഇടപഴകി ആ സങ്കടങ്ങൾ അലിയിച്ചുകളയാനുമുള്ള സൗഹൃദങ്ങൾ കൂടുതലായി പ്രവാസികൾക്ക് ആവശ്യമാണ് എന്നതിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതും.
കൊളസ്ട്രോളും ഫാറ്റിലിവറും പ്രമേഹവും എല്ലാം പ്രവാസികളിൽ പലരുടെയും ശരീരങ്ങൾക്ക് ദോഷമായിട്ടുണ്ട്. എന്നാൽ സാമ്പത്തിക പരാധിനതയുള്ളതിെൻറ പേരിൽ സ്വന്തം ആരോഗ്യത്തിനെ കുറിച്ചുള്ള ചിന്തകളോ മതിയായ ആരോഗ്യ പരിശോധനകളോ പ്രവാസികളിൽ പലരിലും ഉണ്ടാകുന്നില്ല. ഇതുമൂലം ഉണ്ടാകുന്ന ഭവിഷത്ത് ഫലത്തിൽ ഒരു കുടുംബം അനാഥമാകും എന്നതുമാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ നാലുമലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരിൽ മൂന്നുപേരും സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ടെൻഷൻ അനുഭവിച്ചിരുന്നവരാണന്നാണ് സൂചന. കഴിഞ്ഞ 13 ന് ഗാരേജിൽ മരിച്ച കൊല്ലം സ്വദേശി സ്വന്തമായി താമസസ്ഥലം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. അടുത്തിടെയായുള്ള സാമ്പത്തിക പരാധീനതയെ തുടർന്ന് ഇദ്ദേഹത്തിെൻറ ഉറക്കവും ഗാരേജിലായിരുന്നു. ഇവിടെ കസേരയിൽ ഇരുന്നുറങ്ങവെ മരണം സംഭവിക്കുകയായിരുന്നു.
2018 തുടങ്ങിയതുമുതൽ ഇതുവരെ അമ്പതോളം പേരാണ് മരണപ്പെട്ടത്. വ്യായാമം ഇല്ലായ്മയും പ്രവാസികളുടെ ഹൃദയാരോഗ്യയും രക്ത സമ്മർദത്തെയും ബാധിക്കുന്നുണ്ട്. ഒാർക്കാപ്പുറത്തുള്ള ഇത്തരം മരണങ്ങൾ കൂടുതലും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ് ഉണ്ടാകുന്നത്. മലയാളികൾക്കിടയിൽ ഹൃദയാഘാതത്തിനൊപ്പം ആത്മഹത്യകളും വർധിച്ച് വരികയാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് പലരുടെയും മനസിനെയും ശരീരത്തിനെയും ഗുരുതരമായി ബാധിക്കുന്നത്. നിലവിലെ ജോലി നഷ്ടപ്പെടുകയോ, വേതനം കുറയുകയോ ചെയ്യുന്നതും നാട്ടിലെ വീട് നിർമ്മാണത്തിലെ പ്രശ്നങ്ങൾ, മക്കളുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകൾ എന്നിവയെല്ലാം പ്രവാസ ജീവിതത്തെ അലട്ടുന്ന കാര്യങ്ങളാണ്. കുടുംബത്തിെൻറ സാമ്പത്തിക ചെലവുകളിലെ നിയന്ത്രണമില്ലായ്മകളും നടുവൊടിക്കുന്നതും പ്രവാസികളുടെ ജീവിതത്തിനെയാണ്. ഇതിെൻറ ഫലമായി പണം പലിശക്ക് എടുക്കുന്നതും കടക്കെണിയിൽപ്പെടുന്നതും അതിെൻറ ഫലമായുള്ള ആത്മഹത്യ പോലുള്ള ദുരന്തങ്ങളും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.