ചൂടുകുരു വരും ശ്രദ്ധിക്കണേ...
text_fieldsനല്ല ചൂടാണല്ലേ? ശ്രദ്ധിക്കണേ. ഈ ചൂടിൽ പലർക്കും ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗമാണ് ചൂടുകുരു. മാരകരോഗമൊന്നുമല്ലെങ്കിലും ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുമെന്നതിനാൽ അതുമതി നമ്മളെ അസ്വസ്ഥരാക്കാൻ. ചൂടുകുരുവിനെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളും.
എങ്ങനെ വരുന്നു?
വിയർപ്പുഗ്രന്ഥികൾ ശരീരത്തിെൻറ എല്ലാ ഭാഗത്തുമുണ്ട്. ഇവയാണ് വിയർപ്പ് ഉൽപാദിപ്പിച്ച് പുറന്തള്ളാൻ സഹായിക്കുന്നത്. ശരീരത്തിെൻറ ചില ഭാഗങ്ങളിൽ ഈ വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാകുമ്പോഴാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്.
ലക്ഷണം
ശരീരം ചുവക്കുക, ചർമത്തിൽ കുരുക്കൾ വളരുക, ചൊറിച്ചിൽ, അസ്വസ്ഥത.
എവിടെയുണ്ടാവും?
കഴുത്ത്, നെഞ്ച്, ശരീരത്തിെൻറ പിൻഭാഗം, അരഭാഗം, നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുരു കൂടുതലായി കാണുക.
ആർക്ക് ബാധിക്കും?
കുട്ടികൾ, അധ്വാനം കുറവുള്ളവർ, പ്രായമുള്ളവർ, തടിയുള്ളവർ, വിയർപ്പ് കൂടുതലുള്ളവർ.
ഒന്ന് ശ്രദ്ധിക്കാം
- നല്ല ചൊറിച്ചിലുണ്ടാകുമെങ്കിലും കുരുവുള്ള ഭാഗങ്ങൾ ചൊറിയരുത്. അണുക്കൾ തൊലിയുടെ അടുത്ത ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ വേണ്ടിയാണിത്.
- ധാരാളം വെള്ളം കുടിച്ച് നിർജലീകരണ സാധ്യത ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളമാണ് ബെസ്റ്റ്.
- ഇറുകിയ വസ്ത്രങ്ങൾ ഇൗ ചൂടുസമയത്ത് പരമാവധി ഒഴിവാക്കണം. അയഞ്ഞ വസ്ത്രങ്ങളും കോട്ടൻ വസ്ത്രങ്ങളും ശീലമാക്കാം.
- ചൂടുകുരുവുള്ള ഭാഗങ്ങളിൽ തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
- സോപ്പുകൾ, ക്രീമുകൾ, ലോഷനുകൾ എന്നിവ പരമാവധി ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.