ക്ഷയരോഗനിർണയത്തിനും ചികിത്സക്കും ജില്ലതല ഹെൽപ്ലൈൻ
text_fieldsതിരുവനന്തപുരം: കോവിഡ് -19 പശ്ചാത്തലത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജനറൽ ആശുപത്രികൾ, ടി.ബി സെൻററുകൾ എന്നിവിടങ്ങളിൽ ക്ഷയ രോഗചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി.
ഓരോ മാസെത്തയും ക്ഷയരോഗമരുന്ന് ചികിത്സസ ഹായകേന്ദ്രങ്ങളിൽനിന്ന് രോഗബാധിതർക്ക് നൽകും. പനി, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ ആശുപത്രിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫിസറെ കാണണം.
ക്ഷയരോഗ സംശയങ്ങൾക്കും സേവനങ്ങൾക്കും ജില്ലതല കാൾസെൻററുകളിൽ രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെ ബന്ധപ്പെടാം.
അടിയന്തര സാഹചര്യത്തിൽ ക്ഷയരോഗബാധിതരുടെ സംശയനിവാരണത്തിനും ഡോക്ടറുടെ സേവനത്തിനും 9288809192 ൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വിളിക്കാം.
ജില്ലതല കാൾസെൻററുകളുമായി ബന്ധപ്പെടേണ്ട നമ്പർ: തിരുവനന്തപുരം - 9847820633, കൊല്ലം - 9446209541, പത്തനംതിട്ട - 9846346637, ആലപ്പുഴ - 9495645192, കോട്ടയം - 9544170968, ഇടുക്കി - 9400847368, എറണാകുളം - 9495748635, തൃശൂർ - 9349032386, പാലക്കാട് - 9746162192, മലപ്പുറം - 9048349878, കോഴിക്കോട് - 9605006111, വയനാട് - 9847162300, കണ്ണൂർ - 9447229108, കാസർകോട് - 9495776005.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.