ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യാൻ
text_fieldsകരളിനുണ്ടാകുന്ന നീർവീക്കത്തെയാണ് കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. മനുഷ്യരിലും മൃഗങ്ങളിലും ജീവൻ നിലനിർത്താൻ ഏറ്റവും അത്യന്താപേക്ഷിതമാണ് കരൾ. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരളിന് പ്രായപൂർത്തിയായവരിൽ ഏകദേശം 1.5 കിലോഗ്രാം തൂക്കവും 12-15 സെൻറീമീറ്റർ നീളവുമാണുള്ളത്. വൃക്ക, ഹൃദയം മുതലായ അവയവങ്ങളുടെ പ്രവർത്തനത്തിന് പകരം സംവിധാനമേർപ്പെടുത്താമെങ്കിലും ആർട്ടിഫിഷ്യൽ ലിവർ സപ്പോർട്ട് ഇപ്പോഴും പരീക്ഷണത്തിൽതന്നെ ഒതുങ്ങിനിൽക്കുകയാണ്. അതായത് കരൾ ഇല്ലാതെ ജീവൻ നിലനിർത്തുക അസാധ്യമാണ്.
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത്് വിവിധ തരം വൈറസുകൾ, മരുന്നുകൾ, മദ്യം എന്നിവ മൂലമാണ്. വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും അഞ്ചുതരം വൈറസുകളുണ്ട്്. ഇവ എ, ബി, സി, ഡി, ഇ എന്ന പേരിലാണ്അറിയപ്പെടുന്നത്. ‘എ’യും ‘ബി’യും സാധാരണയായി മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. ഇത് കുടിവെള്ളത്തിലൂടെയാണ് പകരുന്നത്. ഏതൊരു സാധാരണ വൈറൽ പനി അഥവാ ഫ്ലൂ പോലെ പനി, തലവേദന, ശരീരവേദന, ഛർദി, വിശപ്പില്ലായ്്മ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണപ്പെടുന്നു. ഈ അവസ്ഥയെയാണ് അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. ബ്ലഡ് ടെസ്റ്റിലൂടെ രോഗത്തിെൻറ കാഠിന്യത്തെയും രോഗകാരിയായ വൈറസിനെയും കണ്ടുപിടിക്കാവുന്നതാണ്. ഭൂരിഭാഗം ആളുകളിലും നാലു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ രോഗം പൂർണമായും ഭേദമാകും. ഒരു ചെറിയ ശതമാനം ആളുകളിൽ പ്രത്യേകിച്ച് ഗർഭിണികളിൽ അസുഖം സങ്കീർണമാകുന്നു. ഹെപ്പറ്റൈറ്റിസ് ‘എ’യും ‘ഇ’യും ഒരിക്കൽ വന്നുകഴിഞ്ഞാൽ രോഗി പ്രതിരോധശക്തി കൈവരിക്കും. രണ്ടാമതായി ഈ അസുഖം വരില്ല. പണ്ടു കുട്ടികളിൽ മാത്രം കണ്ടുവന്നിരുന്ന ഈ അസുഖം ഇന്ന് വലിയവരിലും കാണപ്പെടുന്നു. ഹെപ്പറ്റൈറ്റിസ് ‘ബി’യും ‘സി’യും കൂടുതൽ മാരകമായ വൈറസുകളാണ്. നമ്മുടെ നാട്ടിൽ ഏകദേശം 10-15 ശതമാനം ആളുകളിൽ ഹെപ്പറ്റൈറ്റിസ്-ബി കാണപ്പെടുന്നു. ഇവർ തികച്ചും ആരോഗ്യവാന്മാരും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാത്തവരുമാണ്. ഇവർ ഹെപ്പറ്റൈറ്റിസ്-ബി കാരിയർ എന്നറിയപ്പെടുന്നു. മറ്റുള്ളവർക്ക്്് ഇവരിൽനിന്ന് രോഗം പകരാൻ സാധ്യതയുണ്ട്്.
സാധാരണ എച്ച്.ബി.എസ്.എ.ജി എന്ന ബ്ലഡ് ടെസ്റ്റിലൂടെയാണ് ഇതു കണ്ടുപിടിക്കപ്പെടുന്നത്. ഗൾഫ് മെഡിക്കൽ ചെക്കപ്പ്, ഓപറേഷന് മുമ്പുള്ള ബ്ലഡ് ടെസ്റ്റ്്, ഗർഭിണികൾക്ക് നടത്തുന്ന ടെസ്റ്റ്, രക്തദാതാക്കളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്. വൈറസ് ‘ബി’യും ‘സി’യും സാധാരണയായി രക്തദാനം, ലൈംഗിക വേഴ്ച, സ്വവർഗരതി, പച്ച കുത്തൽ, മയക്കുമരുന്ന്് കുത്തിവെക്കൽ എന്നിവയിലൂടെയാണ് പകരുന്നത്. അണുബാധയുണ്ടായാൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, േക്രാണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ രോഗങ്ങളുണ്ടാവാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വന്നുകഴിഞ്ഞാൽ ഭൂരിഭാഗം പേരും ഒന്നരമാസംകൊണ്ട് സുഖം പ്രാപിക്കുന്നു. ആറുമാസത്തിനുള്ളിൽ 90 ശതമാനം ആളുകളിലും വൈറസ് ശരീരത്തിൽനിന്ന് അപ്രത്യക്ഷമാവുന്നു. 10 ശതമാനം ആളുകളിൽ വൈറസ് ശരീരത്തിൽ തന്നെ നിലനിൽക്കുകയും പിന്നീട് േക്രാണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവർ കാൻസർ എന്നീ ഗുരുതരമായ കരൾ രോഗങ്ങളായി പരിണമിക്കുകയും ചെയ്യാം. വികസിത രാജ്യങ്ങളിൽ ‘ബി‘യും ‘സി’യുമാണ് ലിവർ കാൻസറിെൻറ മുഖ്യ കാരണം. ഈ രണ്ടു വൈറസിനുമെതിരെ ഫലപ്രദമായ ചികിത്സാരീതികൾ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ‘എ’യും ‘ബി’ക്കുമെതിരെ പ്രതിരോധ കുത്തിവെപ്പ്്് ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഡബ്ല്യു.എച്ച്.ഒ എല്ലാവർഷവും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദിനാചരണത്തിെൻറ ഇത്തവണത്തെ പ്രമേയം ‘ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യുക’ എന്നതാണ്. ഇതിലേക്കായി എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻറും ഗ്യാസ്േട്രാഎൻേട്രാളജി വിഭാഗം തലവനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.