കോവിഡ് തടയാൻ വീട്ടിൽ നിർമിക്കുന്ന കോട്ടൺ മാസ്ക് ഫലപ്രദമെന്ന്
text_fieldsന്യൂയോർക്: രണ്ടുപാളികളിലായി കോട്ടൺ തുണിയിൽ തയ്പ്പിക്കുന്ന മാസ്ക്കുകൾ കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ. മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്ന ഇത്തരം മാസ്ക്കുകൾ ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴുമുണ്ടാകുന്ന തുള്ളികൾ തടയാനും ഫലപ്രദമെന്ന് കണ്ടതായി ഇവർ പറയുന്നു.
വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വ്യത്യസ്ത തരം മാസ്ക്കുകളിൽ പരീക്ഷിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. അമേരിക്കയിലെ ഫ്ലോറിഡ അറ്റ്ലാൻറിക് വാഴ്സിറ്റിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ്’ ശാസ്ത്ര മാസികയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
അയഞ്ഞ രൂപത്തിൽ മടക്കിയ മുഖാവരണമോ ടവ്വൽ പാതിയിൽ മടക്കി കെട്ടുന്ന രീതിയിലോ ഉള്ള മാസ്ക്കുകൾ ഫലപ്രദമല്ലെന്നും മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്ക്കുകൾ ഫലപ്രദമെന്നും പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.