ആർത്തവക്രമക്കേടിന് വീട്ടുൈവദ്യം
text_fieldsആർത്തവക്രമ പ്രശ്നങ്ങൾ അനുഭവിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. ഒരു തവണ ആർത്തവം വൈകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് പ്രശ്നമല്ല. എന്നാൽ ഇത് സ്ഥിരമാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പല ശാരീരിക പ്രശ്നങ്ങളും ഇതിനു പിറകിലുണ്ടായിരിക്കാം.
സാധാരണ 28 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ആർത്തവം സംഭവിക്കുക. എന്നാൽ ഒഴ്ചയുടെ വ്യത്യാസം സ്വാഭാവികം മാത്രമാണ്. പതിവായി 21 ദിവസമാകുേമ്പാേഴക്കും ആർത്തവം ഉണ്ടാവുകയും എട്ടു ദിവസത്തിേലറെ നീണ്ടു നിൽക്കുകയും ചെയ്യുേമ്പാഴാണ് ആർത്തവം ക്രമംതെറ്റിയതാണെന്ന് പറയുക. 28 ദിവസം കഴിഞ്ഞ് പിന്നെയും എട്ടു ദിവസം കഴിഞ്ഞിട്ടാണ് ആർത്തവം ഉണ്ടാകുന്നതെങ്കിൽ അതും ക്രമം തെറ്റിയ ആർത്തവമായി കണക്കാക്കാം.
ആർത്തവ പ്രശ്നങ്ങൾക്ക് പലവിധ കാരണങ്ങളുണ്ട്. കഠിനമായ ആഹാര നിയന്ത്രണം മുതൽ വ്യായാമം വരെ അതിൽപെടും. പോളിസിസ്റ്റിക് ഒാവേറിയൻ ഡിസീസ് (പി.സി.ഒ.ഡി), ഗർഭ നിയന്ത്രണ ഗുളികകൾ, താളംതെറ്റിയ ഭക്ഷണശീലം തുടങ്ങിയവയും ആർത്തവ പ്രശ്നങ്ങൾക്കിടയാക്കും. ജീവിത രീതികൾ, മാനസിക സമ്മർദം, മദ്യപാനം എന്നിവയും ആർത്തവത്തെ ബാധിക്കും.
ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ചില വീട്ടുവൈദ്യങ്ങൾ നോക്കാം.
ഇഞ്ചി
ആർത്തവം ക്രമീകരിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് ഇഞ്ചി. ആർത്തവത്തോടൊപ്പമുണ്ടാകുന്ന വയറുവേദനയെയും ഇത് പരിഹരിക്കും. അതിനായി ഇഞ്ചി നന്നായി പൊടിക്കുക. അതിനു ശേഷം ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് അഞ്ചു മിനുട്ട് നേരം തിളപ്പിക്കുക. ഇൗ വെള്ളം അരിച്ചെടുത്ത് അതിലേക്ക് അൽപ്പം തേൻ ചേർത്ത് കഴിക്കാം. മൂന്ന് നേരം ഭക്ഷണത്തിനുശേഷം ഇത് കഴിക്കാം.
ജീരകം
ജീരകവും ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ്. ആർത്തവ വേദനക്കും ജീരകം ഫലം ചെയ്യും. രാത്രി ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ജീരകമിട്ട് വെക്കുക. പിറ്റേന്ന് രാവിലെ ഇൗ വെള്ളമെടുത്ത് അരിച്ചശേഷം കുടിക്കാം. ആർത്തവം ക്രമമാകും വരെ ഇത് തുടരുക.
കറുവപ്പട്ട
കറുവപ്പെട്ട എന്ന സുഗന്ധദ്രവ്യം ശരീരത്തിന് ചൂട് നൽകുന്നതാണ്. അതുെകാണ്ടുതെന്ന ഹോർമോണുകളുടെ സന്തുലനത്തിനും ആർത്തവം ക്രമീകരിക്കുന്നതിനും കറുവപ്പട്ട നല്ലതാണ്. ഭക്ഷണത്തിൽ വിതറിയോ ചൂടുപാലിൽ കലർത്തിയോ ഇത് കഴിക്കാം.
പഴം-പച്ചക്കറി ജ്യൂസ്
ആർത്തവ ക്രമക്കേടിെൻറ പ്രധാനകാരണം ആവശ്യത്തിന് പോഷകങ്ങളില്ലാത്തതാണ്. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ജ്യൂസുകളായി കഴിക്കുകയുമാകാം. കാരറ്റ് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ആർത്തവം ക്രമീകരിക്കാൻ വളരെ ഗുണപ്രദമാണ്.
യോഗയും ധ്യാനവും
ജീവിത രീതി മാറിയതോടെ മാനസിക സമ്മർദവും വർധിച്ചിരിക്കുന്നു. ആർത്തവം തെറ്റുന്നതിന് ഇതും ഒരു കാരണമാണ്. അതിനാൽ മാനസിക സമ്മർദ്ദം കുറക്കുന്ന തരത്തിൽ യോഗയും ധ്യാനവും പരിശീലിക്കുന്നത് വളരെ നല്ലതാണ്.
പാർസ്ലി ജ്യൂസ്
പാർസ്ലി പൊടിച്ച് വെള്ളത്തിൽ ചേർത്ത് ദിവസവും കഴിക്കുക. ഇത് ആർത്തവം ക്രമീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.