മൈഗ്രേൻ വേദനക്ക് ചില വീട്ടുൈവദ്യങ്ങൾ
text_fieldsമൈഗ്രേനിനെ തലവേദനയുടെ ഗണത്തിൽ െപടുത്താം. എന്നാൽ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ തലവേദനയെന്ന് തള്ളിക്കയാനും സാധിക്കില്ല. ദീർഘകാലം നീണ്ടു നിൽക്കുന്ന തലവേദനയാണിത്. സാധാരണ തലവേദന പോലെയല്ല, അസഹനീയമാണ് മൈഗ്രേൻ. അതിശക്തമായ തലവേദന, ഛർദി, കാഴ്ച മങ്ങുക, തലചുറ്റുക, അപസ്മാരം തുടങ്ങിയവ പല പ്രശ്നങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.
പലപ്പോഴും ഇൗ അസുഖം പാരമ്പര്യമാണ്. മൈഗ്രനിെൻറ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതമായ വെളിച്ചം, ശബ്ദം, ആൾക്കൂട്ടം, യാത്ര, വെയിലേൽക്കൽ, ചില ഭക്ഷണങ്ങൾ എന്നിവ പലരിലും മൈഗ്രേനിന് കാരണമാകുന്നു. വ്യക്തികൾക്കനുസരിച്ച് രോഗ കാരണങ്ങളും മാറും.
മൈഗ്രേൻ വന്നാൽ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റും കഴിച്ച് ദിവസം തള്ളി നീക്കുന്നവരുണ്ട്. അത്തരക്കാർ വീട്ടിൽ നിന്ന് ചെയ്യാവുന്ന ഇൗ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
മുന്തിരി ജ്യൂസ്: ഫ്രഷായ മുന്തിരി വെള്ളത്തിൽ ചേർത്ത് ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. ധാരാളം നാരംശമുള്ള ഇൗ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന് കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ൈമഗ്രേനിെൻറ വേദനക്ക് ശമനം നൽകും.
ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച് േചർത്ത നാരങ്ങാ ജ്യൂസ്, ഇഞ്ചിച്ചായ എന്നിവയോ ഇഞ്ചി അരച്ച് കഴിക്കുകയോ ചെയ്യാം.
കറുവപ്പട്ട: കറുവപ്പട്ട െപാടിച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് വേദനക്ക് ആശ്വാസം നൽകും.
അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത് കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക. വെളിച്ചത്തിൽ ഇരിക്കുന്നത് വേദന വർധിക്കുന്നതിനിടയാക്കും.
തടവുക: മൈഗ്രേനിെൻറ വേദനയിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി തലോടുകയാണ്. വേദനയുള്ളവർ മറ്റാരെക്കൊണ്ടെങ്കിലും മസാജ് ചെയ്യിക്കുക. കഴുത്തിേലക്കും തലയോട്ടിയിലേക്ക് ഇത് വ്യാപിപ്പിച്ചാൽ വേദന ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.