ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം?
text_fieldsചൂട് ദിവസം തോറും കൂടി വരികയാണ്. അമിത ചൂടും വിയർപ്പും ശരീരത്തിലെ ലവണങ്ങളെ പുറന്തള്ളുന്നു. ചൂട് വർധിച്ച് സൂര്യതാപവും സൂര്യാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്. നിർജലീകരണം മൂലവും ആളുകൾ തളർന്നു പോകാം. ഉച്ചവെയിലേൽക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചൂട് കാലത്ത് ദാഹവും വർധിക്കുന്നു.
സാധാരണ നിലയിൽ തന്നെ കൂടുതൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. നല്ല ആരോഗ്യം നില നിർത്താൻ എട്ടു മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധർ നിർേദശിക്കുന്നത്.
മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്. എന്നാൽ ശരീരത്തിൽ നിന്ന് വിയർപ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടുന്നുണ്ട്. ഇത് പൂർവസ്ഥിതിയിലാക്കാൻ വെള്ളം കുടിക്കേണ്ടത് അത്യവശ്യമാണ്. കൂടുതൽ വെള്ളം കുടിക്കുന്നത് ഭാരം വർധിക്കുന്നത് തടയുകയും ചെയ്യും.
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ലെങ്കിൽ വായ വരണ്ടു പോകും. തലവേദന, ത്വക്ക് വരളുക, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കിടയാക്കും.
എന്നാൽ വെള്ളത്തിെൻറ അളവ് ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടും. ചിലർക്ക് ധാരാളം വെള്ളം ആവശ്യമായിരിക്കും. മറ്റു ചിലർക്ക് വെള്ളം കൂടുതൽ കുടിച്ചാൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഇത് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാൽ ദാഹിക്കുേമ്പാൾ നിർബന്ധമായും വെള്ളം കുടിക്കണം. ദാഹമില്ലാത്തപ്പോൾ വെള്ളം കുടിക്കണെമന്നില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ചൂടു കാലത്ത് ധാരാളം വെള്ളം നഷ്ടമാകുന്നതിനാൽ നഷ്ടം നികത്താനാവശ്യമായത്ര െവള്ളം കുടിക്കേണ്ടതാണ്.
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം?
മുതിർന്നയാൾ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. സ്ത്രീകൾക്ക് രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. എന്നാൽ പുരുഷൻമാർക്ക് മൂന്ന് ലിറ്റർ വെള്ളം ആവശ്യമാണ്. പുരുഷൻമാരുടെ പേശീ രൂപീകരണം മൂലം കൂടുതൽ വെള്ളം ആവശ്യമായിവരുന്നു.
ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുെമ്പങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിെൻറ കാലറി കുറക്കാൻ സാധിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിൽ നിന്ന് തടയുന്നു.
വെള്ളത്തിെൻറ അംശം കൂടിയ അളവിൽ അടങ്ങിയ ഭക്ഷണങ്ങളുണ്ട്. മുട്ട, മീൻ, പഴങ്ങൾ, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികൾ എന്നിവ ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ്. ഇവ കഴിക്കുന്നതും വെള്ളത്തിെൻറ അളവ് ക്രമീകരിക്കാൻ സഹായിക്കും.
ദാഹമുള്ളപ്പോഴും നന്നായി വിയർക്കുേമ്പാഴും വ്യായാമം ചെയ്യുേമ്പാഴും അന്തരീക്ഷത്തിൽ ചൂടുകൂടുേമ്പാഴും ധാരാളം വെള്ളം കുടിക്കണം. ഗർഭിണികളായ സ്ത്രീകൾ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും. ഛർദി പോലുള്ള പ്രശ്നങ്ങളിൽ നിന്ന് തടയാനും ഇത് ഉപകാരപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.