മൈഗ്രേൻ തടയാൻ
text_fieldsതലയുടെ ഇരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേൻ. തലച്ചോറിലെ രക്്ത ധമനികളിലുണ്ടാകുന്ന ഉത്തേജനമാണ് മൈഗ്രേനിടയാക്കുന്നത്. തലവേദന കൂടാതെ വെളിച്ചം, ശബ്ദം എന്നിവ അസ്വസ്ഥതയുണ്ടാക്കുക, കാഴ്ചകളിൽ തേജോവലയം പ്രത്യക്ഷെപ്പടുക, മനംപിരട്ടൽ, ഛർദ്ദി, തളർച്ച എന്നിവയെല്ലാം മൈഗ്രേെൻറ ലക്ഷണങ്ങളാണ്.
ഒാരോ വ്യക്തിയിലും മൈഗ്രേെൻറ കാരണങ്ങൾ വ്യത്യസ്തമായിരിക്കും. മൈഗ്രേൻ വന്നാൽ പല തരത്തിലുള്ള ചികിത്സകളും നിലവിലുണ്ട്. എന്നാൽ ൈമഗ്രേൻ ഉണ്ടാക്കാൻ സാധയതയുള്ള കാര്യങ്ങൾ അവഗണിക്കുകയാണ് അതിനെ തടയാനുള്ള ഏറ്റവും നല്ല വഴി.
അതിന് നിങ്ങൾക്ക് മൈഗ്രേൻ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്താണെന്ന് ആദ്യം കണ്ടുപിടിക്കണം. അതിനായി കുറച്ചു മാസങ്ങളിൽ ഒരു മൈഗ്രേൻ ഡയറി സൂക്ഷിക്കാം.
- മൈഗ്രേൻ ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ എന്താണ് കഴിച്ചത്, എത്രമാത്രം
- എപ്പോൾ മൈഗ്രേൻ തുടങ്ങി. എപ്പോൾ അവസാനിച്ചു.
- ൈമഗ്രേനിനു തൊട്ടു മുമ്പ് നടന്ന സംഭവമെന്ത്. ആ ദിവസം നിങ്ങൾ എന്തെല്ലാം ചെയ്തു
- മൈഗ്രേൻ തുടങ്ങുേമ്പാഴും അതിനോടടുത്ത സമയത്തും നിങ്ങളുടെ തോന്നലുകൾ എന്തെല്ലാം
- എന്തു മരുന്ന് കഴിച്ചു. എത്രമാത്രം
- സ്ത്രീകളാണെങ്കിൽ ആർത്തവകാലം എത്രമാത്രം അടുത്തിട്ടാണ്
ഇൗ വിവരങ്ങളെല്ലാം ഡയറിയിൽ സൂക്ഷിക്കുക. കുറച്ചു മാസങ്ങൾ ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിച്ചാൽ എന്താണ് നിങ്ങളിൽ മൈഗ്രേനിന് ഇടയാക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.
മൈേഗ്രേൻ ഉണ്ടാക്കാൻ സാധ്യതയുള്ള സാധാരണ സാധനങ്ങൾ ഇവയാണ്:
- മുട്ട
- മദ്യം, വീഞ്ഞുകൾ
- ചോക്ലേറ്റ്
- പാൽ, തൈര് പോലുള്ള ക്ഷീരോത്പന്നങ്ങൾ
- കൃത്രിമ മധുരങ്ങൾ
- പഴകിയ പാൽക്കട്ടി
- കഫീൻ
- രുചികൂട്ടുന്ന വസ്തുക്കൾ
- നിർജ്ജലീകരണം
- ചൂടുള്ള കാലാവസ്ഥ
- സൂര്യപ്രകാശം ഉൾപ്പെടെയുള്ള തീക്ഷണമായ വെളിച്ചം
- ഉച്ചത്തിലുള്ള ശബ്ദങ്ങൾ
- കാലാവസ്ഥാ മാറ്റം
- ശാരീരികമായ അധ്വാനം
- ഉറക്കക്കുറവ്
- മനഃക്ലേശം
- പുകവലി
- അമിതവണ്ണം
- തീവ്രമായ ഗന്ധങ്ങൾ
- ആർത്തവം
- ജനനനിയന്ത്രണ മരുന്നുകൾ, ഹോർമോൺ െതറാപ്പി
- നിരാഹാരം
ഇത്തരം കാര്യങ്ങൾ ഉേപക്ഷിക്കുന്നതിലൂടെ മൈഗ്രേൻ ഏറെക്കുറെ തടയാം.
ജീവിത രീതിയിൽ മാറ്റം വരുത്തിയും മൈഗ്രേൻ പ്രതിരോധിക്കാം:
- കൃത്യമായി വ്യായാമം ചെയ്യുക
- ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക
- മനഃക്ലേശം കുറക്കുക
- ധ്യാനം, യോഗ പോലെ പേശികൾക്ക് അയവുനൽകുന്ന പരീശീലനം ചെയ്യുക
- നന്നായി ഉറങ്ങുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
- ധാരാളം വെള്ളം കുടിക്കുക
അക്യുപങ്ചർ, മസാജിങ്ങ് തുടങ്ങിയ സമാന്തര ചികിത്സാ സമ്പ്രദായവും പരീക്ഷിക്കാവുന്നതാണ്. അനുഭവത്തിൽ നിന്നും മൈഗ്രേനുണ്ടായാൽ എന്തു ചെയ്യണമെന്ന് പഠിക്കും. ഇരുട്ടു മുറിയിൽ കിടക്കുക, നെറ്റിയിൽ െഎസ് പാക്കുകൾ വക്കുക, ചെറുതായി മയങ്ങുക തുടങ്ങിയവ പരീക്ഷിക്കും. ചിലപ്പോൾ അതുകൊണ്ട് തന്നെ ൈമഗ്രേൻ മാറുകയും ചെയ്യും. ചിലർക്ക് തടയാൻ പ്രയാസകരമായ രീതിയിൽ മൈഗ്രേൻ ഉണ്ടാകും. അത്തരക്കാർ ഡോക്ടറെ സമീപിച്ച് യോജിച്ച ചികിത്സ നേേടണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.