വേദനക്ക് െഎസ് പാക്കോ ഹീറ്റ് പാഡോ?
text_fieldsവേദന ജീവിതത്തിെൻറ ഭാഗമാണ്. വേദനകൾക്ക് പലപ്പോഴും ചൂടുപിടിക്കലാണ് വീട്ടുവൈദ്യം. എന്നാൽ എല്ലാ വേദനക്കും ചൂട് പിടിക്കാൻ പറ്റില്ല. ചില വേദനകൾ ശമിക്കാൻ െഎസ് പാക്കാണ് നല്ലത്. ചൂടോ തണുപ്പോ ഏതാണ് നല്ല ചികിത്സാ രീതി എന്നു ചോദിച്ചാൽ രണ്ടും വ്യത്യസ്തമായ ചികിത്സാ രീതികളാണ്. വ്യത്യസ്ത രോഗങ്ങൾക്കാണ് ഇവ പ്രയോഗിക്കുക.
െഎസ് പാക്കുകൾ ഗുരുതരമായ പരിക്കുകൾക്കാണ് ഉപയോഗിക്കുക. പരിക്കേറ്റ ഭാഗത്തെ വീക്കം കുറക്കാൻ ഇത് സഹായിക്കും. മുറിവേറ്റുണ്ടാകുന്ന രക്തപ്രവാഹം, പേശീവലിവ്, ഇൻഫ്ലമേഷൻ എന്നിവ കുറക്കാൻ െഎസ് പാക്ക് സഹായിക്കും.
എന്നാൽ ചൂടു പിടിക്കുന്നത്, പഴക്കം ചെന്ന രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറി കടക്കാൻ വേണ്ടിയാണ്. പരിക്കേറ്റ ഭാഗത്തെ കോശങ്ങളെ അയക്കുകയും അവിടേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു. വിവിധ തരം വേദനകൾക്ക് ഏത് ചികിത്സയാണ് ഫലിക്കുക എന്ന് നോക്കാം.
നടുവേദന
ശക്തമായ നടുവേദന വന്നാൽ ചൂടുവെള്ളത്തിൽ കുളിക്കാമെന്നാണ് കരുതുക. എന്നാൽ ഇത് പ്രശ്നം ഗുരുതരമാക്കും. ചൂടു പിടിക്കുന്നതിനു പകരം രണ്ടോ മൂന്നോ ദിവസം െഎസ് പാക്ക് ഉപയോഗിക്കാം.
ആർത്തവ വേദന
ആർത്തവ വേദന ശക്തി കുറഞ്ഞും കൂടിയും അനുഭവപ്പെടാം. ഇവിടെ പേരികൾക്ക് ആയാസം നൽകുകയും രക്തപ്രവാഹം വർധിപ്പിക്കുകയുമാണ് വേണ്ടത്. അതിനായി ചൂടു പിടിക്കുകയോ ചുടുവെള്ളത്തിൽ കുളിക്കുകയോ ചെയ്യാം.
സന്ധി വേദന
കഠിനമായ വ്യായാമം െചയ്യുന്നവർ അതിനു മുമ്പ് ശരീരത്തെ പാകപ്പെടുത്തണം. കൈകാൽ മുട്ടുകൾക്കായി ലളിത വ്യായാമം ചെയ്ത ശേഷം മാത്രമേ കഠിനമായ വ്യായാമത്തിനിറങ്ങാവൂ. വ്യായാമം കഴിഞ്ഞ ശേഷം സന്ധിവേദന അനുഭവപ്പെടുകയാണെങ്കിൽ െഎസ് പാക്ക് വെക്കാം. വ്യായാമം കഴിഞ്ഞ ഉടൻ െഎസ് പാക്ക് വെക്കണം. എന്നാൽ 20 മിനുട്ടിലധികം സമയം െഎസ് പാക്ക് ഉപയോഗിക്കരുത്.
കാൽ ഉളുക്കുക
കാൽ ഉളുക്കുേമ്പാൾ സാധാരണയായി ചൂടു പിടിക്കുകയാണ് ചെയ്യുക. എന്നാൽ ഇത് പരിക്കിെന അധികരിപ്പിക്കുകയേ ഉള്ളു. വീക്കം, ഇൻഫ്ലമേഷൻ എന്നിവ കുറക്കാൻ െഎസ് പാക്കാണ് നല്ല ഹരിഹാരം.
സന്ധിവാതം
സന്ധിവാതത്തിന് ചൂടും തണുപ്പും മാറിമാറി പിടിക്കാം. ചൂടു പിടിക്കുന്നത് പേശികൾ അയയുന്നതിനും രക്തപ്രവാഹം വർധിപ്പിക്കുന്നതിനും സഹായിക്കും. അതേസമയം, െഎസ് പിടിക്കുേമ്പാൾ സന്ധികൾ മരവിപ്പിക്കുന്നതിനാൽ ഇൻഫ്ലമേഷൻ കുറയും. ഇവ രണ്ടും മാറിമാറി പ്രയോഗിക്കാം.
അസ്ഥിബന്ധങ്ങളിലെ പരിക്ക്
അസ്ഥിബന്ധങ്ങളിലുണ്ടാകുന്ന പരിക്കുകൾക്ക് െഎസ് ചികിത്സയാണ് നല്ലത്. 36 മണിക്കൂറിനിടെ മൂന്നു മണിക്കൂർ കൂടുേമ്പാൾ പരിക്കേറ്റ ഭാഗത്ത് െഎസ് പാക്ക് ഉപയോഗിക്കുകയോ െഎസ് ബാത്ത് നടത്തുകയോ ചെയ്യാം. പരിക്കേറ്റ ഭാഗത്തേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാൻ െഎസ് സഹായിക്കുന്നു. അതു വഴി വീക്കവും ഇൻഫ്ലമേഷനും തടയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.