സോപ്പും വെള്ളവും ഇച്ചിരി കോമൺസെൻസും
text_fieldsലോകത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 വൈറസിെൻറ വ്യാപനം തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ വിവരിക്കുകയാണ് തിര ുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ മനോജ് വെള്ളനാട്. വൈറസ് വ്യാപനം തടയാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാ ൽ മതിയെന്ന് അദ്ദേഹം േഫസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണ്ണരൂപം:
കൊറോണയുടെ വ്യാപനം തടയാൻ വേണ്ട 3 കാര്യങ്ങൾ
1. സോപ്പും വെള്ളവും
2. സിവിക് സെൻസ്
3. കോമൺ സെൻസ്
1. സോപ്പ് & വെള്ളം: പുറത്തു പോയിട്ടു വന്നാൽ, ചുമയ്ക്കും തുമ്മലിനും ശേഷം, അലക്ഷ്യമായി എവിടെയെങ്കിലും സ്പർശിച്ചാൽ ഒക്കെ സോപ്പിട്ട് കൈ കഴുകുക.
2. സിവിക് സെൻസ്: പൗരബോധം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാനുള്ള മനസ്. തൻ്റെയും സഹജീവികളുടെയും നന്മയ്ക്ക് വേണ്ടിയാണിതൊക്കെ എന്ന ബോധം. താൻ കാരണം മറ്റൊരാൾക്കും രോഗമുണ്ടാവരുതെന്ന ചിന്ത.
പലയിടത്തും ഉത്സവങ്ങളും കല്യാണങ്ങളുമൊക്കെ മാറ്റി വയ്ക്കുന്നത് സിവിക് സെൻസ് ഉള്ളതുകൊണ്ടാണ്. എന്നാൽ ചിലയിടങ്ങളിൽ നേരത്തേ നിശ്ചയിച്ച മീറ്റിംഗുകളും തെരെഞ്ഞെടുപ്പുകളും ഒക്കെ ഇതിനിടയിലും നടക്കുന്നത് ആ സെൻസില്ലാത്തത് കൊണ്ടാണ്. പൗരബോധം ഉണ്ടായേ പറ്റൂ..
3. കോമൺ സെൻസ് : അമിതമായ ഭയം കൊണ്ട് ആർക്കും ഒരു ഗുണവുമുണ്ടാവില്ലായെന്നും ശരിയായ ശാസ്ത്രീയമായ മാർഗങ്ങൾ പാലിച്ചാൽ മാത്രം മതിയെന്നുമുള്ള ബോധം. ജാഗ്രതയാണ് ഏതൊരു പ്രശ്നത്തിൻ്റെയും യഥാർത്ഥ പ്രതിരോധമെന്ന സത്യം.
ഇത്രയും ഉണ്ടെങ്കിൽ തന്നെ, ഇന്നാരോഗ്യ മന്ത്രി പറഞ്ഞ 'ബ്രേക് ദി ചെയ്ൻ' നമുക്കീസിയായി നടപ്പാക്കാം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.