ഇരുന്നുള്ള ജോലിയാണോ? എങ്കിൽ ശ്രദ്ധിക്കണം
text_fieldsദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം. വ്യായാമമില്ലെങ്കിൽ ഇത്തരക്കാരിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത 35 ശതമാനം അധികമാണ്. അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ടൈപ് 2 പ്രമേഹം, ചിലതരം കാൻസർ എന്നിവയുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്.
ദിവസേന പത്തര മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. പേശികൾ നിഷ്‌ക്രിയമാകുന്നതും രക്തചംക്രമണം കുറയുന്നതുമാണ് പ്രശ്നം. ദിവസവും 22 മിനിറ്റ് വ്യായാമം ചെയ്താൽ, ഇരുന്ന് ജോലി ചെയ്യുന്നവരിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
വേഗത്തിലുള്ള നടത്തം, പൂന്തോട്ട പരിപാലനം, സൈക്ലിങ് അല്ലെങ്കിൽ ഒരു കുന്നുകയറ്റം തുടങ്ങി താരതമ്യേന ബുട്ടിമുട്ട് കുറഞ്ഞതും ആസ്വാദനം കണ്ടെത്താനും കഴിയുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കാം.
അതിനുപോലും തയാറല്ലെങ്കിൽ അകാലമരണത്തിന് സാധ്യത ഏറെയാണെന്ന് പറയുന്നു ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമത്തിന് കണ്ടെത്താൻ കഴിയുമെങ്കിൽ ഇരുന്നുള്ള ജോലിയുടെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.