കോവിഡ് വരിഞ്ഞുമുറുക്കിയ മാസം; 1269 കോവിഡ് കേസുകളിൽ 772ഉം മേയിൽ
text_fieldsതിരുവനന്തപുരം: നിരീക്ഷണവും പ്രതിരോധവും ശക്തമായി തുടരുേമ്പാഴും മേയ് മാസത്തിൽ കോവിഡ് കേരളത്തെ വരിഞ്ഞുമുറുക്കിയെന്ന് കണക്കുകൾ. ഇക്കഴിഞ്ഞ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 772 കേസുകൾ. മാത്രമല്ല, മേയ് അവസാനത്തിെല പത്ത് ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായത് ആറ് കോവിഡ് മരണങ്ങളും.
ജനുവരി 30 മുതൽ മേയ് 31 വരെ കേരളത്തിൽ ആകെയുണ്ടായ ഒമ്പത് കോവിഡ് മരണങ്ങളിൽ ആറും മേയിെല ഇൗ ദിവസങ്ങളിലാണ്. 28 മുതൽ 30 വരെ തുടർച്ചയായി മൂന്ന് ദിവസങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 30 മുതൽ മേയ് 31 വരെ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് 1269 കോവിഡ് കേസുകളാണ്. ഇതിെൻറ പകുതിയിൽ കൂടുതലും മേയിലാണെന്ന് കണക്കുകൾ അടിവരയിടുന്നു. കോവിഡ് സ്ഥിരീകരിക്കുന്നതുമായി താരതമ്യം ചെയ്യുേമ്പാൾ ഭേദമാകുന്നവരുടെ എണ്ണം കുറവാണ്.
ചികിത്സയിലായിരുന്നവരിൽ 206 പേരാണ് മേയിൽ രോഗമുക്തി നേടിയത്. ഏപ്രിൽ 30ലെ കണക്കനുസരിച്ച് രോഗബാധിതരായി ചികിത്സയിലുണ്ടായിരുന്നത് 111 പേരാണ്. മേയ് 31 ആകുേമ്പാൾ ഇത് 670 ആയി ഉയർന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20711ൽ നിന്ന് 1.34 ലക്ഷവും. ഏപ്രിൽ അവസാനിക്കുേമ്പാൾ സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 74 ആയിരുന്നെങ്കിൽ ഇപ്പോഴത് 116 ആയി.
സാമ്പിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി. ആർ.ടി പി.സി.ആർ, കാറ്റ്റിഡ്ജ് ബെയ്സ്ഡ് നൂക്ലിക് ആസിഡ് ആംബ്ലിഫിക്കേഷൻ (സി.ബി എൻ.എ.എ.ടി) പരിശോധന സംവിധാനങ്ങൾക്ക് പുറമേ ട്രൂനട്ട് പരിശോധയും കോവിഡിനായി പ്രയോജനപ്പെടുത്തിത്തുടങ്ങിയത് മേയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.