Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹൃദയാഘാതത്തെ ...

ഹൃദയാഘാതത്തെ അറിയാം... പ്രതിരോധിക്കാം...

text_fields
bookmark_border
Heart-Attack
cancel

രാവിലെ തിരക്കിട്ട്​ ജോലിക്ക്​ പോകാൻ തയ്യാറെടുക്കുമ്പോഴാണ്​ സുഗതന്​ ത​​​െൻറ നെഞ്ചി​​​െൻറ ഇടതു ഭാഗത്ത്​ ചെറിയ വേദന അനുഭവപ്പെട്ടത്​. ​െഎ.ടി മേഖലയിൽ ജോലി ചെയ്യുന്ന സുഗതൻ പക്ഷെ ഗ്യാസ്​ ട്രബ്​ൾ ആണെന്ന ചിന്തയിൽ വേദനയെ അവഗണിച്ചു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ വേദന കുറയാതിരിക്കുന്നതോടൊപ്പം ശരീരം വിയർക്കുക കൂടി ചെയ്​തു തുടങ്ങി. തു ടർന്ന്​ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ എത്തിയപ്പോഴേക ്ക്​ വേദന അയാളെ തളർത്തിയിരുന്നു. തുടർന്ന്​ പരിശോധനയിലാണ്​ ഹൃദയാഘാതമാണെന്ന്​ തിരിച്ചറിഞ്ഞത്​. ഇതൊരു ചെറിയ ഉ ദാഹരണം മാത്രം.

നമ്മുടെ ദൈനംദിന കർമങ്ങൾക്കിടയിലെപ്പോഴെങ്കിലും ചിലപ്പോൾ നമുക്കും ഇത്തരത്തിൽ ചെറിയ തോതില െങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടേക്കാം. തിരക്കിനിടയിൽ പലതും അവഗണിക്കാറായിരിക്കും പതിവ്​. ഇത്തരത്തിൽ നമ്മൾ ശ ്രദ്ധിക്കാതെ പോകുന്ന ചില നെഞ്ച് വേദനകൾ ഹൃദയാഘാതത്തി​​​െൻറ ലക്ഷണമായേക്കാം. വേദനകളെ എല്ലാം ഭയപ്പാടോടു കൂടി കാ ണേണ്ടതില്ലെങ്കിലും അവഗണിക്കുന്നത്​ നല്ലതല്ല.

ഹൃദയാഘാതം ഗുരുതരമായ രോഗം തന്നെയാണ്. ഹൃദയത്തി​​​െൻറ ഏതെങ്ക ിലും ഒരു ഭാഗത്തിൽ രക്തം കട്ട പിടിച്ച്​ രക്തപ്രവാഹം നിലക്കുകയും തുടർന്ന്​ ഹൃദയപേശികൾ നശിക്കുകയും ചെയ്യുന്ന അവ സ്​ഥയാണ്​ ഹൃദയാഘാതം. ഹൃദയാഘാതം മയോ കാർഡിയൽ ഇൻഫ്രാക്ഷൻ എന്നും അറിയപ്പെടുന്നു​. രക്തക്കുഴലുകൾ അടഞ്ഞ് ഹൃദയത്തില േക്കുള്ള ഒാക്​സിജൻ പ്രവാഹം നിലച്ച്​​ ഹൃദയ പേശികൾ നിർജ്ജീവമാകുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. ഹൃദയാഘാതം സംശയിക്കുന്ന ഒരു രോഗിയെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക്​ കൊണ്ടുപോകേണ്ടത്.

Sweating

ഹൃദയാഘാതത്തി​​​െൻറ ലക്ഷണങ്ങൾ:

  • നെഞ്ചുവേദന
  • മാനസികസമ്മർദ്ദം
  • അമിത വിയർപ്പ്
  • ശ്വാസംമുട്ടൽ
  • ഓക്കാനം

ലക്ഷണങ്ങൾ കഠിനമാണെങ്കിൽ എത്രയും വേഗം ചികിത്സ തേടേണ്ടത്​ നിർബന്ധമാണ്​. ഹൃദയാഘാതത്തി​​​െൻറ പ്രധാന ലക്ഷണം ഹൃദയത്തിൽ നിന്ന്​ ഇടത്​ തോളിലേക്ക്​ പടർന്ന്​ താടിയെല്ലിൽ വരെ ചെന്നെത്തുന്ന വേദനയാണ്​. ഹൃദയത്തിന് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നുണ്ടാകുന്ന ഇൗ വേദനയെ ആൻജിന എന്നാണ്​ പറയുന്നത്​. എല്ലാവർക്കും കഠിനമായ നെഞ്ചു വേദന അനുഭവപ്പെടണമെന്നില്ല.

ഹൃദയത്തിലേക്ക്​ ഓക്സിജൻ സാന്നിധ്യമുള്ള രക്തമെത്തിക്കുന്ന കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തികളിൽ കൊളസ്ട്രോൾ നിക്ഷേപങ്ങൾ രൂപപ്പെട്ട്​ അതുവഴി രക്തം കട്ടപിടിക്കുകയും കൊറോണറി ധമനികളിലൂടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലച്ച ഹൃദയ പേശികൾ തകർന്ന്​​ ഹൃദയാഘാതം സംഭവിക്കുകയാണ്​ ചെയ്യുന്നത്​. ജീനുകൾ, വംശീയ പശ്ചാത്തലം, വയസ്, ലിംഗം എന്നിവയെല്ലാം ഹൃദയാഘാതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Smokers

ഹൃദയാഘാത സാധ്യത ഇവരിൽ കൂടുതൽ:

  1. പുകവലിക്കുന്നവരിൽ
  2. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ
  3. പ്രമേഹമുള്ളവരിൽ
  4. ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവരിൽ
  5. അമിതവണ്ണം/ പൊണ്ണത്തടിക്കാരിൽ
  6. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ
  7. വിഷാദം/ ടെൻഷൻ അനുഭവിക്കുന്നവരിൽ

ചെറുപ്പക്കാരിലെ ഹൃദയാഘാതങ്ങൾ
ഇന്നത്തെ കാലത്ത് ആർക്കും വരാവുന്ന ഒരു അസുഖമാണ് ഹൃദയാഘാതം. അതിന് വലിപ്പചെറുപ്പം ഒന്നുമില്ല. ചെറുപ്പക്കാരിലും പ്രായമായവരിലും ലക്ഷണങ്ങൾ പലവിധമാണ് കാണപ്പെടുന്നത്. ജീവിതരീതിയും ഭക്ഷണ ശൈലിയും പ്രധാന കാരണം. ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണം ചെറുപ്പക്കാരിൽ കൂടാൻ കാരണം ഇതിനെ പ്രാരംഭ ലക്ഷണങ്ങൾ പലർക്കും അറിയില്ലെന്നതാണ്.

heart-attack-in-Youngusters

പ്രധാന ലക്ഷണങ്ങൾ:

  • നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ
  • നെഞ്ചിൽ നിന്ന് തുടങ്ങി കൈകളിലേക്ക് എത്തുന്ന വേദന
  • കിതപ്പോടു കൂടിയ കൂർക്കം വലി
  • അമിത വിയർപ്പ്
  • ക്ഷീണം
  • കൈകാലുകളിൽ നീര്
  • തലകറക്കം
  • ഹൃദയ സ്പന്ദനത്തിലെ വ്യത്യാസം.

സ്ത്രീകളിലെ ഹൃദയാഘാതം
സ്ത്രീകളുടെ മരണകാരണങ്ങളിൽ ഒന്നാംസ്ഥാനത്താണ് ഹൃദയാഘാതം. സ്​ത്രീകളിലും പുരുഷൻമാരിലും ഹൃദയാഘാതം മൂലമുണ്ടാകുന്ന ആൻജിന എന്ന പേരിലറിയപ്പെടുന്ന വേദനയിൽ മാറ്റമുണ്ട്​.

Heart-Attack-In-Ladies

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ:

  1. ശ്വാസതടസ്സം
  2. ശരീരവേദന
  3. മനംപുരട്ടൽ
  4. ഛർദ്ദി
  5. ദഹനക്കേട്
  6. തളർച്ചയും ഉറക്കമില്ലായ്മയും
  7. പനി
  8. കുളിരും വിയർപ്പും
  9. നെഞ്ച് വേദനയും സമ്മർദവും
  10. തലചുറ്റലും തലവേദനയും
  11. താടിയെല്ലിന് വേദന
  12. പുറത്തും നെഞ്ചിലും എരിച്ചിൽ

ചികിത്സാരീതികൾ:

  • ആൻജിയോപ്ലാസ്റ്റി
  • ആസ്പിരിനും മറ്റ് ആൻറി പ്ലേറ്റുകളും
  • സ്​റ്റ​​െൻറിങ്​
  • ബീറ്റാ ബ്ലോക്കറുകൾ
  • എ.സി.ഇ (ആൻജിയോ ടെൻസിൻ കൺവറിങ് എൻസൈം)
Heart-Attack-Patients.

രോഗിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ:

  • ആദ്യമായി രോഗിയെ ആയാസമില്ലാതെ കിടക്കാൻ അനുവദിക്കുകയാണ്​ വേണ്ടത്​. അല്ലെങ്കിൽ കാലുകൾ മടക്കി ചുവരിനോട് ചാരി ഇരിക്കാൻ നിർദ്ദേശിക്കുകയോ ചെയ്യാം.
  • രോഗി ധരിച്ചിരിക്കുന്നത്​ ഇറുകിയ വസ്ത്രങ്ങളാണെങ്കിൽ അതിന്​ അയവ്​ നൽകണം.
  • രോഗിക്ക് വേണ്ട മനോധൈര്യം നൽകണം.
  • തലയും ചുമലും ഇളകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • രോഗിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക.

ഹൃദയാഘാതത്തിന് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം രോഗിക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകുന്നത്​ ശ്വാസതടസത്തിന്​ ഇടയാക്കുമെന്നതിനാൽ ഭക്ഷണ പദാർത്ഥങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്​.

ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ:

  • പുകവലി ഒഴിവാക്കുക
  • സമീകൃത ആഹാരം കഴിക്കുക
  • കൊഴുപ്പ്​ അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
  • വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക
  • ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്ത​ുക
  • വ്യായാമം ചെയ്യുക
  • നന്നായി ഉറങ്ങുക
  • പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക
  • ശരീരഭാരം വർധിക്കാതെ നിലനിർത്തുക
  • മനസ്​ ശാന്തമായി നില നിർത്തുക

ഇ.സി.ജി അല്ലെങ്കിൽ ഇലക്ട്രോ കാർഡിയോഗ്രാം​, ആൻജിയോഗ്രാഫി, കാർഡിയാക് എൻസൈൻ പരിശോധനകൾ, മള്‍ട്ടി സ്ലൈഡ്എം.ആര്‍ ആന്‍ജിയോഗ്രാം, താലിയം സ്​കാൻ ടെസ്​റ്റ്​ എന്നിവയിലൂടെയും നെഞ്ചി​​​െൻറ എക്സ് റേ പരിശോധിച്ചും ഹൃദയാഘാതത്തെ കണ്ടെത്താം. ഹൃദയാരോഗ്യം ജീവ​​​െൻറ അടിസ്ഥാനമാണ്. ഹൃദയത്തി​​​െൻറ താളം നിലക്കാതെ നോക്കാം. കാരണം നാളെ അത്​ മറ്റൊരു വ്യക്തിയുടെ ജീവ​​​െൻറ സ്​പന്ദനമായേക്കാം..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackHeart Attack In Womenmalayalam newsHealth News
News Summary - Know and Aware about Heart Attack
Next Story