മലേറിയ മരുന്ന് കോവിഡ് മരണം ഉയർത്തുമെന്ന ലേഖനം പിൻവലിച്ചു
text_fieldsബോസ്റ്റൺ: കോവിഡ് രോഗികൾക്ക് മലേറിയ മരുന്നായ ൈഹഡ്രോക്സി ക്ലോറോക്വിൻ (എച്ച്.സി.ക്യു) നൽകുന്നത് മരണനിരക്ക് ഉയർത്തുമെന്ന പഠനം രാജ്യാന്തര ശാസ്ത്രപ്രസിദ്ധീകരണമായ ലാൻസെറ്റ് പിൻവലിച്ചു. പഠനത്തിന് അവലംബിച്ച വിവരങ്ങളിൽ പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കിയാണ് േമയ് 22ന് പ്രസിദ്ധീകരിച്ച ലേഖനം പിൻവലിച്ചത്.
തെറ്റായ വിവരം നൽകിയതിൽ പ്രസിദ്ധീകരണം മാപ്പപേക്ഷിക്കുകയും ചെയ്തു. അമേരിക്കയിലെ ഇല്ലിനോയി ആസ്ഥാനമായ സർജിസ്ഫിയർ കോർപറേഷൻ എന്ന സ്വകാര്യ സ്ഥാപനം നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ലാൻസെറ്റിെൻറ പഠനം. ലാൻസെറ്റ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എച്ച്.സി.ക്യു പരീക്ഷണം നിർത്തിവെച്ചിരുന്നു. ലേഖനം പിൻവലിച്ചതിനെ തുടർന്ന് ഇത് പുനരാരംഭിക്കുകയും ചെയ്തു.
കോവിഡ് പോസിറ്റിവായവരിൽ എച്ച്.സി.ക്യു മരണനിരക്ക് ഉയർത്തുന്നുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. മറ്റൊരു പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (എൻ.ഇ.ജി.എം)േമയ് ഒന്നിന് പ്രസിദ്ധീകരിച്ച കോവിഡ് പഠനവും പിൻവലിച്ചു. ഹൃദയരോഗമുള്ളവർക്ക് കോവിഡ് വന്നാൽ മരണസാധ്യത കൂടുതലാണെന്നായിരുന്നു എൻ.ഇ.ജി.എം പഠനം. ഇതിന് ആധാരമാക്കിയ വിവരങ്ങളിലെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് എൻ.ഇ.ജി.എം ലേഖനവും പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.