Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightജീവിതശൈലി...

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

text_fields
bookmark_border
ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും
cancel

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോ​ഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോ​ഗബാധിതരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്. 52 ശതമാനം സ്ത്രീകൾക്കും 42 ശതമാനം പുരുഷന്മാരിലുമാണ് ജീവിതശൈലി രോ​ഗങ്ങൾ കണ്ടെത്തിയത്.

പ്രമേഹം, തൈറോയ്ഡ് തകരാറുകൾ, ലിപിഡ് അസന്തുലിതാവസ്ഥ, കിഡ്‌നി പ്രശ്‌നങ്ങൾ, ഫാറ്റി ലിവർ ഡിസീസ്, ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ തകരാറുകൾ, കാൻസർ തുടങ്ങിയ അവസ്ഥകൾ ഇപ്പോൾ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നഗരവൽക്കരണം, വ്യായാമമില്ലായ്മ, ഉയർന്ന സമ്മർദ്ദനില, അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതമായ സ്‌ക്രീൻ സമയം, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണം.

ഇത്തരം രോ​ഗങ്ങളെ പ്രതിരോധിക്കാൻ കൃത്യമായി ജനങ്ങളിൽ ബോധവത്ക്കരണം ഉണ്ടാക്കുകയാണ് പ്രധാനം. ഇത്തരം രോ​ഗങ്ങളുടെ കാരണം എന്താണെന്നും അവയെ പ്രതി​രോധിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നും ഓരോ വ്യക്തിക്കും ബോധ്യപ്പെടേണ്ടതുണ്ട്. വ്യക്തിപരമായി ഇത്തരം രോ​ഗങ്ങളിൽ നിന്നും രക്ഷ നേടാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കാം,

ബാലൻസ്ഡ് ഡയറ്റ് പ്ലാൻ പിന്തുടരുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പോലെയുള്ള സംസ്ക്കരിക്കാത്ത ഭക്ഷണങ്ങൾ കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാര, ട്രാൻസ് ഫാറ്റ്, അഡിറ്റീവുകൾ എന്നിവ അടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നും വൈകല്യങ്ങൾ, ഫാറ്റി ലിവർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും തിരിച്ചറിയണം.

കൃത്യമായി വ്യായാമം ചെയ്യുക

ശരീരത്തിന് ആയാസമുണ്ടാക്കുന്ന ഏത് പ്രവർത്തിയും ഈ ​ഗണത്തിൽ ഉൾപ്പെടും. അത് നടക്കുന്നതോ, യോ​ഗ ചെയ്യുന്നതോ ആകാം. ആഴ്ചയിൽ 150 മിനിറ്റ് പൂർണമായും ഇത്തരം വ്യായാമങ്ങൾക്കായി തീർച്ചയായും മാറ്റിവെക്കണം. കൃത്യമായി ശരീരത്തിനുണ്ടാകുന്ന ആയാസങ്ങൾ ഹൃദയാരോ​ഗ്യത്തിനും വാതം പോലുള്ള രോ​ഗങ്ങളെയും തടയാൻ കാരണമാകും.

സ്ട്രെസ് നിയന്ത്രിക്കണം

ഹോർമോണിന്‍റെ അസുന്തലിതാവസ്ഥ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിട്ടുമാറാത്ത സ്ട്രെസ് ഒരു പ്രധാന കാരണമാണ്. മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്തുന്നതിന് ധ്യാനം, ശ്വസന വ്യായാമങ്ങൾ, ജേണലിംഗ് എന്നിവ സഹായകമാണ്. പ്രകൃതിയോടൊപ്പം സമയം ചിലവഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

കൃത്യമായി ഉറങ്ങുക

ശരിയായ രീതിയിൽ ഉറക്കമുണ്ടാകാത്തത് ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കോർട്ടിസോളിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ടൈം കുറക്കാനും ശ്രദ്ധിക്കണം. സ്ഥിരമായ ഉറക്കത്തിന് ഒരു ഷെഡ്യൂൾ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. 7-9 മണിക്കൂർ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം.

വെള്ളം കുടിക്കുക

വൃക്കകളുടെ പ്രവർത്തനത്തിന് ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടതും അത്യാവശ്യമാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെയും കഫീൻ അടങ്ങിയ പാനീയങ്ങളുടെയും അളവ് കുറച്ച് പകരം കൂടുതലായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

സ്ക്രീൻ ടൈം കുറയ്ക്കുക, കണ്ണിന് ക്ഷീണമില്ലാതിരിക്കാൻ ശ്രദ്ധിക്കുക

അധിക സമയം ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോ​ഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ കണ്ണിന് ക്ഷീണമുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. പരമാവധി സ്ക്രീൻ ടൈം കുറച്ച് മറ്റ് ആക്ടിവിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക

അമിതഭാരം പ്രമേഹം, തൈറോയിഡ്, ഫാറ്റി ലിവർ ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകും. അതിനാൽ ശരീരത്തിന് ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ ശ്രമിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും കൃത്യമായ ശ്രദ്ധയുണ്ടാകേണ്ടതുണ്ട്.

പുകവലിയും മദ്യപാനവും വേണ്ട

പുകവലിയും അമിതമായ മദ്യപാനവും കരൾ, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഈ ശീലങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കും.

കൃത്യമായ ഇടവേളകൾ ആരോ​ഗ്യ പരിശോധനകൾ നടത്തുക

രക്തസമ്മർദ്ദം, കൊളസ്‌ട്രോളിൻ്റെ അളവ്, വൃക്കകളുടെ പ്രവർത്തനം, തൈറോയ്ഡ് എന്നിവയ്‌ക്കായുള്ള പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്താൻ ശ്രമിക്കുക. ഇത്തരം പരിശോധനകൾ രോ​ഗങ്ങളെ നേരത്തെ കണ്ടെത്താനും ചികിത്സയുറപ്പാക്കാനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthtipshealthy lifestyleLifestyle diseases
News Summary - Lifestyle diseases reasons and prevention methods
Next Story