മാസ്കും കോവിഡും തമ്മിലെന്ത്? അറിഞ്ഞിരിക്കാം
text_fieldsലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 ഇന്ത്യയിലും പടർന്നതോടെ പുറത്തിറങ്ങുന്നവർ മാസ ്ക് ധരിക്കണം എന്ന നിർേദശം കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളും മുന്നോട്ടുവെച്ചു. ചില സംസ്ഥാനങ്ങൾ ഇൗ നി ർദേശം നിർബന്ധമാക്കുകയും ചെയ്തു. അമേരിക്കയും ഇന്ത്യയും മുന്നോട്ടുവെച്ച നിർദേശം, ആവശ്യമുള്ള മാസ്കുകൾ നിങ്ങ ൾ തന്നെ നിർമിച്ച് ഉപയോഗിക്കാൻ ശ്രമിക്കുക എന്നതായിരുന്നു. മറ്റു സർജിക്കൽ മാസ്കുകൾക്ക് ക്ഷാമം വരുന്നതോട െ വീട്ടിൽ നിർമിക്കുന്ന മാസ്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണം. ആരോഗ്യവാൻമാരായ വ്യക്തികൾക്കായിരുന്നു വീട്ടിൽ നി ർമിക്കുന്ന മാസ്കുകൾ നിർദേശിച്ചത്. എന്നാൽ ഇൗ വീട്ടുനിർമിത മാസ്കുകൾ ഉപയോഗിക്കുന്നതോടെ വൈറസുകളിൽനിന്നും മുഴുവൻ സുരക്ഷിതരായി എന്നു പറയാനാകില്ല. രോഗബാധ പകരാനുള്ള സാധ്യത മാത്രമായിരിക്കും കുറയുക.
ലോകാരോഗ്യ സംഘ ടനയുടെ പ്രധാന മാർഗനിർദേശം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു. ഏപ്രിൽ ആറിന് മഹാമാരിയെ പ്രതിരോധിക്കാൻ മാസ്ക് ഒരു പ്രതിരോധ കവചമല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നത്. മാസ്കിൽ ശ്രദ്ധ നൽകാതെ പരിശോധന, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, െഎസൊലേഷൻ തുടങ്ങിയവക്ക് പ്രധാന്യം നൽകാനും അദ്ദേഹം നിർദേശിച്ചു.
യു.എസിൽ രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷത്തോളമായി. ഇതോടെയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ മാസ്ക് ധരിക്കണമെന്ന ആവശ്യം ജനങ്ങളോട് അറിയിച്ചത്. വീടിന് പുറത്ത് അത്യവശ്യങ്ങൾക്കായി ഇറങ്ങുന്നവർ മാസ്ക് ധരിക്കണെമന്ന് യു.എസ് സെേൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും പറയുന്നു. മറ്റുള്ളവരുമായി അടുത്തിടപഴകേണ്ടി വരുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. കാരണം ചില സ്ഥലങ്ങളിൽ സമൂഹ വ്യാപനം നടന്നുകഴിഞ്ഞു. ആരിൽനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ കഴിയില്ല. ആർക്കെല്ലാം രോഗമുണ്ടെന്നും അറിയില്ല. അതിനാലാണ് യു.എസ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്.
കോവിഡ് 19 രോഗികളെ രോഗത്തിെൻറ സ്വഭാവമനുസരിച്ച് രണ്ടായി തിരിക്കാം. രോഗ ലക്ഷണമുള്ളവരും രോഗ ലക്ഷണമില്ലാത്തവരും. രോഗപ്രതിരോധ ശേഷി കൂടിയവരാണെങ്കിൽ പുറമെ കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായെന്ന് വരില്ല. എന്നാൽ രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമായിരിക്കും. വ്യക്തികളുടെ സമീപത്ത് നിന്ന് സംസാരിക്കുേമ്പാഴോ തുമ്മുേമ്പാഴോ ചുമക്കുേമ്പാഴോ ഇൗ രണ്ടുകൂട്ടരിൽ നിന്നും വൈറസ് മറ്റുള്ളവരിലേക്ക് പകരാം.
യു.എസ് ഏജൻസി പറയുന്നതുപ്രകാരം മുഖാവരണം ധരിച്ചാൽ മാത്രം വൈറസ് നമ്മുടെ ശരീരത്തിലേക്ക് എത്താതിരിക്കില്ല. എന്നാൽ രോഗബാധിതർ മാസ്ക് ധരിക്കുന്നതുവഴി മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം തടയാം.
നമ്മുടെ രാജ്യം പ്രധാനമായും മാസ്ക് ധരിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് പറയുന്നത് -വീട്ടിൽ നിർമിച്ച മാസ്ക് ഒരിക്കലും നിങ്ങളിൽ കാര്യമായ സുരക്ഷിതത്വം നൽകില്ല, എന്നാൽ നിങ്ങൾ തുമ്മുേമ്പാഴോ ചുമക്കുേമ്പാഴോ സ്രവം മറ്റുള്ളവരിലേക്ക് തെറിക്കാതിരിക്കാൻ ഉപകരിക്കും.
മാസ്ക് ധരിക്കുന്നതു കൊണ്ടുമാത്രം ഒരാൾക്ക് രോഗം പകരാതിരിക്കില്ല. മാസ്ക് വായ്ക്കും മൂക്കിനും മാത്രമേ സുരക്ഷിതത്വം നൽകൂ. കണ്ണിന് ശ്രദ്ധ നൽകാത്തതും ആൾക്കൂട്ടത്തിൽ ഇടപഴകുന്നതും വ്യക്തിശുചിത്വം ഉറപ്പുവരുത്താത്തതും രോഗം ബാധിക്കാൻ കാരണമാകും.
രോഗബാധ പടർന്നുപിടിക്കാതിരിക്കാൻ എൻ 95 മാസ്കുകളാണ് പ്രധാനമായും ആരോഗ്യ പ്രവർത്തകരും രോഗികളും ധരിക്കുക. പുനരുപയോഗ സാധ്യമായ ഇത്തരം മാസ്കുകളാണ് വൈറസ് ബാധ ഏൽക്കാതിരിക്കാനുള്ള പ്രധാന സുരക്ഷ മാർഗം. എന്നാൽ ജനങ്ങൾ കൂടുതലായി എൻ 95 മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇവക്ക് ക്ഷാമം തുടങ്ങി. ചില സ്ഥലങ്ങളിൽ ഇവ ലഭ്യമാകാത്തത് ആരോഗ്യ പ്രവർത്തകരെ വരെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യയിലടക്കം ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകളുടെയും സുരക്ഷ ഉപകരണങ്ങളുടെയും ക്ഷാമം അനുഭവപ്പെട്ടു. ഇതോടെ ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. തുടർന്ന് സർക്കാർ ജനങ്ങളോട് വീട്ടിൽ സ്വന്തമായി നിർമിച്ച പുനരുപയോഗ സാധ്യമായ മാസ്കുകൾ ധരിക്കാൻ ആവശ്യപ്പെട്ടു. മാസ്ക് ഒരു സുരക്ഷ കവചമാണ്. മറ്റു മുൻകരുതലുകളെല്ലാം സ്വീകരിച്ചാൽ മാത്രം. വെറുതെ മാസ്ക് ധരിച്ച് പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ നടന്നാൽ നിങ്ങൾക്കും രോഗം വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.