നഖങ്ങൾ വിളിച്ചറിയിക്കും നിങ്ങളുടെ ആരോഗ്യത്തെ
text_fieldsനഖങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ വിളിച്ചറിയിക്കും. വൃക്കരോഗങ്ങൾ, തൈറോയിഡ് തുടങ്ങിയ അസുഖങ്ങൾ നഖങ്ങളിൽ മാറ്റമുണ്ടാക്കും. കുത്തനെയും വിലങ്ങനെയുമുള്ള വരകളാണ് നഖങ്ങളിൽ ഉണ്ടാകുന്ന സാധാരണ മാറ്റം. തൊലിയുടെ കോശങ്ങൾകൊണ്ടു തന്നെ നിർമിച്ചവയാണ് നഖങ്ങളും. അതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന വരട്ടുെചാറി, ചർമം വരണ്ടുണങ്ങുന്നത് പോലുള്ള അസുഖങ്ങൾ നഖങ്ങളിൽ വരകൾ സൃഷ്ടിക്കും. പ്രോട്ടീൻ, കാത്സ്യം, സിങ്ക്, െവെറ്റമിൻ എ തുടങ്ങിയവയുെട അഭാവവും നഖങ്ങളിൽ പ്രതിഫലിക്കും. നഖങ്ങളിെല ഇത്തരം വരകൾ സാധാരണയായി ഉപദ്രവകാരിയല്ല.
നഖങ്ങളിൽ കുത്തനെയുള്ള വരകളോടൊപ്പം നിറവ്യത്യാസം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. 20 നെയിൽ ഡിസ്ട്രോഫി എന്ന അവസ്ഥയിൽ നഖങ്ങളിൽ നിറമാറ്റമുണ്ടാകും. കൂടാതെ നഖങ്ങൾ കട്ടികൂടിയതോ പെെട്ടന്ന് പൊടിയുന്നതോ ആയ അവസ്ഥയിലായിരിക്കും. ഇരുമ്പ് കുറഞ്ഞുണ്ടാകുന്ന അനീമിയ മൂലം നഖം സ്പൂൺ രൂപത്തിൽ കുഴിഞ്ഞിരിക്കും. പ്രായംകൂടിയവരിലും നഖങ്ങളിൽ കുത്തെനയുള്ള വരകൾ കണാം.
വിലങ്ങനെയുള്ള വരകളെ ബ്യൂസ് ലൈൻസ് എന്നും വിളിക്കുന്നു. ബ്യുസ് ൈലൻസ് ഗുരുതര രോഗങ്ങളൂടെ ലക്ഷണമാകാം. ഗുരുതര വൃക്കരോഗമുണ്ടെങ്കിൽ ബ്യുസ് ലൈൻസ് വരാം. 20 വിരലുകളിലെ നഖങ്ങളിലും ബ്യൂസ് ലെൻസ് വരികയാണെങ്കിൽ അത് മുണ്ടിവീക്കം, തൈറോയിഡ്, പ്രമേഹം, സിഫിലിസ് തുടങ്ങിയവയുടെ ലക്ഷണമാകാം. കീമോെതറാപ്പിയും ബ്യുസ് െലെൻസിന് കാരണമാകാം.
നഖത്തിനടിയിൽ കടുത്ത ബ്രൗൺ, കറുപ്പ്, ചുവപ്പ് നിറങ്ങൾ ശ്രദ്ധയിൽപ്പെടുകയും നഖത്തിന് പരിക്കും ഉെണ്ടങ്കിൽ എൻഡോകാർഡിയത്തിനുണ്ടാകുന്ന ഇൻഫ്ലമേഷനാകാം അതിനു കാരണം.
ഒന്നു രണ്ടാഴ്ച ശ്രദ്ധിച്ചിട്ടും മാറാത്ത പരിക്കുകൾ നഖത്തിന് ഏറ്റട്ടുെണ്ടങ്കിൽ ഡോക്ടറെ കാണുന്നതാണ് ഉചിതം. നഖങ്ങളിെല വരകൾ മാറ്റുന്നതിനായി അതിനു പിറകിെല കാരണങ്ങളെയാണ് ചികിത്സിക്കേണ്ടത്. എന്തുെകാണ്ടാണ് വരകൾ വീണതെന്ന് ആദ്യം കെണ്ടത്തി ചികിത്സ തേടണം. സാധാരണ ഗതിയിൽ പ്രായം കൂടുതന്നതിെൻറ ലക്ഷണങ്ങളായാണ് വരകൾ കാണപ്പെടാറ്.
നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ധാരാളം കാത്സ്യവും ഇരുമ്പും അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ഒലീവ് ഒായിൽ ഉപയോഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിന് തിളക്കം ലഭിക്കാൻ നല്ലതാണ്.
നഖങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ ചില ടിപ്പുകൾ:
- സ്ഥിരമായി നെയിൽപോളിഷ് ഉപയോഗിക്കുന്നത് നഖത്തിെൻറ തിളക്കം കുറക്കും. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെറുനാരങ്ങ നഖത്തിൽ ഉരക്കുന്നത് മഞ്ഞനിറം മാറിക്കിട്ടാൻ സഹായിക്കും.
- നഖങ്ങളിൽ ജലാംശം നിലനിർത്താൻ ഒായിൽ മസാജ് ആകാം. ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്നു മുതൽ അഞ്ചു മിനുട്ടു വരെ ഒലീവ് ഒായിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യാം. ഇത് ആവർത്തിച്ചാൽ നഖത്തിെൻറ തിളക്കം തിരിച്ചു പിടിക്കാം.
- ഇടക്കിടെ െവള്ളം തട്ടുന്നത് നഖങ്ങളെ വരണ്ടതാക്കും. നല്ല ഗുണമേൻമയുള്ള ഒായിൽ ഉപയോഗിക്കുകയാണെങ്കിൽ വെള്ളം തട്ടി നഖം വരളുന്നത് ഒഴിവാക്കാം. ചൂടുകുറഞ്ഞ ഒായിലുകളാണ് നല്ലത്. അവ രാത്രി മുഴുവൻ പുരട്ടിയിടാം. ഇത് നഖങ്ങളെയും പുറം െതാലിെയ മൃദുലമാക്കുകയും കൈകളിെല ഇൗർപ്പം സംരക്ഷിക്കുകയും െചയ്യും.
- ഇരുമ്പ്, കാത്സ്യം, സിങ്ക്, വൈറ്റമിൻ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ നഖങ്ങൾക്ക് ഇവ അത്യന്താപേക്ഷിതമാണ്. തൈരിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. കെരാറ്റിൻ എന്ന പ്രോട്ടീൻ ഘടകങ്ങൾ നഖങ്ങളുടെ രൂപീകരണത്തിൽ പങ്കുവഹിക്കുന്നു. അതിനാൽ പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഭക്ഷണവും നഖത്തിെൻറ ആരോഗ്യത്തിന് ആവശ്യമാണ്.
- നഖങ്ങൾ ഉണക്കി വൃത്തിയായി സംരക്ഷിക്കുക. നഖങ്ങളിൽ കെമിക്കലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.