ഇന്ത്യയിൽ പ്രമേഹമൂലം 2015ൽ മരിച്ചത് മൂന്നു ലക്ഷം പേർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 2015ൽ പ്രമേഹം മൂലം മരിച്ചത് 3.46 ലക്ഷം പേരെന്ന് സർക്കാർ കണക്ക്. 2005ൽ 2.24 ലക്ഷം പേരായിരുന്നു പ്രമേഹം മൂലം മരിച്ചിരുന്നത്. മരണ നരക്ക് കൂടിയതോടെ മരണകാരിയായ രോഗങ്ങളിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് പ്രേമഹം.
2005ൽ നിന്ന് 2015ലെത്തുേമ്പാൾ മരണകാരിയായ രോഗങ്ങളിൽ 11ാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പ്രമേഹം ഉയർന്നിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗാൻ സിങ് കുലസ്തെ അറിയിച്ചു.
സർക്കാർ കണക്കു പ്രകാരം 2015ൽ രാജ്യത്ത് 70 ദശലക്ഷം പേർക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. കാൻസർ, പ്രമേഹം, ഹൃേദ്രാഗങ്ങൾ, സ്ട്രോക്ക് എന്നിവ നിയന്ത്രിക്കുന്നതിനായി സർക്കാർ ദേശീയ പദ്ധതി രൂപീകരിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. ദേശീയ ആരോഗ്യ മിഷെൻറ(നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) കീഴിൽ ജില്ലാ തലത്തിൽ പദ്ധതി നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ജീവിത രീതികളിലും ശീലങ്ങളിലും മാറ്റം വരുത്തുന്നതിന് പുതുതലമുറയെ ബോധവത്കരിക്കുക, രോഗ സാധ്യതയുള്ളവെര നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക, പകരാത്ത രോഗങ്ങളുടെ ശരിയായ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പദ്ധതിക്ക് കീഴിൽ നടപ്പാക്കുക.
ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പഠനം 15 സംസ്ഥാനങ്ങൾ പൂർത്തിയായപ്പോൾ പ്രമേഹം നാലു ശതമാനത്തിൽ നിന്ന് 13 ശതമാനത്തിലേക്ക് ഉയർന്നുവെന്നാണ് കണ്ടെത്തിയത്. പഠനം പൂർത്തിയാക്കുന്ന മുറക്ക് ഇത് ഇനിയും ഉയരാനാണ് സാധ്യത. രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തേണ്ടതിനെ കുറിച്ച് ജനങ്ങൾ ബോധവാൻമാരാകണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.