ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?
text_fieldsഇക്കാലത്ത് മുതിർന്നവരിൽ ഭൂരിഭാഗം പേരും ബി.പിക്ക് (രക്തസമ്മർദം) മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി മരുന്ന് കഴിച്ചിട്ടും ബി.പിയിൽ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന് ഡൽഹി അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റായ ഡോ. സുരഞ്ജിത് ചാറ്റർജി പറയുന്നു.
രക്തക്കുഴലുകൾ വിശ്രമിക്കുക, ഹൃദയമിടിപ്പ് കുറയ്ക്കുക, അല്ലെങ്കിൽ ശരീരത്തിൽ അധിക ദ്രാവകം നിലനിർത്തുന്നത് തടയുക എന്നിങ്ങനെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചാണ് രക്തസമ്മർദ്ദ മരുന്നുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയം സ്ഥിരമായി മരുന്ന് കഴിക്കുമ്പോൾ, അത് രക്തപ്രവാഹത്തിൽ മരുന്നിന്‍റെ സ്ഥിരമായ സാന്ദ്രത നിലനിർത്തുന്നു. മാത്രമല്ല, രക്തസമ്മർദത്തിൽ തുടർച്ചയായ നിയന്ത്രണം ഉറപ്പാക്കുകയും ഏറ്റക്കുറച്ചിലുകൾ തടയുകയും ചെയ്യുന്നു.
എന്നാൽ, ദിവസും പല സമയങ്ങളിലാണ് ബി.പിയുടെ മരുന്ന് കഴിക്കുന്നതെങ്കിൽ ഈ ഫലം ലഭിക്കില്ല. മാത്രമല്ല, അനിയന്ത്രിത ഹൈപ്പർടെൻഷന്‍റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മരുന്ന് കഴിക്കാതിരുന്നാൽ ഇതിലും വലിയ ദോഷമാണുണ്ടാകുക. മരുന്ന് കഴിക്കാതിരുന്നാൽ രക്താതിമർദ്ദം വീണ്ടും താളംതെറ്റും. രക്തസമ്മർദ്ദം ഗണ്യമായി ഉയർന്നേക്കാം. ഇത് ഹൃദയത്തിലും ധമനികളിലും അധിക സമ്മർദ്ദം ചെലുത്തും. ഹൃദയാഘാതത്തനും
സ്ട്രോക്കിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.