നിപ: പകർച്ച ഭീതി അകലുന്നു; ശുഭസൂചന തുടങ്ങി
text_fieldsകോഴിക്കോട്: വിരലിെലണ്ണാവുന്ന കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്തേക്കാമെങ്കിലും നിപ വൈറസ് ഭീതി അകലുന്നതിെൻറ ലക്ഷണമാണ് കണ്ടുവരുന്നതെന്ന് മണിപ്പാൽ വൈറസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി. അരുൺ കുമാർ. നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യം വീണ്ടെടുക്കാനായത് വലിയ ആശ്വാസമാണ്. എന്നിരുന്നാലും കനത്ത ജാഗ്രത തുടരണം. അവസാന കേസ് റിപ്പോർട്ട് ചെയ്തതിനുശേഷവും 42 ദിവസം വരെയുള്ള നിരീക്ഷണമാണ് ഉറപ്പാക്കുക - കാലിക്കറ്റ് പ്രസ് ക്ലബും ജില്ല ഇൻഫർേമഷൻ ഒാഫിസും സംയുക്തമായി സംഘടിപ്പിച്ച ‘നിപ സുരക്ഷയും മാധ്യമ ജാഗ്രതയും’ ക്ലാസിൽ അരുൺകുമാർ അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ രോഗം റിപ്പോർട്ട് െചയ്ത രാജ്യങ്ങളിൽ നിപയാണെന്ന് വർഷങ്ങൾക്കുശേഷമാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ പെെട്ടന്നുതന്നെ രോഗം സ്ഥിരീകരിക്കാനും വ്യാപിക്കുന്നത് തടയാനുമുള്ള സുരക്ഷയും ജാഗ്രതയും ഉറപ്പാക്കാനുമായി. അതിനാൽതന്നെ ആദ്യം രോഗം സ്ഥിരീകരിച്ച ആളിൽനിന്ന് മാത്രമേ രോഗവ്യാപനം ഉണ്ടായിട്ടുള്ളൂ. ഒരു കേസ് മാത്രമാണ് ഇതിനപവാദം.
ഡോ. അരൂൺ കുമാറിെൻറ വാക്കുകളിൽ നിന്ന്:
എല്ലാവരും മാസ്ക് കെട്ടി നടക്കണ്ട
റോഡിലൂടെ നടക്കുന്നവരും കടയിലുള്ളവരുമെല്ലാം മുഖത്ത് മാസ്ക് ധരിക്കുന്നതിൽ യാതൊരർഥവുമില്ല. രോഗിയുമായോ നിരീക്ഷണത്തിലുള്ളവരുമായോ സമ്പർക്കത്തിലുള്ളവർ മാത്രമാണ് മാസ്ക് ധരിക്കേണ്ടത്. ആശുപത്രി ജീവനക്കാരും മാസ്ക് ധരിക്കണം. ചിലർ മാസ്ക് കെട്ടി അതിെൻറ പുറത്ത് കൈെകാണ്ട് െതാട്ട് കൈ നേരെ കണ്ണിലും മൂക്കിലും മുഖത്തുംതൊടുന്ന സ്ഥിതിയും ഉണ്ട്. ഇതും അപകടകരമാണ്.
നിപ പകർന്ന വഴി
പേരാമ്പ്ര സ്വദേശി സാബിത്തിൽനിന്നാണ് രോഗം വ്യാപിച്ചത്. ഇദ്ദേഹത്തെ പേരാമ്പ്ര ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചപ്പോൾ ഇവിടങ്ങളിൽനിന്ന് രോഗം മറ്റുള്ളവരിലേക്ക് പകർന്നു. സാബിത്തിൽനിന്ന് ൈവറസ് ബാധയുണ്ടായ ഇസ്മയിൽ വഴിയാണ് റസിന് രോഗം പിടിപെട്ടത്. അതായത്, രണ്ടാംഘട്ടത്തിൽ നിലവിൽ ഒരാൾ മാത്രമാണ് രോഗം വന്ന് മരിച്ചത്.
പുനർജന്മംനേടി രണ്ടുപേർ
നേരത്തേ നിപ സ്ഥിരീകരിച്ച നഴ്സിങ് വിദ്യാർഥിയടക്കം രണ്ടുപേർ ആരോഗ്യം വീണ്ടെടുത്തു. ഇവരുടെ അവസാനത്തെ പരിശോധന ഫലം നെഗറ്റിവാണ്. എല്ലാ ഗുരുതര ഘട്ടവും കടന്നുപോയ ശേഷമാണ് ഇരുവരും സുഖം പ്രാപിച്ചത്. ‘റിബാവിറിൻ’ മരുന്നുകൊണ്ട് മാത്രമാണോ ആശ്വാസം ഉണ്ടായത് എന്ന് ഉറപ്പിച്ച് പറയാനാവില്ല. കുറഞ്ഞ അളവിൽ മാത്രം വൈറസ് ബാധിച്ചതും കാരണമാവാം. വീണ്ടും രോഗം വന്നേക്കുമോ എന്ന ആശങ്കയുള്ളതിനാൽ ഇവർ ഏറെക്കാലം നിരീക്ഷണത്തിലാവും. ലോകത്തുതന്നെ 300ൽ താഴെ ആളുകൾക്ക് മാത്രമേ ഇൗ രോഗം റിപ്പോർട്ട് െചയ്തിട്ടുള്ളൂ എന്നതിനാൽ ഇനിയും വരാനുള്ള സാധ്യതയുണ്ടോ എന്നെല്ലാം ഇപ്പോൾ പറയാനാവില്ല.
എബോള, മീസിൽസ് പോലെയല്ല നിപ
എബോള, മീസിൽസ് പോലെ പെെട്ടന്ന് പടർന്നുപിടിക്കുന്ന വൈറസല്ല നിപയുടേത്. എബോള ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തുേമ്പാൾ 300 പേർക്കുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, നിപയുടെ കാര്യത്തിൽ ഇങ്ങനെയല്ല. ശാസ്ത്രീയമായി സുരക്ഷയോടെയാണ് നിപ മരണങ്ങളുടെ സംസ്കാരം നടത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ രോഗവ്യാപനം നടന്നതായി ഇതുവരെ റിപ്പോർട്ട് െചയ്തിട്ടില്ല. നിപ കേരളത്തിലെത്തിയത്
സംസ്ഥാനത്ത് ൈവറസ് എത്തിയത് പഴം തീനി വവ്വാവലുകളിൽനിന്നുതന്നെയാണ് എന്നാണ് നിഗമനം. പിടികൂടിയ വവ്വാലിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ശരിയാണ്. ഒരുലക്ഷം വവ്വാലുകളെ പരിശോധിച്ചാൽ നാലോ അഞ്ചോ എണ്ണത്തിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിക്കാനാവുക എന്നതിനാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാൻ ഏറെ പ്രയാസമുണ്ട്. വവ്വാലുകളുടെ പ്രജനനകാലം ഡിസംബർ മുതൽ മേയ് വരെയാണ്. നിപ വൈറസിെൻറ വ്യാപന കാലയളവും ഇതാണ്. ഇൗ കാലഘട്ടത്തിൽ ചില സന്ദർഭങ്ങളിൽ മാത്രമാണ് വവ്വാലിെൻറ ശരീരത്തിലെ ൈവറസ് ശക്തിപ്രാപിക്കുന്നത്. ഇൗ സമയം ഇതിെൻറ രക്തം, മൂത്രം, സ്രവം, കാഷ്ഠം എന്നിവ പരിശോധിച്ചാലാണ് വൈറസിനെ കണ്ടെത്താനാവുക. മാത്രമല്ല, രോഗം ആദ്യം റിപ്പോർട്ട് െചയ്ത ആൾ വവ്വാലിനെയോ അതിെൻറ കുട്ടിയേയോ കൈയിലെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ആദ്യം മലേഷ്യയിൽ
നിപ വൈറസ് ആദ്യം കണ്ടെത്തുന്നത് മലേഷ്യയിലാണ്. ഇവിടെ പന്നിയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയത്. ആദ്യഘട്ടത്തിൽ ജപ്പാൻ ജ്വരമാണെന്നാണ് കരുതിയത്. ആറുമാസത്തെ പഠനങ്ങൾക്കുശേഷം നിപയെന്ന് സ്ഥിരീകരിച്ചു. പിന്നീട് സിംഗപ്പൂരിൽ രോഗം റിപ്പോർട്ട് ചെയ്തു. തുടർന്ന് ബംഗ്ലാദേശിലുമെത്തി. അവിടെ മൂന്നുവർഷത്തിനുശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 2001ൽ രോഗം വന്നെങ്കിലും 2004ൽ
നിപയെന്ന് സ്ഥിരീകരിച്ചു.
കേരളത്തിൽ രോഗമെത്തി രണ്ടാമത്തെ കേസിൽ തന്നെ സ്ഥിരീകരണം ഉണ്ടാവുകയും നല്ല മുന്നൊരുക്കം നടത്തുകയും ചെയ്തത് രോഗം വ്യാപിക്കുന്നത് തടയാനായി. ബംഗ്ലാദേശിലേതിന് സമാന ജനിതക സ്വഭാവമുള്ളതാണ് കേരളത്തിലെത് എന്നാണ് ഇതിനകം വ്യക്തമായത്.
ഭയം വേണ്ട; ജാഗ്രത വേണം
നിപയെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എന്നാൽ ജാഗ്രതയിൽ ഒട്ടും കുറവ് വരുത്തുകയും അരുത്. സംസാരിക്കുേമ്പാഴോ തുമ്മുേമ്പാഴോ ഉള്ള വലിയ ഉമിനീർ കണിക വഴിയാണ് രോഗം പടരുക. എന്നാൽ രോഗം പരത്തുന്ന അവസ്ഥയിലേക്ക് ഒരാൾ എത്തുേമ്പാഴേക്ക് അയാൾ എഴുന്നേറ്റ് നടക്കാനാവാതെ കിടപ്പിലായിരിക്കും. അതിനാൽ വഴിയിൽ നിന്നെല്ലാം രോഗം പടരുമെന്ന് പേടിക്കേണ്ട.
അതേസമയം, വവ്വാലുൾപ്പെടെ ജീവജാലങ്ങൾ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കുകയോ കൈകൊണ്ട് എടുക്കുകയോ െചയ്യരുത്. രോഗിയുടെയും രോഗവാഹകരുടെയും സ്രവത്തിലൂടെ പുറത്തുവന്ന വൈറസ് പത്തുമണിക്കൂറിലധികം നിലനിൽക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. എന്നാൽ, ഇതിലും കൂടുതൽ സമയം സംശയമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.
നേരത്തേ മരിച്ച സാബിത്തിനെ പേരാമ്പ്ര ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച സമയത്തും ഇസ്മയിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തുമാണ് രോഗം മറ്റുള്ളവരിലേക്ക് വ്യാപിച്ചത്. അതിനാൽ ആ സമയത്ത് ആശുപത്രിയിലെത്തിയവർ നിരീക്ഷണത്തിലാണ്. അവസാന കേസ് ഡിസ്ചാർജ് ചെയ്ത് 42 ദിവസം നിരീക്ഷണം നടത്തിയശേഷമേ അന്തിമമായി കാര്യങ്ങൾ പറയാനാകൂ. പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ട് രോഗം വരില്ലെന്ന് ധരിക്കരുത്. ഇപ്പോൾ മരിച്ചവരിലേറെയും യുവാക്കളും ആരോഗ്യമുള്ളവരുമാണ്. രോഗ വ്യാപനകാരണം രോഗിയുമായുള്ള സമ്പർക്കം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.