അണുനാശിനികൾ അധികം വേണ്ട; കുഞ്ഞ് പിണങ്ങും
text_fieldsലോസ് ആഞ്ജലസ്: വൃത്തി രോഗങ്ങളിൽനിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന ധാരണകളെ തിരുത്തി ഗവേഷണഫലം. ശരീരം ശുചിയാക്കാൻ ഉപേയാഗിക്കുന്ന ലിക്വിഡ് സോപ്പുകളും മറ്റ് അണുനാശിനികളടങ്ങിയ വസ്തുക്കളും ഗർഭിണികൾ ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിെൻറ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലെ ഗവേഷകരാണ് ഗർഭിണികളുടെ കൈകളിലൂടെ ശരീരത്തിലെത്തുന്ന രാസവസ്തുക്കളുടെ അംശങ്ങൾ പിറക്കാനിരിക്കുന്ന കുഞ്ഞിെൻറ ആരോഗ്യം തകർക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
മിക്ക അണുനാശിനികളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോകാർബൺ (triclocarban) എന്ന രാസവസ്തുവാണ് മാതാവിെൻറ ശരീരത്തിലൂടെ എത്തി കുഞ്ഞിെൻറ ആേരാഗ്യത്തിന് ഭീഷണിയാവുന്നത്. പ്രസവത്തെതുടർന്ന് കൈകൾ കഴുകുന്നതിനും മറ്റും അണുനാശിനികൾ അടങ്ങിയ ലേപനങ്ങൾ ഉപയോഗിച്ചാൽ അവയുടെ അംശം മുലപ്പാലിലൂടെ കുഞ്ഞിലെത്തുമെന്നും മുന്നറിയിപ്പുണ്ട്.
മാതാവ് നടത്തുന്ന അണുനാശിനികളുടെ തുടർച്ചയായ ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാവുന്ന മാറ്റംമൂലം ചെറുപ്രായത്തിലേ ഇവർ പൊണ്ണത്തടിക്ക് അടിമപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. വൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കൾ നൽകി എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ജനിക്കുന്ന കുഞ്ഞുങ്ങളിൽ നല്ലൊരു ശതമാനം പൊണ്ണത്തടിയുള്ളവരായി കണ്ടെത്തിയെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹീതർ എൻറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.