അടൂർ ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റില്ല; രോഗികൾക്ക് ദുരിതം
text_fieldsഅടൂർ: 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന അടൂർ ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ല.
അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രം കാഴ്ചവസ്തുവായി. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ പുറത്തുനിന്ന് കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടർ കുറച്ചുസമയം വന്ന് സ്കാനിങ് നടത്തുന്നതൊഴിച്ചാൽ മറ്റ് സമയങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത്തരം സ്ഥാപനങ്ങൾ രോഗികളെ ചൂഷണം ചെയ്യുന്നതായി ആരോപണമുണ്ട്.
സാധാരണക്കാരാണ് കൂടുതലായി ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാത, എം.സി റോഡ്, കായംകുളം - പത്തനാപുരം സംസ്ഥാനപാത എന്നിവ കടന്നുപോകുന്ന ഇവിടെ വാഹന അപകടങ്ങൾ പതിവാണ്.
അപകടത്തിൽപെട്ട് എത്തുന്നവരെ സ്ട്രച്ചറിൽ ചുമന്ന് വേണം ദൂരെയുള്ള സ്വകാര്യ സെന്ററുകളിൽ സ്കാനിങ്ങിന് കൊണ്ടുപോകാൻ. ഇത് രോഗിക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഗുരുതരാവസ്ഥയിൽ എത്തുന്നവരെ വേഗം സ്കാനിങ് നടത്താനും ഇത് തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.