ആദ്യാർത്തവം ആശങ്കകളില്ലാതെ....
text_fieldsസ്ത്രീയുടെ സന്താനോൽപാദനശേഷിയുമായി ബന്ധപ്പെട്ട വളരെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ് ആർത്തവം. പ്രത്യുൽപാദനം എന്ന സവിശേഷ ധർമത്തിനായി ആർത്തവം സ്ത്രീയെ സജ്ജമാക്കുന്നു. ശരീരത്തിനെറ വിവിധ ഭാഗങ്ങളിലുള്ള ഹോർമോണുകളാണ് ഇൗ അണിയിച്ചൊരുക്കലിെൻറ പിന്നിൽ. കൗമാരത്തിെൻറ തുടക്കത്തിലാണ് ആദ്യമായി ആർത്തവം കണ്ടുവരുന്നത്.
പഴയകാലത്ത് ആദ്യാർത്തവം കൊട്ടും കുരവയും ഒക്കെയുള്ള ഒരു സാമൂഹ്യോത്സവമായിരുന്നു. ഇത് ഒരു ആഘോഷം എന്നതിനുപരി സ്നേഹവും അനുഭവസമ്പത്തും എല്ലാം പെൺകുട്ടിക്ക് സ്ത്രീകൾപകർന്നുനൽകുന്ന ഒരു വേളകൂടിയായിരുന്നു. കൂടാതെ എള്ള്, കൂവരക്, നെയ്യുണ്ണി, ഉലുവ, കരുപ്പട്ടി, പാൽമുതക്ക് തുടങ്ങിയ ഒൗഷധങ്ങൾ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ആഹാരങ്ങളും പെൺകുട്ടിക്ക് നൽകുക പതിവായിരുന്നു. ഇത്തരം ചടങ്ങുകൾ എല്ലാം പെൺകുട്ടിക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം അഴകും ആരോഗ്യവും വർധിപ്പിക്കാൻ പര്യാപ്തവുമായിരുന്നു. ആദ്യാർത്തവം പെൺകുട്ടിയിൽ നിറക്കുന്ന സമ്മർദവും സംശയങ്ങളുമകറ്റാൻ ഇന്നത്തെ മാറിയ സാഹചര്യത്തിൽ അമ്മക്ക് മാത്രമേ കഴിയൂ. അമ്മ തന്നെയാണ് ഇതിന് യോജിച്ച വ്യക്തി. അമ്മയുടെ സാമീപ്യം പോലും ആദ്യാർത്തവ വേളയിൽ കുട്ടിക്ക് സാന്ത്വനമേകും. അമ്മയുടെ അഭാവത്തിൽ വീട്ടിലെ മുതിർന്ന സ്ത്രീകൾക്കും കുട്ടിയെ സഹായിക്കാനാവും.
ഒരുങ്ങാം ആദ്യാർത്തവത്തിനായ്...
അമ്മയുമായി എന്തും പങ്കുവെക്കാം എന്ന രീതിയിലുള്ള ഒരു വൈകാരിക ബന്ധം മകളുമായി ആദ്യംതന്നെ ഉണ്ടാക്കിയെടുക്കണം. കുട്ടിക്ക് വേണ്ടതും അതുതന്നെയാണ്. മുെമ്പാക്കെ 13-14 വയസ്സാകുേമ്പാഴാണ് ആർത്തവം തുടങ്ങിയിരുന്നത്. എന്നാൽ, ജീവിതരീതിയിലും ഭക്ഷണശൈലിയിലും വന്ന മാറ്റങ്ങൾമൂലം കൂടുതൽ പെൺകുട്ടികളിലും ഇപ്പോൾ ഒമ്പത്-പത്ത് വയസ്സാകുേമ്പാൾതന്നെ ഋതുമതിയാകുന്നുണ്ട്. അതിനാൽ കുട്ടിത്തം മാറുന്നതിനു മുമ്പ് തന്നെ ആർത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ കുട്ടിക്കുൾക്കൊള്ളേണ്ടിവരുന്നു. കുട്ടിക്ക് എട്ടു വയസ്സ് കഴിയുേമ്പാഴേക്കും ആർത്തവത്തെപ്പറ്റിയും അതിെൻറ പ്രാധാന്യത്തെപ്പറ്റിയും ഘട്ടംഘട്ടമായി അമ്മ പറഞ്ഞുകൊടുക്കണം. തികച്ചും ലളിതമായി പറയാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊടുന്നനവേ ഉണ്ടാകുന്ന ആർത്തവം സൃഷ്ടിക്കുന്ന സംഭ്രമത്തെ ഒഴിവാക്കാൻ മകളെ ഇത് ഏറെ സഹായിക്കും. ഒപ്പം പാഡുകൾ ഉപയോഗിക്കേണ്ട രീതിയും, നിർമാർജനം ചെയ്യേണ്ട രീതിയും പറയാം. ആർത്തവസംബന്ധിയായി ചിലരിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒരിക്കലും പേടിതോന്നുംവിധം ചിത്രീകരിക്രുത്. കുട്ടികൾക്ക് സ്തനവളർച്ച തുടങ്ങിക്കഴിഞ്ഞാൽ ഉചിതമായ തരത്തിലുള്ള അടിവസ്ത്രങ്ങൾ തെരഞ്ഞെടുത്ത് ധരിക്കാനും ശീലിപ്പിക്കണം.
ആർത്തവം ആരംഭിക്കുന്നതിന് മുമ്പായി കാണുന്ന മാറ്റങ്ങൾ
പെൺകുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കുേമ്പാൾ തന്നെ ഗർഭപാത്രം, അണ്ഡാശയങ്ങൾ, അണ്ഡവാഹിനിക്കുഴലുകൾഎന്നിവയൊക്കെ നേരിയ രൂപത്തിൽ ഉണ്ടായിരിക്കും. ഭാവിയിലേക്ക് വേണ്ട് അണ്ഡങ്ങളുടെ അങ്കുരങ്ങളും അണ്ഡാശയത്തിൽ നിക്ഷേപിച്ചിട്ടുണ്ടാകും. എന്നാൽ, കൗമാരപ്രായമെത്തുന്നതുവരെ ഇൗ അവസയവങ്ങൾക്ക് കാര്യമായ വളർച്ചയോ വികാസമോ ഉണ്ടാകുന്നില്ല. ഹോർമോണുകളുടെ ഇടപെടൽമൂലം കൗമാരപ്രായത്തിൽ പ്രത്യുൽപാദന വ്യവസ്ഥ സജ്ജമാകുന്നു. പ്രകടമായ ശരീരവളർച്ച, സ്തനവളർച്ച, ഗുഹ്യരോമ വളർച്ച എന്നിവയുടെ തുടർച്ചയായാണ് ആദ്യാർത്തവം പ്രത്യക്ഷപ്പെടുക. ഇതോടൊപ്പം ആന്തരാവയവങ്ങളിലും മാറ്റമുണ്ടാകുന്നുണ്ട്. ഗർഭാശയം വണ്ണംവെക്കുകയും അണ്ഡകോശങ്ങളിൽ അണ്ഡവളർച്ച ദ്രുതഗതിയിലാവുകയും ആർത്തവത്തിനിടയാക്കുകയും ചെയ്യും.
ആർത്തവം വളരെ നേരത്തേ എത്തിയാൽ
അഡ്രീനൽ ഗ്ലാൻഡിെൻറ തകരാറുകൾ, തലച്ചോറിലെ വിവിധ പ്രശ്നങ്ങൾ, അണ്ഡാശയ മുഴുകൾ ഇവയൊക്കെ ആർത്തവം വളരെ നേരത്തേ (അതായത് എട്ടു വയസ്സിന് മുേമ്പ) എത്താൻ ഇടയാക്കും. വിദഗ്ധ ചികിത്സ അനിവാര്യമാണ്.
ആർത്തവം താമസിച്ചാൽ...
അണ്ഡാശയ മുഴകൾ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറുകൾ ഇവ ആർത്തവം താമസിക്കാനിടയാക്കും. കുട്ടിക്ക് 15 വയസ്സായിട്ടും ആർത്തവമായിട്ടില്ലെങ്കിൽ ചികിത്സതേടണം.
ആർത്തവ രക്തത്തിെൻറ ഘടന
പൊഴിയുന്ന ഗർഭാശയ സ്തരകോശങ്ങളും, ശ്ലേഛ്മവും, ഗർഭപാത്രത്തിനുള്ളിലെ ലോമികകൾ പൊട്ടിയുള്ള രക്തവും ചേർന്ന മിശ്രിതമാണ് ആർത്തവസ്രാവം. സാധാരണ കറുപ്പ് കലർന്ന ചുമപ്പ് നിറമായിരിക്കും ശകലങ്ങളായിരിക്കും. ശകലങ്ങളായി പൊടിഞ്ഞ ഗർഭാശയ സ്തരകോശങ്ങളും മറ്റും അടങ്ങിയിരിക്കുന്നതാണ് ഇൗ നിറഭേദത്തിനു കാരണം. ആർത്തവരക്തത്തിെൻറ ഗന്ധം സാധാരണ രക്തത്തിേൻറതുപോലെ രൂക്ഷമല്ല.
ആദ്യാർത്തവത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒൗഷധങ്ങൾ
ആദ്യമായി ആർത്തവമുണ്ടാകുേമ്പാൾ പോഷകത്തിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും വിളർച്ചയെ തടയുന്നതിനുമൊക്കെയായി ഒൗഷധങ്ങളെ പ്രയോജനപ്പെടുത്താം. അവയൊക്കെ വീട്ടിൽതന്നെ എളുപ്പം തയാറാക്കാവുന്നതുമാണ്.
- ആദ്യ ആർത്തവമുണ്ടാകുേമ്പാൾ കരുപ്പട്ടി, കുരുമുളക് ഇവ ചേർത്ത് തിളച്ച വെള്ളം 2 ഗ്ലാസ് കൊടുക്കുക.
- അശോകപ്പൂവ്, അരിമാവ്, ശർക്കര, തേങ്ങാപ്പാൽ ഇവ കുറുക്കിക്കഴിക്കാം. അശോകപ്പൂവിന് പകരം തെങ്ങിൻപൂങ്ങുലയും ഉപയോഗിക്കാം.
- എള്ളെണ്ണ, അയമോദകം ഇവ അരിമാവ് ചേർത്ത് കുറുക്കി കഴിക്കാം.
- നെയ്യുണ്ണ, അരിമാവ്, ശർക്കര ഇവ ചേർത്ത് കുറുക്കി കഴിക്കുക.
ആർത്തവവും ശാരീരിക പ്രശ്നങ്ങളും
ആർത്തവം തികച്ചും സാധാരണമായ ഒരു പ്രക്രിയ ആണെങ്കിലും ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങൾ ചിലരിൽ ആർത്തവം അനുബന്ധിച്ച് ഉണ്ടാകാറുണ്ട്.
1. ആർത്തവപൂർവ അസ്വസ്ഥതകൾ
ആർത്തവം തുടങ്ങാൻ 7-10 ദിവസം ബാക്കിയുള്ളപ്പോൾ തന്നെ ചില പെൺകുട്ടികളിൽ അസ്വസ്ഥതകൾ പ്രകടമാകാറുണ്ട്. അലസത, പെെട്ടന്ന് ദേഷ്യവും സങ്കടവും വരിക, സ്തനത്തിൽ തടിപ്പ്, കല്ലിപ്പ്, വേദന ഇവ ഉണ്ടാവുക, കാലിലും മുഖത്തും നീര്, വയറ് വേദന തുടങ്ങിയവയിൽ ഏതെങ്കിലുമൊക്കെ പലരിലും കാണാറുണ്ട്. ലഘുചികിത്സകൾ കൊണ്ട് ഇവയൊക്കെ പരിഹരിക്കാവുന്നതേയുള്ളൂ.
2.അമിത രക്തസ്രാവം
ഒാരോ ആർത്തവത്തിലും സാധാരണയായി ഏകദേശം 50^80 ml വരെ രക്തനഷ്ടം ഉണ്ടാകാറുണ്ട്. രക്ത്സ്രാവം 7 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുക, ആർത്തവരക്തത്തോടൊപ്പം രക്തക്കട്ടകൾ പോവുക, വിളർച്ച, തലകറക്കം എന്നിവ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളൊെക്ക അമിത രക്തസ്രാവത്തെ സൂചിപ്പിക്കുന്നു. ഹോർമോണിെൻറ ഏറ്റക്കുറച്ചിലുകൾ ആണ് ഇൗ പ്രായത്തിലുള്ള പെൺകുട്ടികളിൽ അമിത രക്തസ്രാവത്തിനിടയാക്കുന്നത്. ചികിത്സയിലൂടെ പരിഹരിക്കാനാവും.
3. ആർത്തവ രക്തം കുറഞ്ഞാൽ
ആദ്യ ആർത്തവത്തിനുശേഷം ചിലരിൽ 3-4 മാസത്തിന് ശേഷമേ അടുത്ത ആർത്തവം വരാറുള്ളൂ. അത് സാധാരണമാണ്. എന്നാൽ ആർത്തവരക്തം തീരെ കുറഞ്ഞ അളവിൽ കാണുന്നതോടൊപ്പം അമിതവണ്ണം, മുഖത്തും മറ്റും അമിത രോമവളർച്ച, കഴുത്തിലും കക്ഷത്തിലും ഉള്ള നിറവ്യത്യാസം എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടണം. ഇതുകൂടാതെ കുട്ടികളിലെ പോഷകക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും ആർത്തവരക്തത്തിെൻറ അളവ് കുറക്കും.
ആർത്തവവും മുഖക്കുരുവും
ആദ്യ ആർത്തവം ഉണ്ടാകുന്ന ഘട്ടത്തിൽ േഹാർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും എണ്ണ സ്രവിപ്പിക്കുന്ന ഗ്രന്ഥികളുടെ അമിതോൽപാദനവും മുഖക്കുരുവിനിടയാക്കും. മുഖം ഇടക്കിടെ ശുദ്ധജലം ഉപയോഗിച്ച് കഴുകുന്നതും അളവ് കൂട്ടി പച്ചക്കറികൾ ഉപയോഗിക്കുന്നതും മുഖക്കുരുവിനെ കുറക്കും. ഒപ്പം കൊഴുപ്പ് കലർന്ന ഭക്ഷണം കുറക്കുകയും വേണം. കൂടാതെ ഏലാദിചൂർണം മോരിൽ ചാലിച്ച് പുരട്ടുക, വെള്ളരിക്കാനീരിൽ രക്തചന്ദനം ചാലിച്ച് പുരട്ടുക, തേങ്ങാവെള്ളം ഉപയോഗിച്ച് മുഖം കഴുകുക എന്നിവയും മുഖക്കുരുവിനെ കുറക്കും.
ആർത്തവ വേദന
ആർത്തവവുമായി ബന്ധപ്പെട്ട വേദന പൊതുവേ കൗമാരക്കാരിൽ കൂടുതലായി കാണാറുണ്ട്. ചിലരിൽ ആർത്തവത്തിന് 2-3 ദിവസം മുേമ്പ വേദന തുടങ്ങാറുണ്ട്. ആർത്തവത്തിെൻറ ആദ്യദിവസങ്ങളിലുണ്ടാകുന്ന വേദന കുറഞ്ഞ് കുറഞ്ഞ് 12 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. ഫലപ്രദമായ ഒൗഷധങ്ങളിലൂടെ ആർത്തവവേദന പൂർണമായും കുറക്കാൻ കഴിയും. ആർത്തവം വരുന്നതിന് മുമ്പ് മുരിങ്ങത്തൊലി കഷായം വെച്ച് കഴിക്കുന്നതും എള്ള് കഷായം വെച്ച് ശർക്കര ചേർത്ത് കഴിക്കുന്നതും വേദനയെ കുറക്കും. മുതിര ചതച്ച് തിളച്ച വെള്ളത്തിൽ ഇട്ടുവെച്ചശേഷം പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുന്നതും നല്ല ഫലം തരും.
ആർത്തവകാലത്തെ ആഹാരം
ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ നല്ല ഭക്ഷണത്തിനാകും. കൊഴുപ്പ് കുറഞ്ഞ പാൽ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഗോതമ്പ്, റാഗി ഇവ മാറിമാറി ഭക്ഷണത്തിൽ പെൺകുട്ടികൾ ഉൾപ്പെടുേത്തണ്ടതാണ്. മുരിങ്ങക്ക, മുരിങ്ങയില, ചീര, കാരറ്റ്, ബീറ്റ്റൂട്ട് ഇവ പ്രേത്യകിച്ചും ഭക്ഷണത്തിൽ പെടുത്തണം. വളർച്ച തടയുന്നതോടൊപ്പം പിൽക്കാലത്ത് അസ്ഥിക്ഷയം, നടുവേദന എന്നിവയെ തടയുന്നതിനും ആർത്തവകാലത്ത് ലഭിക്കുന്ന പോഷകങ്ങൾ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്. സ്കൂളിൽ പോകുന്ന തിരക്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ആർത്തവകാല പ്രശ്നങ്ങൾ കൂടുതലായിരിക്കും. അതിനാൽ ഇത്തരം പ്രവണതകൾ ഒഴിവാക്കുക. അതുപോലെ ആർത്തവകാലങ്ങളിൽ ഉപ്പ്, പഞ്ചസാര, ചായ, കാപ്പി, കോള ഇവ പരമാവധി കുറക്കുക.
വ്യായാമം കൗമാരത്തിൽ
ലഘുവായ വ്യായാമങ്ങൾ നിത്യവും ശീലിക്കുന്ന പെൺകുട്ടികളിൽ പൊതുവെ ആർത്തവ സംബന്ധമായ പ്രശ്നങ്ങളും കുറവായിരിക്കും. ദിവസവും 15-20 മിനിട്ടുകൾ ഇതിനായി മാറ്റിവെച്ചാൽ മതിയാകും. നടത്തം, യോഗാസനങ്ങൾ, ഇവയൊക്കെ ശീലമാക്കാവുന്നതേയുള്ളൂ. മണ്ഡൂകാസനം, ഭൂനമാസനം, ഭുജംഗാസനം ഇവയൊക്കെ പെൺകുട്ടികളിൽ നല്ല ഫലത്തെ ചെയ്യാറുണ്ട്. ആർത്തവ കാലത്ത് വ്യായാമം ഒഴിവാക്കുകയും വേണം.
ആർത്തവകാല ശുചിത്വം
എല്ലാ ദിവസവുമെന്നപോലെ ആർത്തവ ദിനങ്ങളിലും ഗുഹ്യഭാഗങ്ങൾ വ്യത്തിയായി പരിപാലിക്കേണ്ടതുണ്ട് സോപ്പ് ഉപയോഗിക്കാതെ ശുദ്ധജലം ഉപയോഗിച്ച് വൃത്തിയായി പരിപാലിക്കേണ്ടതുണ്ട്. സോപ്പ് ഉപയോഗിക്കാതെ ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്. ഒരു പാഡ് മൂന്നു മണിക്കൂറിൽകൂടുതൽ ഉപയോഗിക്കരുത്. യോനീഭാഗത്തുണ്ടകുന്ന ദുർഗന്ധം നിസ്സാരമാക്കരുത്. ഏതെങ്കിലും തരത്തിലുള്ള അണുബാധയാകാം അതിന് പിന്നിൽ. അതുപോലെ പാഡുകൾ ഉപയോഗിക്കുന്നതിലും നിർമാർജനംചെയ്യുന്നതിലും ശ്രദ്ധ ഉണ്ടായിരിക്കണം. ആർത്തവ ദിനങ്ങൾക്ക് മുമ്പ് തന്നെ ആവശ്യമുള്ള പാഡുകൾ കരുതിവെക്കാനും കുട്ടിയെ പരിശീലിപ്പിക്കണം. ഉപയോഗിച്ച പാഡുകൾ അലക്ഷ്യമായി ഇടാതെ പ്ലാസ്റ്റിക് പുറം ചട്ട നീക്കം ചെയ്ത ശേഷം കത്തിക്കുകയോ,പൊതിഞ്ഞ് ബിന്നുകളിൽ നിക്ഷേപിക്കുകയോ ചെയ്യാം. പഞ്ഞിയും നേർത്ത കോട്ടൺ തുണിയും ഉപയോഗിച്ച് മിതമായ നിരക്കിൽ വീട്ടിൽ തന്നെ പാഡുകൾ നിർമിക്കാനുമാവും. പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത്തരം പാടുകളാണ് നല്ലത്.
അമ്മ അറിയാൻ....
ആൺകുട്ടികളിലും പെൺകുട്ടികളിലും 11-15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇന്ന് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്. ലൈംഗിക ചൂഷണക്കേസുകിൽ 78 ശതമാനത്തിലധികം ഇരകൾ പെൺകുട്ടികളാണ്.
1-3 വയസ്സ് ഉള്ള പെൺകുഞ്ഞുങ്ങൾ പോലും ഉപദ്രവിക്കപ്പെടുന്നതിനാൽ ഏത് പ്രായത്തിലും അമ്മയുടെ സജീവ ശ്രദ്ധ അവരർഹിക്കുന്നു. കുട്ടിയുടെ ഏത് പ്രായത്തിലുംഅവൾക്ക് മാനസികമോ ശാരീരികമോ ആയി പീഡനം ഏൽക്കാൻ സാധ്യതയുള്ള എല്ലാ പഴുതുകളും അടക്കാൻ അമ്മ ശ്രദ്ധിമതിയാകൂ.
- കുട്ടിയുടെ ദൗർബല്യങ്ങളും കഴിവ്കേടുകളും മനസ്സിലാക്കി അത് തിരുത്തുക
- കുഞ്ഞുന്നാളിൽ മുതൽ ശരിയായി വസ്ത്രം ധരിപ്പിച്ച് ശീലിപ്പിക്കുകയും അതിെൻറ പ്രാധന്യത്തെപ്പറ്റി ശരിയായ ഭാഷയിൽ പറഞ്ഞ് കൊടുക്കുകയും വേണം.
- കുട്ടി ഒറ്റക്ക് ഇടപഴകുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക. അതുപോലെ നിത്യവും യാത്ര ചെയ്യുന്ന സ്കൂൾ ബസ്സ്/വാൻ ഡ്രൈവർമാരെപ്പറ്റി വ്യക്തമായ ധാരണയും വീട്ടുകാർക്കുണ്ടായിരിക്കണം. ഇടക്കിടെ അച്ഛനമ്മമാർ സ്കൂളിൽ പോവുകയും കുട്ടിയെ വിലയിരുത്തുകയും വേണം.
- വീട്ടിലെ കമ്പ്യൂട്ടർ പൊതുമുറിയിൽ വെക്കാൻ ശ്രദ്ധിക്കുകയും കുട്ടി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ചാറ്റ് റൂം കെണിയിൽ വീഴുന്നവരിൽ അധികവും കൗമാരക്കാരാണെന്നറിയുക. ലൈംഗിക ചൂക്ഷകരുടെയും പീഡകരുടെയും പ്രധാന താവളവും ചാറ്റ് റൂം തന്നെ.
- സ്വന്തം ശരീരത്തെയും മനസ്സിനെയും ചൂഷണം ചെയ്യാൻ പറ്റില്ല എന്നൊരു നിലപാടെടുക്കാൻ കുട്ടിയെ പ്രാപ്തമാക്കുക. അച്ഛൻ, അമ്മാവൻ, മുത്തച്ഛൻ തുടങ്ങിയ അടുത്ത ബന്ധുക്കളടക്കംകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽസ്പർശിക്കാനോ ഉപദ്രവിക്കാനോ അനുവദിക്കരുതെന്നും കുട്ടിയെ സൗകര്യപൂർവം പറഞ്ഞ് മനസ്സിലാക്കണം. കുട്ടി ഒട്ടുംതന്നെ ഭയപ്പെടാതെ തന്നെ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വളരെ ധന്യതയോടുകൂടി സ്വാഗതം ചെയ്യേണ്ട ഒരു കാലഘട്ടമാണ് ആർത്തവാഗമനം. ഒപ്പം അറിവുകൾ തേടി പഠന മികവ് കാേട്ടണ്ട സമയവും. കൗമാരത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ സ്വാഭാവികമായും ആഹ്ലാദപൂർണവുമായി ഉൾക്കൊള്ളുക. വിജയം സുനിശ്ചിതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.