പകർച്ചപ്പനിയെ ഭയക്കേണ്ട
text_fieldsമഴക്കാലം തുടങ്ങിയതോടെ പനി വ്യാപകമായി. ആശുപത്രി വാർഡുകൾ പനി ബാധിതർ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. പനിെയ നേരിടാൻ സംസ്ഥാന തല ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാറും ഒരുങ്ങിയിരിക്കുകയാണ്. എല്ലാ പനിയേയും ഭയക്കേണ്ടതില്ല. ശുചിത്വം സൂക്ഷിച്ചാൽ പനിയെ ഒരു പരിധി വരെ തടയാം. കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കൊതുകു കടി ഏൽക്കാതെ ശ്രദ്ധിക്കുകയാണ് പ്രധാനം. പനി ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
പനി ബാധിച്ച് ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കാണും. ചുമ, തുമ്മൽ തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. നാല് ^അഞ്ചു ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറെ കാണണം.
ലക്ഷണങ്ങൾ
ജലേദാഷത്തിനും പനിക്കും സമാനമായ ലക്ഷണങ്ങളാണുള്ളത്.
- ഉയർന്ന ശരീരതാപം
- തണുത്ത് വിറക്കുകയും വിയർക്കുകയും ചെയ്യുക
- തലവേദന
- മൂക്കൊലിപ്പ്
- ചുമ
- തൊണ്ടവേദന
- സന്ധികളും കൈകാലുകളും വേദന
- ക്ഷീണം, തളർച്ച
ചലപ്പോൾ ഒാക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയും ഉണ്ടാകാം. കുട്ടികളിലാണ് ഇവക്ക് സാധ്യത കൂടുതൽ. പനിമാറിയാലും ക്ഷീണവും ഉന്മേഷക്കുറവും ആഴ്ചകളോളം നിലനിൽക്കാം.
ഭൂരിപക്ഷം കേസുകളിലും പനി മാരകമല്ല. എന്നാൽ ചിലരിൽ ഇത് ഗുരുതരാവസ്ഥയുണ്ടാക്കും. ചെറിയ കുഞ്ഞുങ്ങളിലും മാരക രോഗികളിലുമാണ് പനി ഗുരുതരമാകുന്നത്.
65 വയസിനു മുകളിലുള്ള വൃദ്ധർ, നവജാത ശിശുക്കൾ, കൊച്ചു കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗികൾ, ആസ്ത്മ, ബ്രോൈങ്കറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവർ, വൃക്കരോഗികൾ, പ്രമേഹ രോഗികൾ, സ്റ്റീറോയ്ഡ്സ് കഴിക്കുന്നവർ, കാൻസർ ചികിത്സ തേടുന്നവർ, പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തുന്ന രോഗങ്ങളുള്ളവർ എന്നിവർക്ക് ഗുരുതരമായ പനി വരാൻ സാധ്യതയുണ്ട്.
ചികിത്സ
ചികിത്സ ഡോക്ടറുടെ നിർസദശ പ്രകാരം മാത്രം സ്വീകരിക്കുക. പനിക്ക് ആൻറി െവെറൽ മരുന്നുകളും തലേവദന, ശരീര വേദന എന്നിവക്ക് വേദന സംഹാരിയും കഴിക്കാം. പാരസെറ്റമോൾ പോലുള്ള വേദന സംഹാരികൾ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് നൽകരുത്. പനിബാധ തടയാൻ വർഷാവർഷം വാക്സിനെടുക്കാം
പനി ബാധിച്ചവർ ചെയ്യേണ്ട കാര്യങ്ങൾ:
- വീട്ടിൽ വിശ്രമിക്കുക
- മറ്റുളളവരുമായി സംമ്പർക്കം പുലർത്താതിരിക്കുക
- ധാരാളം വെള്ളം കുടിക്കുക
- മദ്യം ഒഴിവാക്കുക
- പുകവലിക്കരുത്
- ആവശ്യത്തിന് പോഷണങ്ങളുള്ള ഭക്ഷണം കഴിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.