കീമോതെറപ്പിക്കുപകരം കാൻസറിന് നൂതന ചികിത്സയിൽ എൻ.എസ് വിജയം
text_fieldsകൊല്ലം: കീമോതെറാപ്പിക്കു പകരമായി നൂതന ശസ്ത്രക്രിയ രീതിയിലൂടെ നഷ്ടമായി തുടങ്ങിയ ജീവിതത്തെ തിരികെപ്പിടിച്ച സന്തോഷത്തോടെ കരുനാഗപ്പള്ളി സ്വദേശിനി. എൻ.എസ് സഹകരണ ആശുപത്രിയിലാണ് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പുതിയ ചികിത്സ രീതികളുടെ ഭാഗമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
നിരന്തരം അസഹനീയമായ വയറുവേദന നേരിട്ട രോഗിക്ക് ക്രമേണ ശരീരഭാരം കുറയുകയും ഭക്ഷണം കഴിക്കാനാകാതെയുമായി. പരിശോധനയിൽ ആമാശയം, കുടൽ, അപ്പൻഡിക്സ്, അണ്ഡാശയം എന്നീ അവയവങ്ങളിൽ തുടങ്ങി വയറിന്‍റെ ഭിത്തിയിലുള്ള പെരിട്ടോണിയത്തിലേക്ക് വ്യാപിച്ച് വയറ്റിനകത്ത് ജെല്ലിപോലെ പടരുന്ന കാൻസറാണെന്ന് കണ്ടെത്തി.
നൂതനവും സങ്കീർണവുമായ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കാൻസർ ബാധിച്ച പെരിട്ടോണിയം അടക്കമുള്ള അവയവങ്ങളും കോശങ്ങളും നീക്കം ചെയ്തു. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജയ്ശശിധറിന്‍റെ നേതൃത്വത്തിലായിരുന്നു സർജറി. അനസ്തേഷ്യോളജിസ്റ്റ് ഡോ. സജീവ്കുമാർ, ഡോ. ആർ. അഞ്ജന, സ്റ്റാഫ് നഴ്സുമാരായ എസ്. സൗമ്യ, രേഷ്മ, ജെയിൻ എന്നിവരും ടീമിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.