അസ്ഥിക്ഷയം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഎല്ലുകളുടെ ബലം കുറഞ്ഞ് പെെട്ടന്ന് െപാട്ടിപ്പോകുന്ന അവസ്ഥയാണ് അസ്ഥിക്ഷയം. ഇടക്കിെട എെല്ലാടിയാൻ തുടങ്ങുേമ്പാൾ മാത്രമേ നാം രോഗം തിരിച്ചറിയൂ. രോഗം മുലം ദിനചര്യകൾ നിറവേറ്റാൻ പോലും മറ്റുള്ളവെര ആശ്രയിേക്കണ്ടി വരുന്നു. 10 മില്യൺ അമേരിക്കക്കാർക്ക് അസ്ഥിക്ഷയം ഉണ്ടെന്നും 18 മില്യൺ പേർ രോഗ ഭീഷണയിലാണെന്നും അമേരിക്കൻ അസോസിയേഷൻ ഒാഫ് ഒാർത്തോപീഡിക് സർജൻസിെൻറ കണക്കുകൾ പറയുന്നു.
കാരണങ്ങൾ
- പ്രായം വർധിക്കുന്നതിനനുസരിച്ച് അസ്ഥിക്ഷയത്തിന് സാധ്യത കൂടുന്നു.
- പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് രോഗ സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ആർത്തവ വിരാമം വന്നവർക്ക്. ഇൗസ്ട്രജൻ എന്ന ഹോർമോൺ കുറയുന്നത് എല്ലുകളെ ദുർബലമാക്കും.
- പാരമ്പര്യമായും അസ്ഥിക്ഷയം ഉണ്ടാകാം.
- ഉയരം കുറഞ്ഞ-മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക് അസ്ഥിക്ഷയത്തിന് സാധ്യത കൂടുതലാണ്.
- സ്റ്റീേറായിഡ് പോലുള്ള മരുന്നുകളുടെ ഉപയോഗവും ചില തൈറോയ്ഡ് പ്രശ്നങ്ങളും അസ്ഥിക്ഷയത്തിലേക്ക് നയിക്കും
- വൈറ്റമിൻ ഡിയുടെയും കാത്സ്യത്തിെൻറയും അളവ് കുറയുന്നത് എല്ലുകളുടെ ബലക്ഷയത്തിനിടയാക്കും.
- വ്യായാമമില്ലായ്മ, ദീർഘകാലമുള്ള ബെഡ് റെസ്റ്റ്, പുകയില, ആൽക്കഹോൾ ഉപയോഗം എന്നിവയും എല്ലുകളുെട ബലക്ഷയത്തിനിടയാക്കും.
ഗുരുതരാവസ്ഥ
ഇൗ രോഗമുള്ളവർക്ക് ഒന്നു നടക്കാനോ മറ്റു പ്രവർത്തികൾ ചെയ്യാനോ കഴിയാതെ വരുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിനും ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗങ്ങൾക്കടിമയാകുന്നതിനും കാരണമാകും.നടക്കാനോ മറ്റുകാര്യങ്ങൾ ചെയ്യാനോ ശ്രമിക്കുേമ്പാൾ എല്ലൊടിയുമോ എന്ന ഭയം നിങ്ങെള വിഷാദ രോഗിയാക്കും. ബലക്ഷയം മൂലം എല്ലുകൾക്കുണ്ടാകുന്ന ഒടിവുകൾ വേദനാജനകമാണ്. നെട്ടല്ലിനുണ്ടാകുന്ന ഒടിവ് രോഗികളുെട നീളം കുറക്കുകയും ശരീരം കുനിഞ്ഞ അവസ്ഥയിലാക്കുകയും ചെയ്യുന്നു. നിരന്തരമായ കഴുത്തുവേദനക്കും പുറവേദനക്കും ഇത് ഇടയാക്കും.
ചികിത്സ
അസ്ഥിക്ഷയം പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല. അതിനാൽ അസുഖം മൂർച്ഛിക്കാതിരിക്കാനും ലക്ഷണങ്ങളെ നിയന്ത്രിക്കാനുമാണ് ചികിത്സ കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലുകൾ ബലമുള്ളതും ആരോഗ്യമുള്ളതുമാകാൻ ആവശ്യത്തിന് കാത്സ്യം ലഭിക്കണം. ചെറുപ്പകാലത്ത് ആവശ്യത്തിന് കാത്സ്യം ലഭിച്ചിട്ടില്ലെങ്കിൽ പ്രായമാകുേമ്പാൾ അസ്ഥിക്ഷയമുണ്ടാകാൻ സാധ്യത കൂടുതലാണ്. വൈറ്റമിൻ ഡി ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
മിതമായ വ്യായാമം ശരീരത്തെ ആരോഗ്യകരമായി നിലനിർത്തും. വീഴ്ചകൾ എല്ലൊടിയുന്നതിനും മറ്റും കാരണമാകുന്നതിനാൽ യോഗ പോലുള്ള വ്യായാമ മുറകൾ പരിശീലിക്കുന്നത് വീഴ്ച തടയാൻ സഹായിക്കും. ഡോക്ടർമാരുെട നിർദേശ പ്രകാരം മരുന്നുകൾ കഴിച്ചും എല്ലുകളുെട ബലക്ഷയത്തിെൻറ വേഗത കുറക്കാം. ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഇൗസ്ട്രജൻ തെറാപ്പി വഴിയും അസ്ഥിക്ഷയം തടയാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.