പാരസെറ്റമോൾ എന്ന ഒറ്റമൂലി വേണ്ട
text_fieldsതലവേദന, നടുവേദന, പനി, ജലദോഷം... എല്ലാത്തിനും നമുക്ക് ഒറ്റമൂലിയുണ്ട്, പാരസെറ്റമോൾ. എന്നാൽ പാരസെറ്റമോൾ ഇതിനൊക്കെ ഫലപ്രദമാണോ?
നാഡികളിലുണ്ടാകുന്ന വേദന, മുട്ടുവേദന തുങ്ങിയവക്കൊക്കെ സാധാരണയായി നൽകുന്ന മരുന്നാണ് പാരസെറ്റമോൾ. ഒരു വർഷം പാരസെറ്റമോൾ കഴിക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ നൽകുന്നത് ഏകദേശം 22.9ദശലക്ഷം കുറിപ്പടികളാണ്. എന്നാൽ പാരസെറ്റമോൾ ഫലപ്രദമാണോ എന്നതിനെ കുറിച്ചുള്ള പഠനം ഞെട്ടിക്കുന്നതാണ്. വളരെ കുറഞ്ഞ വേദനകൾക്ക് മാത്രേമ പാരസെറ്റമോൾ ഫലപ്രദമാകൂവെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘമായ കൊക്രേയ്ൻ പറയുന്നു
.
ശക്തമായ നടുവേദനക്ക് പാരസെറ്റമോൾ ഫലപ്രദമല്ല. അസ്ഥിക്ഷയം മൂലമുണ്ടാകുന്ന വേദനകളിലൊന്നും പാരസെറ്റമോൾ മാറ്റം വരുത്തുന്നില്ല. ജലദോഷം വന്നാൽ മൂക്കൊലിപ്പ് കുറക്കാൻ പാരസെറ്റമോളിനാകും. എന്നാൽ തുമ്മൽ, ചുമ , തൊണ്ടവേദന, മറ്റ് അസ്വസ്ഥതകൾ എന്നിവയിൽ നിന്നൊന്നും മോചനം നൽകുന്നില്ല. മൈഗ്രേയിെൻറ വേദനയിൽ ചെറിയ മാറ്റം വരുത്താൻ ഇതിനു സാധിക്കുമെങ്കിലും വേദന പൂർണമായും ശമിപ്പിക്കാൻ കഴിയില്ല. മറ്റ് വേദന സംഹാരികളുടെ അത്ര ഗുണകരവുമെല്ലന്നാണ് പഠനം വ്യക്തമാക്കുന്നത്.
വിവേക ദന്തങ്ങൾ (വിസ്ഡം ടീത്ത്) വരുേമ്പാഴുണ്ടാകുന്ന വേദന കുറക്കാൻ പാരസെറ്റമോൾ നല്ലതാണ്. പാരസെറ്റേമാളിെൻറ സ്ഥിരമായ ഉപയോഗം ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്നു. അൾസർ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
പാരസെറ്റമോളിെൻറ സ്ഥിരമായ ഉപയോഗം ചിലരിൽ കരൾ രോഗം ഉണ്ടാക്കുന്നു. നമ്മൾ നിയന്ത്രിക്കേണ്ട വേദന സംഹാരികളിലൊന്നാണ് പാരസെറ്റമോൾ എന്നാണ് ഗേവഷകർ പറയുന്നത്. മദ്യപാനികൾ പാരസെറ്റമോൾ കഴിക്കുന്നത് കരളിനെ പെെട്ടന്നു തന്നെ നശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.