വളർത്തു പൂച്ചകൾ കോവിഡ് വാഹകരാകുമെന്ന് മുന്നറിയിപ്പ്
text_fieldsലണ്ടൻ: വളർത്തു പൂച്ചകൾ കോവിഡ് രോഗവാഹകരാകാൻ സാധ്യതയുണ്ടെന്ന് വെറ്ററിനറി ശാസ്ത്രഞ്ജർ. പൂച്ചകളുടെ രോമങ്ങളിൽ വൈറസിന് നിൽക്കാൻ സാധിക്കുമെന്നും ഇവയെ സ്പർശിക്കുന്നതിലൂടെ ഇത് കൈമാറ്റം ചെയ്യപ്പെടുമെന്നും ബ്രിട്ടീഷ് വെറ്ററിനറി അസോസിയേഷൻ (ബി.വി.എ) പ്രസിഡൻറ് ഡാനിയല്ല ഡോസ് സാേൻറാസ് പറഞ്ഞു. ടേബിൾ, ഡോർനോബ് പോലുള്ള പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ പൂച്ചകൾ അത് സ്വീകരിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.
വളർത്തു മൃഗങ്ങൾ ഉടമകൾക്ക് രോഗം പകർന്നു നൽകിയതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, മനുഷ്യനിൽ നിന്ന് വളർത്തു മൃഗങ്ങൾക്ക് രോഗം പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം വളർത്തുപൂച്ചകളിൽ രോഗം ബാധിച്ചതായി ക്ലിനിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഈ സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരും രോഗലക്ഷണങ്ങൾ ഉള്ളവരും വീട്ടിൽ സ്വയം സമ്പർക്ക വിലക്കിൽ കഴിയുേമ്പാൾ വളർത്തു പൂച്ചകളെ പുറത്തു വിടാതെ വീട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
മുൻകരുതൽ എന്ന നിലയിൽ ഉടമകൾ കൈകൾ അണുവിമുക്തമാക്കുന്നത് ശീലമാക്കണമെന്നും ബി.വി.എ. വ്യക്തമാക്കി. അതേസമയം, വളർത്തു മൃഗങ്ങളിൽ രോഗം ബാധിച്ചതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് അമേരിക്കൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷൻ (എ.വി.എം.എ). വൈറസിനെ കുറിച്ച് കൂടുതലായി അറിയുന്നത് വരെ കോവിഡ് ബാധിതർ വളർത്തു മൃഗങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.