കോവിഡ്: പ്ലാസ്മ തെറപ്പി വിലക്കി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കോവിഡ് രോഗികളെ പ്ലാസ്മ തെറപ്പി ചികിത്സക്ക് വിധേയമാക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠന റ ിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെയും ശാസ്ത്രീയമായി തെളിയിക്കുന്നതുവരെയും പ്ലാസ്മ തെറപ്പി ഗവേഷണത്തിനോ പരീക്ഷണാടിസ്ഥാനത്തിലോ മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാല യം വ്യക്തമാക്കി.
പ്ലാസ്മ തെറപ്പി ശരിയായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അ ല്ലാതെയാണ് ചെയ്യുന്നതെങ്കില്‍ ചികിത്സക്കിടെ പാളിച്ചകള്‍ ഉണ്ടായാലും ചികിത്സയില്‍ ക ഴിയുന്ന ആളുടെ ജീവനുതന്നെ ഭീഷണിയാകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്കി.
പ്ലാസ്മ തെറപ്പി ഇപ്പോള്‍ പരീക്ഷണ രീതി മാത്രമാണെന്നും ഇതിെൻറ ദേശീയ തലത്തിലുള്ള സാധ്യതകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയൻറ് സെക്രട്ടറി ലവ് അഗര്‍വാള്‍ ചൊവ്വാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈദ്യശാസ്ത്രപരമായ പരീക്ഷണങ്ങളാലോ ഗവേഷണങ്ങളാലോ പ്ലാസ്മ തെറപ്പിക്ക് ഒരു തരത്തിലുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. പ്ലാസ്മ തെറപ്പിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അേദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ വിജയമാണെന്നും കൂടുതല്‍ ആളുകളില്‍ പ്രയോഗിക്കാന്‍ കേന്ദ്ര അനുമതി വേണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. കേന്ദ്രത്തിെൻറ അനുമതി ഉണ്ടെങ്കില്‍ കൂടുതല്‍ പേരില്‍ പ്ലാസ്മ തെറപ്പി നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി പ്ലാസ്മ തെറപ്പിയെ തുടർന്ന് രോഗമുക്തനായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസമാണ്.
കോവിഡ് രോഗമുക്തരായവരുടെ രക്തത്തില്‍നിന്നും ശേഖരിക്കുന്ന ആൻറിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോണ്‍വാലസെൻറ് പ്ലാസ്മ തെറപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ടാഴ്ചക്ക് അവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആൻറിബോഡി കോവിഡ് രോഗിയില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്.
ഒരാള്‍ക്ക് 400 മില്ലി വരെ പ്ലാസ്മ നല്കാന് കഴിയുകയും ഇതില്‍നിന്ന് രണ്ടു രോഗികളെ ചികിത്സിക്കാനാകുമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.