ചൈനയിൽ നിന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറക്കും; മരുന്ന് വില ഉയരും
text_fieldsന്യൂഡൽഹി: ചൈനയിൽ നിന്നുള്ള മരുന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദ പ്രിൻറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനീസ് അസംസ്കൃത വസ്തുക്കളുപയോഗിച്ച് നിർമ്മിക്കുന്ന മരുന്നുകളുടെ വില ഉയരും.
ജനുവരി മുതൽ തന്നെ ചൈനയിൽ നിന്നുള്ള മരുന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന് ചൈനയിൽ ഉടലെടുത്ത സാഹചര്യമാണ് ഇറക്കുമതി കുറച്ചത്. ഇതിന് പുറമേയാണ് ലഡാക്ക് സംഘർഷത്തെ തുടർന്നുള്ള പുതിയ പ്രശ്നങ്ങളും ഉടലെടുത്തത്. ഇതേ തുടർന്ന് ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളുള്ളപ്പോൾ മരുന്ന് വില വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയായ ഡി.പി.സി.ഒ ദേശീയ മരുന്ന് വിലനിർണ്ണ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. അതോറിറ്റി ചെയർമാൻ ശുഭ്ര സിങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആൻറിബയോട്ടിക് മരുന്നുകളുടേത് ഉൾപ്പടെ വിലയിൽ വർധനയുണ്ടാവുമെന്ന സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്. പാരസെറ്റമോളിെൻറ വില 60 മുതൽ 190 ശതമാനം വരെ ഉയരും. ആൻറിബയോട്ടിക്സിെൻറ നിർമാണത്തിന് ഉപേയാഗിക്കുന്ന രാസവസ്തുവായ 6എ.പി.എക്ക് മുമ്പ് കിലോ ഗ്രാമിന് 400 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 1,875 ആയി ഉയർന്നിട്ടുണ്ട്. ഇത് പോലെ പെനിസിലിൻ ജിയുടെ വില 487ൽ നിന്ന് 750 ആയി വർധിച്ചു. ചൈനീസ് ഇറക്കുമതിയിൽ കടുത്ത നിയന്ത്രണം കൊണ്ടു വരുന്നതോടെ വില വീണ്ടും ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.