കോവിഡ് കിടക്കയിൽ സ്വകാര്യ ആശുപത്രി ജീവനക്കാർ
text_fieldsകോവിഡിെൻറയും ലോക്ഡൗണിെൻറയും ആഘാതത്തിൽ പ്രതിസന്ധിയിലായി സ്വകാര്യ ആശുപത്രി ജീ വനക്കാർ. ആശുപത്രികളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ലോക്ഡൗൺ രണ്ടാംഘട്ടത്തിലേക്ക് കടന ്നിരിക്കെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വലിയ തോതിൽ ഇടിഞ്ഞു. വരു മാനവും അതിനനുസരിച്ച് കുറഞ്ഞു. അതേസമയം, മാർച്ചിലെ ശമ്പളം ലഭിച്ചതായി ജീവനക്കാരും ഉടമകളും അംഗീകരിക്കുന് നുണ്ട്. അവശ്യവിഭാഗങ്ങൾ മാത്രം നിലനിർത്തി മറ്റുള്ളവ താൽക്കാലികമായി അടച്ചിടാനാണ ് പല ആശുപത്രികളുടെയും തീരുമാനം. ഇതു വഴി പതിനായിരക്കണക്കിന് ജീവനക്കാർ തെരുവിലാകുന്ന അവസ്ഥയാണ് . നിലവിൽ തന്നെ പകുതിയിൽ താഴെ ജീവനക്കാർക്കേ ജോലിയുള്ളൂ. താൽക്കാലികക്കാർക്ക് ജോലി നഷ ്ടപ്പെടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആശുപത്രികളിൽ 60 ശതമാനവു ം സ്വകാര്യമേഖലയിലാണ്. ചെറുതും വലുതുമായി 1100ഒാളം ആശുപത്രികളാണ് സ്വകാര്യമേഖലയിൽ. നഴ്സുമാർ മാത്രം 80,000ത്തോളം. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും സ്വീപ്പർ, ക്ലീനർമാർ ഉൾപ്പെടെ ഒരു ലക്ഷത്തിനു പുറത്ത് വരും മറ്റു ജീവനക്കാർ.
ഒ.പികൾ കാലി, നഴ്സുമാർക്ക് പ്രത്യേക ഷിഫ്റ്റ്
ഒ.പികളും െഎ.പികളും കാലിയായതോടെ മിക്ക ആശുപത്രികളും നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിൽ പുനഃക്രമീകരണം വരുത്തി. ജോലി ഭാരവും കൂടി. നഴ്സുമാരുടെ ആറു മണിക്കൂർ ഡ്യൂട്ടി പല ആശുപത്രികളും 12 മണിക്കൂറാക്കി പുനഃക്രമീകരിച്ചു. അങ്ങനെ ജോലിയെടുക്കുന്ന ഒരാൾക്ക് 12 മണിക്കൂർ കഴിഞ്ഞാൽ അടുത്ത ദിവസം വന്നാൽ മതി. ഒരാഴ്ച തുടർച്ചയായി ഡ്യൂട്ടിയും അതിന് അനുസരിച്ച് ലീവും നൽകുന്ന രീതിയാണ് മിക്ക ആശുപത്രികളും അവലംബിക്കുന്നത്.
നിർബന്ധിത അവധി
പല സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളും നഴ്സുമാരെയും മറ്റ് ജീവനക്കാരെയുംകൊണ്ട് നിർബന്ധിത അവധിയെടുപ്പിക്കുന്നു എന്ന ആരോപണമുണ്ട്. അത് ജീവനക്കാരുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അപ്രകാരം മാനേജ്മെൻറിന് നിർബന്ധിത അവധിയെടുപ്പിക്കലിന് പ്രേരിപ്പിക്കാനാവില്ലെന്നും പ്രൈവറ്റ്് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അനിൽ പറഞ്ഞു.
ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ ചിലർ ജീവനക്കാർക്ക് ശമ്പളം നൽകുന്ന കാര്യത്തിൽ കാലതാമസം വരുത്താൻ ശ്രമം നടത്തി. എന്നാൽ, എല്ലാ തൊഴിലാളി സംഘടനകളും ഒത്തൊരുമിച്ചതിനാൽ മിക്കവാറും എല്ലാ ജീവനക്കാർക്കും മാർച്ചിലെ ശമ്പളം മുടക്കം കൂടാതെ ലഭിച്ചു. ഇനിയുള്ള സ്ഥിതിയും ഗുരുതരമാണെങ്കിലും ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയിൽ മൂന്നിലൊന്ന് ശമ്പളം മാത്രമേ നൽകാൻ കഴിയൂ എന്നും ചില മാനേജ്മെൻറുകൾ അറിയിച്ചിട്ടുണ്ട്.
ശമ്പളം മൂന്നിലൊന്നായി കുറക്കാൻ നീക്കം
ഇൗ പറയപ്പെടുന്ന പ്രതിസന്ധി സ്വകാര്യ മേഖലയിലില്ലെന്നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻറ് ജാസ്മിൻഷാ അഭിപ്രായപ്പെടുന്നത്. ഒ.പികളിൽ മാത്രമാണ് തിരക്ക് ഇല്ലാതായത്. മറ്റ് അടിയന്തരവും അല്ലാത്തതുമായ ശസ്ത്രക്രിയകൾ മിക്കവാറും എല്ലാ ആശുപത്രികളിലും നടക്കുന്നുണ്ട്. െടലിമെഡിസിനും ഒാൺലൈൻ ചികിത്സയും മിക്ക ആശുപത്രികളും തുടങ്ങിയിട്ടുണ്ട്. ഫാർമസികളും പ്രവർത്തിക്കുന്നു. രോഗികൾക്ക് ആശുപത്രികളിൽ എത്താൻ ലോക്ഡൗൺ തടസ്സമല്ല. നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം മേയ് മുതൽ വെട്ടിക്കുറക്കാനാണ് പല മാനേജ്മെൻറുകളും ശ്രമിക്കുന്നത്. അത് അനുവദിക്കാൻ കഴിയില്ല. ഇപ്പോൾ തന്നെ 48 ഒാളം ആശുപത്രികൾ മാത്രമാണ് മുഴുവൻ ശമ്പളവും നൽകിയത്. മാനേജ്മെൻറുകളുടെ നീക്കം സൂക്ഷ്മം വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിടപ്പുരോഗികൾ 40 ശതമാനമായി
ലോക്ഡൗൺ വലിയ തോതിൽ ബാധിച്ചതായും ആശുപത്രികൾ വലിയ പ്രതിസന്ധിയിലാണെന്നും വരും മാസങ്ങളിൽ എങ്ങനെ മറികടക്കുമെന്നതിൽ വ്യക്തതയുമില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിഷേൻ (ക്യു.പി.എം.പി.എ) സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. അബൂബക്കർ പറഞ്ഞു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണുള്ളത്. പലിശരഹിത വായ്പ പോലുള്ള സാമ്പത്തിക സഹായം സർക്കാറിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്.
രോഗികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ആശുപത്രികളിലെ 60 ശതമാനത്തിലേറെ കിടക്കയും 80 ശതമാനത്തോളം ഡോക്ടര്‍മാരെയും അടിയന്തര സാഹചര്യം നേരിടാൻ തയാറാക്കി നിർത്തിയിട്ടുണ്ടെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) വ്യക്തമാക്കുന്നു. കോവിഡിന് മുമ്പ് കിടപ്പുരോഗികളുടെ തോത് 65- 70 ശതമാനമായിരുന്നുവെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ 40 ശതമാനമായി. ഡയഗ്നോസ്റ്റിക് ലാബുകള്ക്കുണ്ടായ ആഘാതം ഇതിലും വലുതാണ്. ലാബുകളിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തിലും വരുമാനത്തിലും 80 ശതമാനം കുറവുണ്ടായതായും ഫിക്കി ചൂണ്ടിക്കാട്ടുന്നു.
സി.ജി.എച്ച്.എസ്, ഇ.സി.എച്ച്.എസ് പദ്ധതികള്‍ പ്രകാരമുള്ള കുടിശ്ശിക ആശുപത്രികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുക ലഭ്യമായിട്ടില്ല. പരോക്ഷ നികുതി ഇളവ് നൽകുക, കസ്റ്റംസ് തീരുവ/ ജി.എസ്.ടി ഇളവ് എന്നിവ അനുവദിക്കുക, മെഡിക്കല്‍ ഉപകരണങ്ങളിലെ ആരോഗ്യ സെസ് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക, തുടങ്ങിയവയും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് മുന്നിൽെവച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കുക, പി.എഫ് അടക്കുന്നതിന് കാലദൈർഘ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.