ഉദരരോഗങ്ങൾക്ക് പ്രോട്ടീൻ ഭക്ഷണം ഗുണം ചെയ്യും
text_fieldsവാഷിങ്ടൺ: പ്രോട്ടീനുകളടങ്ങിയ ഭക്ഷണം ഉദരരോഗികളിൽ ആശ്വാസം പകരുമെന്ന് ഗവേഷകർ. വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് മെഡിസിനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അണ്ടിവർഗങ്ങൾ, മുട്ട, പരിപ്പ്, പയർ, പാലുൽപന്നങ്ങൾ, ചോക്ലറ്റ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കുടലിലെ ബാക്ടീരിയകളെ ചെറുക്കുന്ന കോശങ്ങളെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.
എലികളിൽ ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫ. മാർക്കോ കൊളോണ പറഞ്ഞു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ച എലികളുടെ കുടലിൽ ബാക്ടീരിയകളെ ചെറുക്കുന്ന കോശങ്ങൾ ശക്തമാണെന്നും പ്രതിരോധശേഷി വർധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം, ദഹനക്കുറവ്, വയറുവേദന തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് മേൽപറഞ്ഞ ഭക്ഷണങ്ങൾ ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.