എന്താണ് പൾസ് ഓക്സിമീറ്റർ; അറിയേണ്ടതെല്ലാം
text_fieldsകോവിഡ് രോഗികൾക്ക് ഏറ്റവും ഉപയോഗമുള്ള ഒരു ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ ഗുരുതരാവസ്ഥയിലേക്ക് പോവുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് പൾസ് ഓക്സിമീറ്ററിെൻറ സഹായത്തോടെയാണ്. രക്തത്തിലെ ഓക്സിജെൻറ അളവ് പരിശോധിക്കുകയാണ് പൾസ് ഓക്സിമീറ്ററിെൻറ ധർമ്മം. ഈ അളവിെൻറ സഹായത്തോടെ രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർക്ക് ഏകദേശ ധാരണലഭിക്കും.
സെൻസറുകളുള്ള ഒരു പ്ലാസ്റ്റിക് ബാഗിെൻറ ക്ലിപ് പോലെയാണ് പൾസ് ഓക്സിമീറ്റർ. ഇത് കൈ അല്ലെങ്കിൽ കാലിെൻറ വിരലുകളിൽ വെച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാം. ഉപകരണത്തിന് മുകളിലുള്ള ചെറിയ സ്ക്രീനിലാണ് ഓക്സിജൻ അളവ് തെളിയുക. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലെ രക്തത്തിെൻറ ഓക്സിജൻ അളവ് 95 ശതമാനത്തിന് മുകളിലായിരിക്കും. ഓക്സിജൻ അളവ് 90 ശതമാനത്തിലെത്തിയാൽ അത്തരം രോഗികൾ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണം.
ഒരു എൽ.ഇ.ഡി ബൾബും സെൻസറുമാണ് പൾസ് ഓക്സിമീറ്ററിനെ ഓക്സിജൻ തോത് അളക്കാൻ സഹായിക്കുന്നത്. വിരലുകളിലെ കോശങ്ങളിലൂടെ പ്രകാശം കടന്നുപോകുേമ്പാൾ സെൻസർ ഇതിെൻറ സാന്ദ്രത പരിശോധിച്ച് രക്തത്തിലെ ഓക്സിജൻ അളവ് രേഖപ്പെടുത്തുന്നു.
എന്നാൽ പൾസ് ഓക്സിമീറ്ററിൽ രേഖപ്പെടുത്തുന്ന ഓക്സിജൻ അളവ് എപ്പോഴും കൃത്യമാവണമെന്നില്ല. ശരീരത്തിെൻറ നിറം, തണുത്ത കൈകൾ, ഈർപ്പമുള്ള ശരീരം എന്നീ സാഹചര്യങ്ങളിലെല്ലാം ഇതിൽ വ്യത്യാസം വരാം. ഓക്സിജൻ തോത് പരിശോധിക്കുന്ന മുറിയിൽ തീവ്രമേറിയ പ്രകാശമുണ്ടെങ്കിലും അളവിൽ മാറ്റമുണ്ടാവാം. നെയിൽ പോളിഷ്, ടാറ്റു എന്നിവയും പൾസ് ഓക്സീമീറ്ററിെൻറ പ്രവർത്തനത്തെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.