വേനൽ മഴ കൊള്ളേണ്ട
text_fieldsകടുത്ത വേനൽ ചൂടിൽ ആശ്വാസം തേടിയിരിക്കുേമ്പാഴാണ് ന്യൂനമർദത്തിെൻറ രൂപത്തിൽ മഴ തണുപ്പിക്കാനെത്തുന്നത്. വേനൽ മഴ ചൂടിൽ നിന്ന് ആശ്വാസം നൽകുേമ്പാഴും അത് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു.
വേനലിെല ചാറ്റൽ മഴ കൊണ്ടാൽ പോലും ജലദോഷവും തലവേദനയും പനിയുമുണ്ടാകുന്നു. അന്തരീക്ഷതാപത്തിലുണ്ടാകുന്ന വ്യതിയാനം പലപ്പോഴും ആരോഗ്യത്തിെന േദാഷകരമായി ബാധിക്കും. ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർക്കും അത് ഗുരുതരമാകും.
ജലദോഷം അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ഒരാഴ്ചയോളം നീണ്ടു നിന്ന ശേഷം അത് തനിയെ മാറും. ചെറിയ കുട്ടികൾക്ക് കഫക്കെട്ടും പനിയും പിടിപെടാൻ സാധ്യത കൂടുതലാണ്. കുട്ടികളെ മഴകൊള്ളാൻ അനുവദിക്കാതിരിക്കുക. ജലദോഷമുണ്ടെങ്കിൽ ആവി പിടിക്കുന്നത് നല്ലതാണ്. കഫക്കെട്ടു മൂലം ശ്വാസ തടസം അനുഭവപ്പെടുകയണെങ്കിൽ സലൈൻ ഡ്രോപ്സ് ഉപയോഗിച്ച് നോക്കാം. ഇതൊന്നും ഫലപ്രദമല്ലെങ്കിൽ ഡോക്ടറെ കാണണം.
പനി പിടിപെട്ടാൽ കുട്ടികൾ വേഗം തളർന്നു പോകും. അതിനാൽ പനി ബാധിച്ച കുട്ടികൾക്ക് ധാരാളം പഴങ്ങൾ നൽകാം. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക. നാരാങ്ങാ വെള്ളം നല്ലതാണ്. എന്നാൽ െഎസ് ഉപയോഗിക്കാതിരിക്കുക. ചൂടും തണുപ്പും കലർന്ന അന്തരീക്ഷമായതിനാൽ വെള്ളത്തിൽ െഎസിട്ടാൽ തൊണ്ടവേദനയുണ്ടാകാൻ സാധ്യതയുണ്ട്. തൊണ്ടവേദനയുള്ളവർ തണുത്ത വെള്ളം കുടിക്കരുത്. ഭക്ഷണശേഷം ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഗാർഗ്ൾ ചെയ്യാം.
ശരീരത്തിന് നല്ല ചൂടുെണ്ടങ്കിൽ തുണി നനച്ച് തുടച്ച് തണുപ്പിക്കാം. ശ്വാസം മുട്ടുള്ളവർ തല ഉയർത്തിവെച്ച് കിടക്കാൻ ശ്രമിക്കുക. രോഗം ഗുരുതരമാണെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.