മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം
text_fieldsചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് ആശ്വാസമായി മഴക്കാലം തുടങ്ങി. സ്കൂളും തുറന്നു. മഴവെള്ളത്തിൽ കളിക്കാനും മഴ നനയാനുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴക്കാലം രോഗങ്ങളുടേത് കൂടിയാണ്. കുറച്ച് ശ്രദ്ധിച്ചാൽ പല രോഗങ്ങളെയും നമുക്ക് തടയാം.
കോളറ
വിബ്രിയോ കോളറെ എന്ന(Vibrio Cholerae) ബാക്ടീരിയ പരത്തുന്ന രോഗമാണ് കോളറ. വയറിളക്കത്തിനും നിർജ്ജലീകരണത്തിനും ഇത് ഇടയാക്കും. കടുത്ത കോളറ മരണത്തിനു വരെ കാരണമാകാം. മനുഷ്യെൻറ ചെറുകുടലിനെയാണ് ബാക്ടീരിയ ബാധിക്കുന്നത്.
മലിനജലത്തിലൂടെയാണ് കോളറ ബാധിക്കുന്നത്. വേവിക്കാത്ത ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെല്ലാം കോളറ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇൗ രോഗം പകരാറില്ല.
രോഗബാധക്ക് ഇടവരുത്തുന്ന സാഹചര്യങ്ങൾ
- ശുചിത്വമില്ലാത്ത അന്തരീക്ഷം(പൊതുസ്ഥലങ്ങളിലെ മലവിസർജനം, മലിന ജലം)
- ആമാശയത്തിലെ ആസിഡ് ലെവൽ കുറയുന്നത്
- പുറംേതാടുകളുള്ള മത്സ്യം കഴിക്കുന്നത്
കോളറ ബാധിച്ചവരുടെ വിസർജ്യത്തിലൂടെ ഏഴു മുതൽ 14 ദിവസം വരെ ബാക്ടീരിയകൾ പുറത്തെത്താം. അണുബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാം.പെെട്ടന്ന് ശക്തമായി വരുന്ന വയറിളക്കവുംമനം പിരട്ടലും ഛർദ്ദിയുമാണ് സാധാരണ ലക്ഷണങ്ങൾ.
രോഗം ഗുരുതരമായാൽ ക്ഷീണം, കണ്ണുകൾ കുഴിയുക,വായ വരളുക, തൊലി ചുളിയുക, ശക്തമായ ദാഹം, മൂത്രത്തിെൻറ , അളവ്കുറയുക, ക്രമരഹിതമായ ഹൃദയ സ്പന്ദനം, കുറഞ്ഞ രക്തസമ്മർദം എന്നിവ അനുഭവപ്പെടും.
ചികിത്സ
- തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക
- ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ലവണങ്ങൾ ഭക്ഷണത്തിലൂടയോ മരുന്നിലൂെടയോ തിരിച്ചു പിടിക്കുക
- സിങ്ക് സപ്ലിെമൻറ്സ് കഴിക്കുക
കോളറ തടയാൻ
- കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക
- തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
- വേവിക്കാത്ത, പകുതി വേവിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
- പുറംതോടുള്ള മത്സ്യങ്ങൾ ഒഴിവാക്കുക
- പാലുത്പന്നങ്ങൾ ഒഴിവാക്കുക
ഹെപ്പറ്റൈറ്റിസ് എ
ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണ് ഇത്. വേവിക്കാത്ത ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും രോഗം പകരാം. എന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രോഗമല്ല ഹെപ്പറ്റൈറ്റിസ് എ.
ലക്ഷണങ്ങൾ
- പനി, ക്ഷീണം, ശരീരവേദന
- വയറുവേദന
- ഇളം നിറത്തിലുള്ള മലം
- കടുത്ത നിറത്തിൽ മൂത്രം
- ഭക്ഷണത്തോട് താത്പര്യം കുറയുക
- ശരീര ഭാരം കുറയുക
- മഞ്ഞപ്പിത്തം
വൈറസ് ബാധിച്ച് 15 മുതൽ 50 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
വൈറസ് ബാധയേറ്റവർ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നതും മലിനജലത്തിൽ കഴിയുന്ന പുറംതോടുള്ള മത്സ്യങ്ങൾ ആവശ്യത്തിന് വേവിക്കാതെ കഴിക്കുന്നതും ഹെപ്പറൈററ്റിസ് എ ബാധിച്ച വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തുന്നതും മലിന ജലം കുടിക്കുന്നതും ഹെപ്പറ്റൈറ്റിസ് എ ബാധിക്കാനുളള കാരണങ്ങളാണ്.
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നതിൽ നിന്ന് രക്ഷനേടാൻ
- രോഗബാധിതരുമായി സമ്പർക്കം പുലർത്താതിരിക്കുക
- ഭക്ഷണത്തിനു മുമ്പും ശുചിമുറി ഉപയോഗിച്ചു കഴിഞ്ഞ ശേഷം കൈ സോപ്പും ചൂടുെവള്ളവും ഉപയോഗിച്ച് കഴുകുക
- വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുക
- പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കുക
ടൈഫോയിഡ്
ടൈഫോയിഡും മലിന ജലത്തിലൂടെയും ഭക്ഷണത്തിലുടെയുമാണ് ബാധിക്കുന്നത്
ലക്ഷണങ്ങൾ
- ശക്തമായ പനി
- തലേവദന
- ഭക്ഷണത്തോട് വെറുപ്പ്
- വയറിളക്കം അല്ലെങ്കിൽ മലബന്ധം
- വയറുവേദന
ൈടഫോയിഡ് ബാധിക്കുന്നത് തടയാൻ
- തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക
- നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, ഇൗച്ച പോലുള്ള പ്രാണികൾ ഭക്ഷണത്തിൽ ഇരിക്കാതിരിക്കാൻ അടച്ചുവെക്കുക
- ടോയ്ലറ്റ് ഉപയോഗത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
- ഇൗച്ചകൾ പെരുകാതിരിക്കാൻ പരിസരം ശുചിയായി സൂക്ഷിക്കുക
ജലദോഷം
ശ്വസന സംവിധാനത്തെ ആക്രമിക്കുന്ന വൈറസുകളാണ് ജലദോഷത്തിന് കാരണം. തുമ്മൽ, ചുമ എന്നിവയിലൂടെ രോഗം പകരും.
ലക്ഷണങ്ങൾ
- 38 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട്
- തലവേദന
- മൂക്കൊലിപ്പ്
- തൊണ്ടവേദന
- ചുമ
- സന്ധിവേദന
എങ്ങനെ തടയാം
- ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
- ചുമക്കുേമ്പാഴും തുമ്മുേമ്പാഴും മുഖം പൊത്തുക
- ഇടക്കിടെ കൈകൾ കഴുകുക
- അസുഖ ബാധിതരിൽ നിന്ന് അകന്നു നിൽക്കുക
എലിപ്പനി
ബാക്ടീരിയയാണ് എലിപ്പനിയുണ്ടാക്കുന്നത്. രോഗകാരിയായ ബാക്ടീരിയെയ വഹിക്കുന്ന എലി പോലുള്ള ജീവികളുടെ കാഷ്ഠം, മൂത്രം എന്നിവയിലുടെയും മലിന ജലത്തിലൂടെയുമാണ് രോഗം പകരുക. തൊലിപ്പുറത്തെ മുറിവുകളിലും മറ്റും രോഗകാരികളെ വഹിക്കുന്ന മലിനജലം തട്ടുേമ്പാൾ രോഗം പകരും.
ലക്ഷണങ്ങൾ
- പനി
- പേശി വേദന
- തലവേദന
- കണ്ണുകൾ ചുവക്കുക
ഗുരുതരാവസ്ഥയിൽ വൃക്ക തകരാറാകാനും സാധ്യതയുണ്ട്.
- ശരീരത്തിന് മഞ്ഞ നിറം
- കടുത്ത നിറത്തിലുള്ള മൂത്രം
- ഇളം നിറങ്ങളിൽ മലം
- മൂത്രത്തിെൻറ അളവ് വളരെ കുറവ്
- ശക്തമായ തലവേദന എന്നിവയും ഗുരുതരാവസ്ഥയിൽ കാണുന്ന ലക്ഷണങ്ങളാണ്.
എലിപ്പനി ബാധ തടയാൻ
- കുത്തിെയാലിച്ചു വരുന്ന വെള്ളത്തിൽ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്
- ബൂട്ടുകളും ഗ്ലൗവുകളും ഉപയോഗിക്കുക
- മലിനജലം ശരിയായ രീതിയിൽ സംസ്കരിക്കുക
- എലികളെ നിയന്ത്രിക്കുക
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.