കരൾ രോഗികൾക്ക് ആശ്വാസമായി എയർഫിസിയോ
text_fieldsകരൾ രോഗികൾക്ക് ആശ്വാസമായി എയർഫിസിയോ എന്ന ഇൻഹെയിലർ. കരളിൽ അടിയുന്ന മ്യൂക്കസിനെ നീക്കം ചെയ്ത് ശുദ്ധിയാക്കുന്നതാണ് ഇതിന്‍റെ പ്രവർത്തനം. ഇതോടൊപ്പം മറ്റ് മരുന്നുകളുടെ ആവശ്യമില്ലെന്നും ഉപയോഗിച്ചാൽ സെക്കൻഡുകൾക്കകം ആശ്വാസം ലഭിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ആസ്തമ, ക്രോണിക്ക് ബ്രോങ്കൈറ്റിസ്, ബ്രോങ്കയാക്ടിസ്, കോവിഡ് കാരണം കരളിനേറ്റ അസുഖം, ശ്വാസകോശത്തിൽ നിന്നുള്ള വായുപ്രവാഹം തടസ്സപ്പെടുത്തുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും മ്യൂക്കസ് അടിയുന്നതാണ് രോഗങ്ങൾ മൂർച്ചിക്കാൻ കാരണമാകുന്നത്.
ഇന്ന് ലോകത്ത് 100 കോടിയോളം കരൾ രോഗികളുണ്ട്. ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടമാകും എയർഫിസിയൊ ഉണ്ടാക്കുകയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇതിനെ കുറിച്ചുള്ള പഠനങ്ങൾ നടന്നത് ആസ്ട്രേലിയയിലാണ്. പനി, ന്യുമോണിയ, വൈറൽ രോഗങ്ങൾ എന്നിവക്കും നിലവിൽ എയർഫിസിയൊ ഉപയോഗിക്കുന്നുണ്ട്. നാല് വയസുള്ള കുട്ടികൾ മുതൽ ആർക്കും എയർഫിസിയൊ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.