വാക്സിൻ എല്ലാവർക്കും ലഭ്യമാക്കണം –ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: കോവിഡിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയാലും മുഴുവൻ രാജ്യങ്ങൾക്കും അത് തുല്യമായി വിതരണം ചെയ്യാനായാൽ മാത്രമേ മഹാമാരിയെ ഇല്ലാതാക്കാനാവൂവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇതിനായി ശതകോടികൾ നീക്കിവെച്ചിട്ടുമുണ്ട്.
എന്നാൽ, പരമ്പരാഗതമായി നിലനിൽക്കുന്ന വിപണി സാഹചര്യങ്ങൾ വിലയിരുത്തുേമ്പാൾ വാക്സിൻ കണ്ടെത്തിയാലും അത് കോവിഡ് ബാധിച്ച മുഴുവൻ രാജ്യങ്ങൾക്കും ആവശ്യമായ അളവിൽ വിതരണം ചെയ്യാനാവുമോയെന്ന് സംശയിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ആദ്നം ഗബ്രിയേസ്യുസ് അഭിപ്രായപ്പെട്ടു.
വാക്സിൻ പരീക്ഷണം വിജയിച്ചാൽ ലോകത്ത് മറ്റേത് രാജ്യത്തിന് ലഭിക്കുന്നതിനുമുമ്പ് യു.എസിന് വാക്സിൻ നൽകുമെന്നാണ് ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സെനോഫി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെ ഫ്രഞ്ച് സർക്കാറും മറ്റ് രാജ്യാന്തര സംഘടനകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.