കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നവരാണോ, നിങ്ങളൊരു മോശം രക്ഷിതാവാകുമെന്ന് പഠനം
text_fieldsസമ്മർദങ്ങളിൽ നിന്ന് രക്ഷനേടാൻ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നവരുടെത് മോശം പാരന്റിങ്ങായിരിക്കുമെന്ന് പഠനം.
മൊബൈൽ അഡിക്ഷനെ ചൊല്ലി കുട്ടികളെ ശകാരിക്കുന്ന രക്ഷിതാക്കൾ ആദ്യം ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന ശീലം കുറക്കണമെന്നാണ് പഠനം പറയുന്നത്.
വാട്ടർലൂ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൂടുതൽ സമ്മർദങ്ങൾ നേരിടുന്ന രക്ഷിതാക്കൾ കൂടുതൽ സമയം സ്ക്രീൻ ആക്ടിവിറ്റീസിൽ ഏർപ്പെടും. സമ്മർദങ്ങളിൽ നിന്നുള്ള ആശ്വാസത്തിനായി കൂടുതൽ സമയം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുട്ടികളെയാണ് മോശമായി ബാധിക്കുന്നത്.
ഡിജിറ്റൽ മീഡിയ ഉപഭോഗം കൂടുന്നതനുസരിച്ച് നെഗറ്റീവ് പാരന്റിങ്ങാണ് സംഭവിക്കുക. ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിതാക്കൾ കുട്ടികളോട് ആക്രോശിക്കുകയും രൂക്ഷമായി ശകാരിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ പരസ്പരമുള്ള ഇടപെടലുകളെയും ഡിജിറ്റൽ മീഡിയ ഉപയോഗം തടസപ്പെടുത്തുന്നു. ഇത് നെഗറ്റീവ് പാരന്റിങ്ങിന് കൂടുതൽ വഴി വെക്കുമെന്നാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.