പക്ഷാഘാതത്തില്‍ നിന്ന് രക്ഷ; മെഡിക്കല്‍ കോളജുകളില്‍ സമഗ്ര സ്ട്രോക്ക് സെൻററുകള്‍
text_fieldsതിരുവനന്തപുരം: സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തരചികിത്സാസൗകര്യമൊരുക്കുന്ന കോംപ്രിഹെന്‍സിവ് സ്ട്രോക്ക് സെൻററുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കുന്നു. അതിലേക്കായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകൾക്ക് അഞ്ചുകോടി രൂപ വീതം ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് യൂനിറ്റ് ആറിന് ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെൻററാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിലവിലുള്ള സ്ട്രോക്ക് യൂനിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെൻററാക്കുന്നത്.
തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിെൻറ ഫലമായാണ് പക്ഷാഘാതമുണ്ടാകുന്നത്. ലോകത്ത് 80 ദശലക്ഷത്തോളം പേർക്ക് പക്ഷാഘാതം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 50 ദശലക്ഷത്തോളം പേര് രോഗത്തെ അതിജീവിക്കുമെങ്കിലും ചില സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നു.
അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയാണ് സ്ട്രോക്കിലേക്ക് നയിക്കുന്നത്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് സ്ഥിരീകരിക്കാം.
ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. സമയംകളയാതെ സ്ട്രോക്ക് സെൻററുകളില്‍ ചികിത്സതേടുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി സ്കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു എന്നീ സൗകര്യമുള്ളവയാണ് സ്ട്രോക്ക് സെൻററുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.