വസൂരി അപ്രത്യക്ഷമായിട്ട് നാല് പതിറ്റാണ്ട്; കോവിഡിലും പ്രതീക്ഷ
text_fieldsയുനൈറ്റഡ് നേഷൻസ്: കോവിഡ് മഹാമാരിയെ നേരിടാനും അതിജീവിക്കാനും ലോകം പൊരുതുേമ്പാൾ പ്രതീക്ഷ പകരുന്ന അനുഭവത്തിന് നാലു പതിറ്റാണ്ട്. ഇന്ത്യയിലും കേരളത്തിലും അടക്കം നൂറുകണക്കിന് പേരുടെ മരണത്തിന് കാരണമായ വസൂരിയെ മനുഷ്യൻ ചെറുത്തുതോൽപിച്ചതിെൻറ 40ാം വാർഷികമാണ് ലോകം ആചരിക്കുന്നത്.
ഇതിെൻറ ഭാഗമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭ പോസ്റ്റൽ ഏജൻസിയും സ്മരണ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യൻ വംശജനായ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ അതുൽ ഖാരെക്കുള്ള ആദരം കൂടിയാണ് സ്റ്റാമ്പ്. 1980 മേയ് മാസത്തിൽ നടന്ന 33ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ലോകവും ജനങ്ങളും വസൂരിയുടെ ഭീതിയിൽ നിന്ന് മോചിതരായി പ്രഖ്യാപിക്കപ്പെട്ടത്.
1967ലാണ് വസൂരി നിർമാർജനത്തിനായി ലോകാരോഗ്യ സംഘടനയുടെ കാമ്പയിൻ ആരംഭിച്ചത്. 13 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് വസൂരിയെ ഇല്ലാതാക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.